ഗോത്രവർഗ കൂട്ടായ്മ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോടാണ് സ്ഥാനാർഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ട് ലക്ഷ്യമിട്ടാണ് ഗോത്രവർഗ കൂട്ടായ്മയുടെ സ്ഥാനാർഥി പ്രഖ്യാപനം. വയനാട്ടിലെ ആദിവാസി വോട്ടുകളില്‍ കണ്ണുനട്ടാണ് ഗോത്രവർഗ കൂട്ടായ്മ സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഗോത്ര ജില്ലാ സെക്രട്ടറി കൃഷ്ണൻ കാര്യമ്പാടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. ഗോത്ര വർഗക്കാർക്ക് സ്വാധീനമുള്ള വയനാട്ടിലെ മൂന്ന് മണ്ഡലങ്ങൾക്ക് പുറമെ മലപ്പുറത്തെ നിലമ്പൂര്‍ […]
India
ജോസ് കെ മാണിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം. ജോസ് കെ മാണി എം പിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷവും കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ രൂക്ഷമാണ്. പിറവത്തെത്തിയ ജോസ് കെ മാണിയെ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍ […]
കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി. വിവിധ പരീക്ഷകളെഴുതിയ 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു കൃത്യമായി സര്‍വകലാശാലയില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ എങ്ങനെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി ഉയര്‍ന്നു. ഗവ. കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ. കോളജ് കാഞ്ഞിരംകുളം, എസ്ഡി കോളജ് ആലപ്പുഴ, രാജധാനി കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, നാഷനല്‍ കോളജ് അമ്ബലത്തറ എന്നിവിടങ്ങളില്‍ ബിഎ, ബിഎസ്‌സി, എംഎസ്‌സി, ബിടെക് പരീക്ഷകളെഴുതിയവരുടെ […]
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം; മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇപ്പോഴും ചോദ്യചിഹ്നം
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. മരണം നടന്ന് മൂന്നു പതീറ്റാണ്ട് ആകുമ്ബോഴും മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏവരെയും ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്. ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവുമാണ് അന്വേഷണം […]
താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്‍
താന്‍ മാത്രമല്ല ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വോട്ട് നേടാനുള്ള യു.ഡി.എഫിന്റെ പാലമാണ് ആര്‍.എം. പിയെന്നും ജയരാജന്‍ പറഞ്ഞു. ആര്‍.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ ഇന്നത്തെ പര്യടനം. യു.ഡി.എഫ് അക്രമരാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തുന്ന വടകരയില്‍ അതിനെ പ്രതിരോധിച്ചായിരുന്നു പി.ജയരാജന്റെ പ്രസംഗം. താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി […]
പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി ചിത്രം ഏകദേശം വ്യക്തമായതിന് പിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് […]
ലോക്സഭാ തെരഞ്ഞെടുപ്പ് ; രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയാകുന്നില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയില്‍ ഇന്നലെ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1996 മാര്‍ച്ച് 24ന് ആണ് ഇതിനു മുന്‍പ് തൃശൂര്‍ 40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വര്‍ധിച്ചത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]
കരയില്‍ മാത്രമല്ല, കടലിലെയും ചൂട് വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം
പാലക്കാട്: കരയില്‍ ഉണ്ടായിരിക്കുന്ന ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടും കടലിനെയും ബാധിക്കുന്നു. സാധാരണ കടലിന്റെ താപനില വര്‍ദ്ധിച്ചാല്‍ അത് ന്യൂനമര്‍ദ്ദത്തിന് കാരണമാവുകയും അതുവഴി മഴപെയ്യുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ മഴയ്ക്കുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെല്‍ഷ്യല്‍സ് ആണു രേഖപ്പെടുത്താറ്. എന്നാല്‍ രണ്ടുദിവസമായി മിക്കയിടത്തും അളവ് 30 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും ശരാശരി 41 ഡിഗ്രിയാണ് ചൂട്. കടല്‍ ചൂടായതോടെ കടലോര ജില്ലകളില്‍ […]












