യഥാർത്ഥ ചൗക്കീദാർ ആരെന്ന് വരാണസിയിലെ ജനങ്ങൾ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിർസ്ഥാനാർത്ഥി തേജ് ബഹദൂർ യാദവ്. ജവാന്മാർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്നാരോപിച്ചതിനെത്തുടർന്ന് ബി.എസ്.എഫ് പുറത്താക്കിയ ജവാനാണ് സമാജ് വാദി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തേജ് ബഹദൂർ യാദവ്. തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ മുദ്രാവാക്യം ജവാന്മാരുടെയും കർഷകരുടെയും ദുരവസ്ഥയാണ്. ‘’തൊഴിലില്ലായ്മ നാട്ടുകാരെ വലയ്ക്കുകയാണ്. ആരാണ് യഥാർത്ഥ ചൗക്കീദാരെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. പ്രധാനമന്ത്രി ജവാന്മാർക്ക് കരിഞ്ഞ റൊട്ടിയും ദാലും കൊടുക്കുന്ന വിവരം എത്ര പേരാണ് കണ്ടത്.’’ തേജ് ബഹദൂർ പറഞ്ഞു. […]
India
ഓപ്പറേഷന്‍ സ്വീപ്പ്: മദ്യവില്‍പനശാലകളിലെ റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി
സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിജിലൻസ് നടത്തിയ റെയഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാർ മദ്യം പുറത്തേക്ക് കടത്തുന്നതായും സർക്കാരിന്റെ ഫണ്ട് വെട്ടിക്കുന്നതായും വ്യക്തമായി. 70 പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. വിജിലൻസ് മേധാവി എ.ഡി.ജി.പി അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ സ്വീപ്പിന് തുടക്കം കുറിച്ചത്. രാത്രി 8 മണിയോടെ സംസ്ഥാനത്തെ 150ഓളം വിദേശ മദ്യഷോപ്പുകളിൽ ഒരേ സമയം റയിഡ് നടത്തി. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്താനായത്. പല മദ്യഷോപ്പുകളിലും ജീവനക്കാർ മദ്യം പുറത്തു […]
രാഹുല്‍ ഗാന്ധി ഇന്ത്യയിലാണ് ജനിച്ചു വളര്‍ന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവക്കും അറിയാവുന്ന കാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ – പ്രിയങ്ക ഗാന്ധി പറഞ്ഞു. നാലാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ […]
കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്
കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു. പ്രിസൈഡിഗ് ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താൻ മത്സരിച്ച വടകരയിൽ അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി […]
റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; സാവകാശ ഹര്‍ജി സുപ്രീംകോടതി തള്ളി
റഫാലില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പുനഃപരിശോധന ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ശനിയാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആവശ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.
ഫോനി ചുഴലിക്കാറ്റ്; കേരളത്തിൽ ആശങ്ക അകലന്നു
ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലന്നു. ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തെത്തും. ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ ബുധനാഴ്ചയോടെ വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങും. നിലവില്‍ ശ്രീലങ്കയിലെയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 670 കിലോമീറ്റര്‍ മാറിയാണ് ഫോനിയുടെ […]
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം രംഗത്ത്. യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കാളിയായതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം. യു.ഡി.എഫ് അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഴരുത്. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൌരനാണെന്ന ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. പൌരത്വത്തിന്‍ മേലുള്ള ആരോപണത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് ആവശ്യപ്പെട്ടു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമാന പരാതി ഉയര്‍ന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയിരുന്നു.
32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി; യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ഞുമനുഷ്യന്‍ അഥവാ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സേന പുറത്ത് വിട്ടു. ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി […]
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍
എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സാവകാശ ഹരജി നൽകി. ഉത്തരവ് നടപ്പാക്കാനുള്ള കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. ഡ്രൈവർമാരെ കൂട്ടത്തോടെ പരിച്ചുവിട്ടാല്‍ അത് സർവ്വീസിനെയും കെ.എസ്.ആർ.ടിസിയുടെ നിലനിൽപ്പിനെയും […]












