India National

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മുസ്‍ലിം തടവുക്കാരന്‍ കൊല്ലപ്പെട്ടു

പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി ജയ്പൂരിലെ സവായി മാന്‍ സിങ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്‍ലിം തടവുക്കാരന്‍ മരണപ്പെട്ടു. റംസാൻ കരള്‍ സംബന്ധ രോഗബാധിതനായിരുന്നു, ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായപ്പോൾ ജയ്പുരിൽ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് ടോയിലറ്റിലെത്തിക്കാന്‍ യാതൊരുവിധ സഹായവും ലഭിക്കാത്തതിനാല്‍ കിടക്കയിൽ മൂത്രമൊഴിക്കുകയായിരുന്നു, ഇതേ തുടര്‍ന്നാണ് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. രാജസ്ഥാനിലെ ബാരണ്‍ ജയിലിലെ തടവുപുള്ളിയായ മുഹമ്മദ് റംസാന്‍(52) മരിക്കുന്നതിനുമുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് തനിക്ക് സംഭവിച്ച ക്രൂര മര്‍ദ്ദനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിമായ […]

India Kerala

സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

മലപ്പുറത്ത് സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്ത് എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച്‌ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച്‌ സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് ഉന്നയിക്കുന്ന വാദം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

India Kerala

കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി

കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റ‌ി‌ംഗ് ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റ‌ിംഗ് ദൃശ്യങ്ങള്‍ നേടുന്നതിനായി സി.പി.എം നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ 48ആം നമ്ബര്‍ ബൂത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ എസ്, വിനീഷ് എന്നീ യുവാക്കള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് […]

India Kerala

പിറവത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

പിറവത്ത് പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബേസില്‍. ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും 6 കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പുഴയിലിറങ്ങി ബേസിലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും […]

India National

മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്: പ്രിയങ്കാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചോദ്യങ്ങളും പരിഹാസവും നുണപ്രചരണങ്ങളും. രാഹുല്‍ സമ്മതിക്കാഞ്ഞിട്ടാണെന്ന് ഒരുപക്ഷം, പാര്‍ട്ടിയിലെ ചിലര്‍ പാരവച്ചതാണെന്ന് വേറൊരു പക്ഷം. അതൊന്നുമല്ല, പേടിച്ചിട്ടാണെന്ന് ശത്രുപക്ഷം. ഒടുവില്‍, ഇന്നലെ പ്രിയങ്ക തന്നെ വെട്ടിത്തുറന്നു പറഞ്ഞു: ഞാന്‍ മന:പൂര്‍വം മാറിനിന്നതല്ല; പാര്‍ട്ടി പറഞ്ഞിട്ടാണ്. സത്യത്തില്‍ എല്ലാം തുടങ്ങിവച്ചത് പ്രിയങ്ക തന്നെയാണ്. യു.പിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചത്, അമ്മ സോണിയാ ഗാന്ധിക്കു പകരം റായ് ബറേലിയില്‍ മത്സരിക്കുമോ എന്നാണ്. അപ്പോള്‍ അതിനെ കടത്തിവെട്ടി പ്രിയങ്ക തിരിച്ചൊരു […]

India Kerala

സ്പോഞ്ച് പ്ലാന്റിലെ താത്കാലിക ജീവനക്കാര്‍ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍

പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന്റെ സ്പോഞ്ച് പ്ലാന്റില്‍ താത്കാലിക തൊഴിലാളികളെ കാലാവധി കഴിഞ്ഞിട്ടും തുടരാന്‍ അനുവദിക്കുന്നു. യൂണിയനുകള്‍ പണം വാങ്ങി നിയമിച്ച തൊഴിലാളികളെ പിരിച്ചുവിടാത്തതിനാല്‍ മറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കാലാവധി കഴിഞ്ഞ തൊഴിലാളികളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ സ്പോഞ്ച് പ്ലാന്റ് 2010ലാണ് ആരംഭിച്ചത്. ഓപ്പറേറ്റര്‍, ടെക്നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക് 2010ലും, 15ലും, 17ലും താത്കാലിക നിയമനങ്ങള്‍ നടന്നു. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ളതായിരുന്നു […]

India National

മോദി അംബാനിയുടെ കാവല്‍ക്കാരനെന്ന് രാഹുല്‍

തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുന്നതോടെ നേതാക്കള്‍ തമ്മിലെ ആരോപണ പ്രത്യാരോപണങ്ങളും രൂക്ഷമാകുകയാണ്. മോദിയുടെ ഭരണം കള്ളന്മാരുടെ രാജ്യത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. നാലാം ഘട്ടം പോളിങ് അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ കാത്തിരുന്നവരെല്ലാം ഓടിയൊളിച്ചെന്ന് നരേന്ദ്ര മോദി തിരിച്ചടിച്ചു. മധ്യപ്രദേശിലെ പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മോദിക്കെതിരെ രാഹുല്‍ ചൌകിദാര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്. അനില്‍ അംബാനിയുടെ വീട്ടിനുമുന്നിലെ കാവല്‍ക്കാരനാണ് മോദി. കള്ളന്മാരുടെ ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. നോട്ടുനിരോധനത്തിലും ജി.എസ്.ടിയിലും നിശ്ചലമായ രാജ്യത്തെ […]

India Kerala

ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ഐക്യദാര്‍ഢ്യ സംഗമം

ഭീകരാക്രമണത്തിനിരയായ ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം. വംശീയതയേയും ഭീകരാക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരളയാണ് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് തിരുവനന്തപുരം ഗാന്ധിനഗറില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്. ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനത്തോടെയാണ് ഐക്യദാര്‍ഢ്യ സംഗമം ആരംഭിച്ചത്. ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് കുട്ടികള്‍ റോസാപ്പൂവേന്തി. ജമാഅത്ത ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ഭീകരാക്രമണവും അടിച്ചമര്‍ത്തലും ഒന്നിനും […]

India National

നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

വര്‍ധയിലെ വിവാദ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ച് രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പ്രസംഗം. ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചതില്‍ തിരിച്ചടി ഭയന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വമെന്നായിരുന്നു മോദിയുടെ പ്രസംഗം.

India National

‘’യഥാർത്ഥ ചൗക്കീദാർ ആരെന്ന് ജനങ്ങൾ തീരുമാനിക്കും’’ തേജ് ബഹദൂർ യാദവ്

യഥാർത്ഥ ചൗക്കീദാർ ആരെന്ന് വരാണസിയിലെ ജനങ്ങൾ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിർസ്ഥാനാർത്ഥി തേജ് ബഹദൂർ യാദവ്. ജവാന്മാർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്നാരോപിച്ചതിനെത്തുടർന്ന് ബി.എസ്.എഫ് പുറത്താക്കിയ ജവാനാണ് സമാജ് വാദി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തേജ് ബഹദൂർ യാദവ്. തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ മുദ്രാവാക്യം ജവാന്മാരുടെയും കർഷകരുടെയും ദുരവസ്ഥയാണ്. ‘’തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാർത്ഥ ചൗക്കീദാരെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. പ്രധാനമന്ത്രി ജവാന്മാർക്ക് കരിഞ്ഞ റൊട്ടിയും ദാലും കൊടുക്കുന്ന വിവരം എത്ര പേരാണ് കണ്ടത്.’’ തേജ് ബഹദൂർ പറഞ്ഞു. […]