India National

300 മല്‍സ്യ തൊഴിലാളികള്‍ക്ക് പുറമെ 60 ഇന്ത്യന്‍ തടവുകാരെ കൂടി മോചിപ്പിച്ച് പാക്കിസ്താന്‍

തടവിലായിരുന്ന 300 മത്സ്യത്തൊഴിലാളികളടക്കം 60 ഇന്ത്യക്കാരെ കൂടി പാകിസ്താന്‍ വിട്ടയച്ചു. ഗുജറാത്തിലെ പല പ്രദേശങ്ങളിലുള്ളവരാണ് ചൊവ്വാഴ്ച്ച അമൃത്‌സര്‍ റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച്ച മോചിക്കപ്പെട്ട ഇവര്‍ വാഗ അതിര്‍ത്തി വഴിയാണ് അമൃത് സറില്‍ എത്തുന്നത്. തടവിലാക്കിയ 360 പേരെയും മോചിപ്പിക്കുമെന്ന് ഏപ്രില്‍ 5 ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 355 പേരും മത്സ്യത്തൊഴിലാളികളാണ്. മൂന്ന് തവണകളായി 300 പേരെ പാക്കിസ്ഥാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ചയോടെ എല്ലാ മത്സ്യത്തൊഴിലാളികളും ഗുജറാത്തില്‍ എത്തുമെന്ന് പാക്കിസ്ഥാന്‍-ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് […]

India Kerala

ഇന്ന് മെയ്ദിനം; തൊഴിലാളി ശക്തി വിളിച്ചോതി മെയ്ദിനാഘോഷങ്ങള്‍

ഇന്ന് മെയ്ദിനം. തൊഴിലാളി ശക്തി വിളിച്ചോതി ലോകമാകെ മെയ്ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘനകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലികള്‍ നടന്നു. ഡല്‍ഹി എ.കെ.ജി ഭവനില്‍ സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടാണ് പതാക ഉയര്‍ത്തിയത്. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലാളിവര്‍ഗ്ഗം നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച മെയ്ദിന റാലി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി സെക്രട്ടേറിയേറ്റിലാണ് സമാപിച്ചത്. […]

India Kerala

ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ്; ഇന്നലെ മാത്രം 198 ബസുകള്‍ക്കെതിരെ കേസെടുത്തു

നിയമം ലംഘിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി മാത്രം 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു ഇതില്‍ 22 ബസുകള്‍ കല്ലടയുടേതാണ്. നിയമം ലംഘിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി മാത്രം 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു ഇതില്‍ […]

India National

മാവോയിസ്റ്റ് ആക്രമണം; മഹാരാഷ്ട്രയില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം 15 സൈനികര്‍ കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പൊലീസ് വാഹനമാണ് ഐ.ഇ.ഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

India Kerala

കള്ളവോട്ട് പരാതിയില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും

കല്യാശ്ശേരിയില്‍ യു.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നാളെ പരിശോധിക്കും. ബൂത്തിലുണ്ടായിരുന്നവരുടെ മൊഴി കാസര്‍ഗോഡ് കളക്ടര്‍ രേഖപ്പെടുത്തി. അതേസമയം തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന പരാതി പരിശോധിച്ച് കാസര്‍ഗോഡ് കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശ്ശേരിയിലെ 69, 70 ബൂത്തുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നായിരിന്നു എല്‍.ഡി.എഫിന്റെ പരാതി. തെളിവായി ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് […]

India National

പ്രധാനമന്ത്രിയായ ശേഷം മോദി ഇന്ന് ആദ്യമായി അയോധ്യയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ മായാബസാറില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. എസ്.പി – ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

India Kerala

രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

India Kerala

കള്ളവോട്ടിനെ ന്യായീകരിച്ച് എല്‍.ഡി.എഫ്

കള്ളവോട്ടിനെ ന്യായീകരിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതല്‍ കള്ളവോട്ട് ഉണ്ടായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ പണം ചിലവഴിച്ചുവെന്ന് പറഞ്ഞ് പി ജയരാജനേയും, വി.എന്‍ വാസവനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദ്രോഹിക്കുകയാണന്ന് കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ ചടങ്ങിലെ വേദിയില്‍വെച്ചാണ് ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ വീണ്ടും രംഗത്ത് വന്നത്. വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി […]

India Kerala

പി.വി അന്‍വറിനെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്.

സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സി.പി.ഐക്കെതിരെ വിമര്‍ശനം തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പി.വി അന്റിന്റെ പ്രസ്താവന സി.പി.ഐക്കുള്ളില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പി.വി അന്‍വറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പി.വി അന്‍വറിന് ഇടതുപക്ഷ മനസ് നഷ്ടപ്പെട്ടു. ഈ ഭാണ്ഡം പേറേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. പാര്‍ട്ടി […]

India Kerala

കോടികള്‍ തട്ടി മുങ്ങി; റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രധാന വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. പണം കൈമാറ്റം നടന്ന കോട്ടയം എസ്എച്ച് മൗണ്ടിലെ ആഡംബര വീട്ടിൽ പോലീസ് പരിശോധന നടത്തി. വിദേശ രാജ്യങ്ങളില്‍ ജോലി വാങ്ങി വാഗ്ദാനം ചെയ്ത് ഒരോ അപേക്ഷകനില്‍ നിന്നും ഒരു ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഫീനിക്‌സ് കണ്‍സള്‍ട്ടന്‍സി […]