India Kerala

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണം. ഒരു ജവാന്‍ കൊല്ലപ്പെട്ടു.മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

India Kerala

മുൻ പി.എസ്‌.സി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ കുളത്തൂര്‍ ടി മുഹമ്മദ് മൗലവി അന്തരിച്ചു

മുൻ പി.എസ്‌.സി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ കുളത്തൂര്‍ ടി മുഹമ്മദ് മൗലവി അന്തരിച്ചു. 75 വയസായിരുന്നു. മലപ്പുറം കുളത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. 1980 ജൂലൈ 30ന് മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തിൽ അധ്യാപക പ്രതിനിധിയായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററായിരുന്നു.

India National

വെറുതെ കുറിയും തൊട്ട് നടന്നാല്‍ പോരാ,ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പ്പിക്കൂ’ ; മോദിയെയും അമിത് ഷായെയും സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിച്ച് മമത

സംസ്‌കൃത ശ്ലോകങ്ങളുടെ പാണ്ഡിത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വെറുതെ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ലെന്നും ധൈര്യമുണ്ടെങ്കില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി തന്നെ തോല്‍പ്പിക്കൂവെന്നുമായിരുന്നു വെല്ലുവിളി. ദുര്‍ഗ്ഗാ നിമജ്ഞനവും സരസ്വതി പൂജയും സ്‌കൂളുകളില്‍ നടത്താന്‍ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ ബി.ജെ.പി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ പൂജയും മറ്റ് ഹൈന്ദവാചാരങ്ങളും അപകടത്തിലാണെന്ന് മോദിയും കഴിഞ്ഞ ദിവസം പ്രസംഗിച്ചു. ഇതിന് മറുപടിയായാണ് മമതയുടെ വെല്ലുവിളി. മര്‍വാരി ഫെഡറേഷന്‍ ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച […]

India National

വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ആര്?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ കോണ്‍ഗ്രസും എസ്പി – ബിഎസ്പി സഖ്യവും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒറ്റക്ക് മല്‍സരിച്ചാല്‍ അദ്ദേഹം എവിടെയുമെത്തില്ല. മഹാസഖ്യവും കോണ്‍ഗ്രസും ആം ആദ്മിയും പിന്തുണച്ചെങ്കിലേ ഏതു സ്ഥാനാര്‍ഥിക്കും ബി.ജെ.പിയുടെ ഈ തട്ടകത്തില്‍ പോരാട്ടമെങ്കിലും നടത്താനാവൂ. വരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ ചന്ദ്രശേഖര്‍ രാവണ്‍, ഹാര്‍ദ്ദിക് പട്ടേല്‍ മുതലായവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. മഹാസഖ്യവും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ […]

India Kerala

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ശ്രീധരന്‍ പിള്ള മത്സരിക്കില്ല

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കുമെന്ന് സൂചന. കലഹങ്ങള്‍ക്കും പിടിവലിക്കുമൊടുവില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച കഴി‍ഞ്ഞ ദിവസം പൂര്‍ത്തീകരിച്ചിരുന്നു. പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍‌ഥിയാകും. ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടായേക്കില്ല. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ പട്ടിക ഒന്നിച്ച് പുറത്തിറക്കാനാണ് ബി.ജെപി ശ്രമം. ഇന്ന് ഹോളി ആയതിനാല്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരുടെ സാനിധ്യമുണ്ടാകില്ല. അതിനാല്‍ ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സൂചനയില്ല. പത്തനം തിട്ടയുടെ കാര്യത്തിലെ […]

India Kerala

പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി

വടകരയിൽ പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി. അക്രമ രാഷ്ട്രീയത്തിനെതിരെ മുരളീധരന്റെ പോരാട്ടം വിജയിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ആശീർവദിച്ചു. ഇന്ന് വടകരയിൽ പ്രചരണം തുടങ്ങുന്നതിനു മുന്നോടിയായാണ് മുരളീധരന്റെ പാണക്കാട്ടെ സന്ദർശനം. തങ്ങളുടെ വസതിയിൽലെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഹൈദരലി തങ്ങളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് മുരളിധരൻ പാണക്കാട് തങ്ങളുടെ അനുഗ്രഹം തേടി. തിന്മക്ക് മേൽ നന്മയുടെ വിജയമുണ്ടാകുമെന്ന് ഹൈദരലി തങ്ങൾ ആശിർവദിച്ചു. പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം […]

India Kerala

കോലീബി സഖ്യമുണ്ടെന്ന കോടിയേരിയുടെ ആരോപണം തള്ളി മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് കോലീബി സഖ്യമുണ്ടെന്ന കോടിയേരിയുടെ ആരോപണം തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരി പറഞ്ഞത് പച്ചക്കള്ളമാണ്. ആര്‍.എസ്.എസുമായി ഐക്യപ്പെട്ട ചരിത്രം സി.പി.എമ്മിനാണുള്ളത്.ആര്‍.എസ്.എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചത് പിണറായി വിജയനായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

India Kerala

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പൊലീസില്‍ പരാതി നല്‍കി. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ […]

India Kerala

തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനിക്കൂ. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമാണെന്ന് വിചാരിക്കരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

India National

കോണ്‍ഗ്രസ് കുടുംബ വാഴ്ചയെ വിമര്‍ശിച്ച് മോദിയുടെ ബ്ലോഗ്; നിര്‍ണായക പദവികളില്‍ സംഘ്പരിവാര്‍ വാഴ്ചയെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ചയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി. കുടുംബ വാഴ്ചയാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയെന്നും 2014ല്‍ രാജ്യം വോട്ട് ചെയ്തത് കുടുംബ വാഴ്ചക്കെതിരെയാണെന്നും മോദി വിമര്‍ശിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പിയാണ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനമാണ് ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ത്തുവെന്നത്. ആ വിമര്‍ശനത്തെ മറികടക്കാനാണ് കോണ്‍ഗ്രസിനെ പഴിചാരിക്കൊണ്ടുള്ള മോദിയുടെ ബ്ലോഗ്. പ്രസ് മുതല്‍ പാര്‍ലമെന്റ് വരെ, സൈന്യം മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെ, ഭരണഘടന […]