കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ് എന്നാല്‍ ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്‍റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ഇ.എസ് […]
India
ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതിയെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ
ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതി പി.കെ കൃഷ്ണദാസിനെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ. എതിര്‍പ്പുകളെ നേരിട്ട് മുന്നോട്ട് പോകാന്‍ കൃഷ്ണദാസിന് കഴിയും. മന്ദബുദ്ധികള്‍ക്ക് നേരെ ഒരു ആക്ഷേപവും ഉണ്ടാവില്ലെന്നും ശശി പറഞ്ഞു. പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പരിപാടിക്കിടെയാണ് പി.കെ ശശി കൃഷ്ണദാസിനെ ന്യായീകരിച്ചത്.
സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഗാസിയാബാദിൽ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫർനഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നെെ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡൽഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തോട് അടുക്കുന്നു
അതിതീവ്ര ചുഴലിക്കാറ്റായി മാറി ഫോണി ഒഡീഷ തീരത്തോട് അടുക്കുന്നു. തീരപ്രദേശത്ത് നിന്നുള്‍പ്പെടെ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ 19 ജില്ലകളിലും പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലുമാണ് കാറ്റ് വീശുക. ഉച്ചക്ക് ശേഷം കാറ്റ് തീരത്തോടടുക്കും. അതി ശക്തമയ മഴയുമുണ്ടാകും. ഒഡീഷയിലും പശ്ചിമ ബംഗാളിലും ആന്ധ്രയിലെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അഞ്ച് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. എട്ട് ലക്ഷത്തോളം […]
മലപ്പുറം പൊലീസ് ക്യാമ്പിലെ 9 പേർക്ക് എച്ച്1 എൻ1
മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ എച്ച്1 എൻ1 സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും രക്തസാമ്പിളുകൾ മണിപ്പാലിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇവരിൽ ആറ് പേർക്ക് […]
വോട്ട് ചെയ്തില്ല; അക്ഷയ് കുമാറിനെ ട്രോളി സോഷ്യല്‍ മിഡിയ
പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ വോട്ടിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയ. അടുത്തിടെ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ “ചലിയേ ബേട്ട “ എന്ന് പറഞ്ഞ്മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.
മത്സ്യത്തിന് വില കുതിക്കുന്നു
സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടുന്നു. താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വരെ വന്‍ വിലയാണ് വിപണിയില്‍. കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസ്സപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്താത്തതിനാല്‍ തൊഴിലാളികളും പ്രയാസത്തിലാണ്. 40 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാര്‍ക്കറ്റില്‍ 200 രൂപയിലധികമാണ് ഇന്നത്തെ വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ അകന്നു നില്‍ക്കുന്നത് കാരണം […]
‘ചെവി തുറന്ന് പിടിച്ചാല്‍ സ്ഫോടന ശബ്ദം കേള്‍ക്കാം’ മോദിക്ക് മറുപടിയുമായി രാഹുല്‍
2014ന് ശേഷം രാജ്യത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കാതെയായി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി ആദ്യം ചെവി തുറന്നിരിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്യത്ത് താൻ അധികാരത്തിൽ വന്നതിന് ശേഷം സ്ഫോടനങ്ങൾ കേട്ടിരുന്നില്ലെന്നാണ് മോദി പ്രസംഗിച്ചത്. എന്നാൽ അതിന് മണിക്കൂറുകൾക്കകമാണ് മാവോയിസ്റ്റ് ബോബാക്രമണത്തിൽ മഹാരാഷ്ട്രയിലെ ഗാദ്ചിരോളിയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി ചെവി തുറന്ന് പിടിച്ച് കേൾക്കാത്തതിന്റെ പ്രശ്നമാണിതെന്നാണ് രാഹുൽ ഇതിന് […]
ആശുപത്രിയിലെ പീഡനശ്രമം: സി.സി.ടി.വി ദൃശ്യം പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല
തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. ഇന്നലെ ഉച്ചക്കാണ് ആശുപത്രിക്കുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് […]
കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സിപിഎം പുറത്ത് വിട്ടു
ലീഗിനെ വെട്ടിലാക്കി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂര്‍ പാമ്ബുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്ബുരുത്തി ദ്വീപ്. ഇവിടുത്തെ 166 -ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. 1131-ാം നമ്ബര്‍ വോട്ടറായ അനസ്. കെ എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. 1082-ാം നമ്ബര്‍ വോട്ടറായ മുബഷീര്‍. എം എന്നയാളും 12-ാം […]












