India National

ബി.ജെ.പി നേതാക്കളെ കേള്‍ക്കാന്‍ ആളില്ല; ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ച് രാജ്നാഥ് സിങ്, സാക്ഷിയായി ഗംഭീറും

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ജനപങ്കാളിത്തം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും നൂറു കണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തിലാണ് ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ഡല്‍ഹിയില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മനോജ് തിവാരിക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിലാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഒഴിഞ്ഞ കസേരകളുടെ ചിത്രം […]

India National

ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത്

ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. 11 മണിയോടെ പുരിയില്‍ കാറ്റെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുക. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.

India Kerala

കോഴിക്കോട് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മാങ്കാവ് തൃശാലക്കുളത്ത് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചത് അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കസബ പൊലീസ് അന്വേഷണം തുടങ്ങി.

India Kerala

മുന്‍മന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌് […]

India Kerala

സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചു: കെ.പി ശശികല

സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചതായി കെ.പി ശശികല. ആര്‍.എസ്.എസുമായി എതെങ്കിലും തരത്തില്‍ ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര്‍ സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്‍ശനം. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.

India Kerala

ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും

ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു. വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ […]

India Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. മെമ്മറി കാര്‍ഡ്, രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം നാളെ അറിയിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും.

India Kerala

ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി

ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി. അധ്യാപകരില്‍ അധിക ഭാരം അടിച്ചേൽപിച്ചാണ് മൂല്യ നിർണയം നടത്തിയതെന്നും ആക്ഷേപമുണ്ട്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അധ്യാപകർ. ഐ എക്സാം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിന് തുടക്കം കുറിച്ചപ്പോൾ തന്നെ സോഫറ്റ് വെയർ പണിമുടക്കി തുടങ്ങി. ആദ്യം വിദ്യാർഥികൾക്കു നൽകേണ്ട ഹാൾ ടിക്കറ്റ് നൽകാൻ കഴിയാതെ വന്നു. അത് പരിഹരിച്ചപ്പോൾ അധ്യാപകരുടെ ഡ്യൂട്ടീ ക്രമീകരണം […]

India Kerala

സ്പിരിറ്റ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

ചിറ്റൂരില്‍ സ്പിരിറ്റു കടത്തിയ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് അടിയന്തരമായി ചേര്‍ന്ന പൊരുമാട്ടി ലോക്കല്‍ കമ്മറ്റി യോഗമാണ് അനിലിനെ പുറത്താക്കാനുള്ള നടപടി കൈക്കൊണ്ടത്. കേസിലെ പ്രതിയായ അനില്‍ ഒളിവിലാണ് എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ എന്ന അത്തിമണി അനിലായിരുന്നു. […]

India Kerala

എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

എട്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയായ സുധീഷാണ്(22) പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത്. അതേസമയം പ്രതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.