India Kerala

അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ നടപടിയെന്ന് മന്ത്രി

അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ടാക്സി – ഓട്ടോ നിരക്കുകള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍ […]

India National

ആം ആദ്മി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി വിലയിട്ടെന്ന് കെജ്‍രിവാള്‍

ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങാന്‍ ശ്രമിച്ചെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. 10 കോടിയാണ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തള്ളി ബി.ജെ.പി രംഗത്തെത്തി. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 40 തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് […]

India Kerala

തിരുവനന്തപുരത്ത് ആശുപത്രിയില്‍ വെച്ച് 11കാരിയെ പീഡിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. 11കാരിയായ കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന ശ്രമം പുറത്തറിയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് […]

India Kerala

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരത്തിനിറക്കിയത് മുതലാളിത്ത ശക്തികളുടെ താത്പര്യ പ്രകാരമാണെന്ന് എളമരം കരീം

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരത്തിനിറക്കിയത് മുതലാളിത്ത ശക്തികളുടെ താത്പര്യപ്രകാരമാണെന്ന് എളമരം കരീം. ഇടതു പക്ഷത്തെ ദുർബലപ്പെടുത്തി മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാറിനെ സൃഷ്ടിക്കാനാണ് കോൺഗ്രസ് ആണവ കരാർ കൊണ്ടുവന്നതെന്നും എളമരം കരീം പറഞ്ഞു. 2004ലെ ഒന്നാം യു.പി.എ മോഡൽ ഭരണമായിരുന്നു ഇടത് സംഘടനകൾ ഇത്തവണ മുന്നോട്ട് വെച്ചത്. എന്നാൽ മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാരിനെ സൃഷ്ടിക്കാനായി ഇടത് പക്ഷത്തെ പരാജയപ്പെടുത്തുകയായിരുന്നു ചിലരുടെ ലക്ഷ്യം. ഇടതിന് സ്വാധീനമുള്ള സർക്കാരിന് വലിയ സംഭാവന ചെയ്യാൻ കഴിയുന്ന കേരളത്തിലേക്ക് രാഹുലിനെ […]

India National

മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അതേസമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമന്നാണ് നിര്‍ദേശം. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വോട്ട് നൽകണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമർശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് […]

India National

യതിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

പുരാണ കഥാപാത്രമായ യതിയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ആരാണ് യതി? നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യന്‍. എന്നാല്‍ ശാസ്ത്രലോകം ഇതൊരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങളെയെല്ലാം തകിടംമറിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്ത്യന്‍ കരസേനയുടെ പര്‍വ്വതാരോഹണ സംഘം ട്വിറ്ററില്‍ കുറിക്കുന്നത്. നേപ്പാളിനടുത്ത് സ്ഥിതി ചെയ്യുന്ന മക്കാലു ബേസ് ക്യാമ്പിന് സമീപമാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള നിഗൂഡമായ കാല്‍പാദങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9ന് കണ്ടെത്തിയ ഈ കാല്‍പാടുകള്‍ നേപ്പാളിലെ […]

India Kerala

പിലാത്തറയിലെ കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്. പരിയാരം പൊലീസാണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതിനാണ് കേസ്. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗം സലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ […]

India Kerala

മലപ്പുറം പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേർക്ക് പനി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആറ് പേരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

India Kerala

ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഏകോപന കുറവ് ഉണ്ടായി, കൊല്ലത്തും വടകരയിലും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു തുടങ്ങിയ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ മണ്ഡലത്തില്‍ ജയിക്കാനാവുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. രൂക്ഷവിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലുണ്ടായത്. ദേശീയ നേതാക്കളെയടക്കം പ്രധാന മണ്ഡലങ്ങളില്‍ എത്തിക്കാനായില്ലെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഒന്നില്‍ കൂടുതല്‍ […]

India Kerala

ആഭ്യന്തരകലഹം; യാക്കോബായ സഭ അധ്യക്ഷന്‍ ഭരണ ചുമതല ഒഴിഞ്ഞു

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ യാക്കോബായ സഭയുടെ ഭരണ ചുമതല ഒഴിയും. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍ നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം ആത്മീയകാര്യങ്ങളുടെ നേതൃപദവിയില്‍ തോമസ് പ്രഥമന്‍ ബാവ തുടരും. മെത്രാപൊലിത്ത ട്രസ്റ്റി പദവി ഒഴിയാനുള്ള യാക്കോബായ സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ തീരുമാനത്തിന് സഭാ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് അംഗീകാരം നല്‍കിയത്. അതേസമയം ആത്മീയ കാര്യങ്ങള്‍ക്ക് […]