താന്‍ മാത്രമല്ല ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വോട്ട് നേടാനുള്ള യു.ഡി.എഫിന്റെ പാലമാണ് ആര്‍.എം. പിയെന്നും ജയരാജന്‍ പറഞ്ഞു. ആര്‍.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ ഇന്നത്തെ പര്യടനം. യു.ഡി.എഫ് അക്രമരാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തുന്ന വടകരയില്‍ അതിനെ പ്രതിരോധിച്ചായിരുന്നു പി.ജയരാജന്റെ പ്രസംഗം. താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി […]
India
പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി ചിത്രം ഏകദേശം വ്യക്തമായതിന് പിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് […]
ലോക്സഭാ തെരഞ്ഞെടുപ്പ് ; രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയാകുന്നില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയില്‍ ഇന്നലെ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1996 മാര്‍ച്ച് 24ന് ആണ് ഇതിനു മുന്‍പ് തൃശൂര്‍ 40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വര്‍ധിച്ചത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]
കരയില്‍ മാത്രമല്ല, കടലിലെയും ചൂട് വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം
പാലക്കാട്: കരയില്‍ ഉണ്ടായിരിക്കുന്ന ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടും കടലിനെയും ബാധിക്കുന്നു. സാധാരണ കടലിന്റെ താപനില വര്‍ദ്ധിച്ചാല്‍ അത് ന്യൂനമര്‍ദ്ദത്തിന് കാരണമാവുകയും അതുവഴി മഴപെയ്യുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ മഴയ്ക്കുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെല്‍ഷ്യല്‍സ് ആണു രേഖപ്പെടുത്താറ്. എന്നാല്‍ രണ്ടുദിവസമായി മിക്കയിടത്തും അളവ് 30 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും ശരാശരി 41 ഡിഗ്രിയാണ് ചൂട്. കടല്‍ ചൂടായതോടെ കടലോര ജില്ലകളില്‍ […]
തെരഞ്ഞെടുപ്പ് ചൂടില്‍ പത്തനംതിട്ട; നയം വ്യക്തമാക്കി വോട്ടര്‍മാര്‍
സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ പത്തനംതിട്ട തെരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണം കൊഴുക്കുമ്പോൾ പൊതുജനങ്ങൾക്കുമുണ്ട് തെരഞ്ഞെടുപ്പ് കാഴ്ച്ചപ്പാടും പ്രതീക്ഷകളുമൊക്കെ പറയാൻ.
ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഓപ്പറേഷന്‍ ഉഡാന്‍ എന്നാണ് അന്വേഷണത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവരോടും അതാത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്രസേനയുടെ സഹായം തേടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തീരദേശ റെയില്‍ പാതയ്ക്കായി സര്‍വേ നടത്തുന്ന ഏജന്‍സി ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. എ.സി.പി ശംഖുമുഖത്തിന്റെ നേതൃത്വത്തിലാണ് പ്രത്യോക അന്വേഷണ സംഘമാണ് ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ […]
തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ; പൊലീസ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും മാഫിയാ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയമാണ് . ഇതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു . കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്.പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്നിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന […]
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തം: ബിജെപി
മട്ടാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കേരളത്തില്‍ നിന്നും സി പിഎം തൂത്തെറിയപ്പെടുമെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. സിപിഎം ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രാദേശിക തലത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയ്ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാണ്ടിക്കുടി അജന്ത റോഡില്‍ ഛത്രപതി ശിവജി വായനശാലയുടെ ഉദ്ഘാട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.അമേത്തിയില്‍ നിന്നും ഭയം കൊണ്ട് വയനാട്ടിലേക്ക് ഓടി വന്ന രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമോയെന്നും അദ്ദേഹം […]












