കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളില്‍ കമ്പിവല സ്ഥാപിക്കുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വല്ലാര്‍പാടം റോഡ് ആരംഭിക്കുന്ന കളമശേരി മുതല്‍ 2000 മീറ്റര്‍ നീളത്തില്‍ വരെയാണ് ഇപ്പോള്‍ കമ്പിവേലി സ്ഥാപിക്കുക. കമ്പിവേലി കെട്ടുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി അധികൃതര്‍ ഇരുമ്പികമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു. അനധികൃത വാഹനപാര്‍ക്കിങ്ങിനും മാലിന്യം വലിച്ചെറിയുന്നതിനും ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും […]
India
റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി. കാസര്‍കാേട് നിന്ന് ആളുകളെ കാണാതയതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സെഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന്റെ അറസ്റ്റ് ഇന്നലെ ഒരു പകൽ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എൻ.ഐ.എ രേഖപ്പെടുത്തിയത്. അറസ്റ്റിലായ റിയാസ് അബൂബക്കറിന് ഒളിവിൽ കഴിയുന്ന അബ്ദുൾ […]
പരീക്ഷയില്‍ കൂട്ടതോല്‍പ്പിക്കല്‍; 21 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
എപ്രില്‍ 18, 2019ന് ഇന്‍റർമീഡയേറ്റ് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 21 വിദ്യാര്‍ത്ഥികള്‍, തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്‍റർമീഡയേറ്റ് എഡുക്കേഷന്‍റെ അശ്രദ്ധ മൂലം 9.74 ലക്ഷം വിദ്യര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികളാണ് പാരാജയപ്പെട്ടത്. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലു വർഷത്തിനുള്ളില്‍ ഇത്രയും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇതേ തുടർന്ന് കുട്ടികളും മാതാപിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ദേശീയ മനുഷ്യവാകാശ കമ്മീഷന്‍ തെലങ്കാന […]
റഫാല്‍: കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍
റഫാല്‍ കേസിലെ ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൌകിദാര്‍ ചോര്‍ ഹെ പരാമര്‍ശം കോടതി വിധിയോട് ചേര്‍ത്തുവെച്ചതില്‍ ഖേദമുണ്ടെന്ന് രാഹുല്‍ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. റഫാല്‍ ഇടപാട് അഴിമതിയാണെന്നും അന്വേഷിക്കേണ്ടതാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിനിടെ റഫാല്‍ പുനപരിശോധന ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജിയും രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ കോടതിയക്ഷ്യ ഹരജിയും സുപ്രീംകോടി […]
കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്
കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നതുമൂലം കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമെ ചെറുകിട ഫാക്ടറികളുടെ നിലനില്‍പും ഇതുമൂലം ഭീഷണിയിലാണ്. ഇറക്കുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും. നിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പുകൾക്കിടയിൽ മുറിഞ്ഞതും തൊലി ചേർന്നതുമായ പരിപ്പുകൾ കൂട്ടിക്കലർത്തി കാലിത്തീറ്റയെന്ന പേരിലാണ് പരിപ്പ് ഇറക്കുമതി ചെയ്യന്നത്. കാഷ്യൂ വേസ്റ്റ്, ബ്രോക്കൺ കാഷ്യൂ, എന്നീ പേരുകളിലും ഇത്തരം കാലിത്തീറ്റപ്പരിപ്പ് പ്രമുഖ കമ്പനികള്‍ ഇറക്കുമതി […]
തൃശൂര്‍ പൂരം വെടിക്കെട്ടിന് ഓലപ്പടക്കങ്ങള്‍ അനുവദിക്കാനാവില്ല
നേരത്തെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂരം പരമ്പരാഗത ആചാരങ്ങളോട് കൂടി തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പടക്കങ്ങളുടെ തീവ്രതയിലും പൊട്ടിക്കുന്ന സമയത്തിലും ഇളവനുവദിച്ച കോടതി ഏതൊക്കെ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കായി ഇരു ദേവസ്വങ്ങളും ശിവകാശിയിലെ എക്‌സ്പ്‌ളോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചീഫ് കണ്‍ട്രോളറെ സമീപിച്ചെങ്കിലും ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് ചീഫ് കണ്‍ട്രോളര്‍ ശരിവെക്കുകയായിരുന്നു. […]
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. കരാര്‍ ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.
5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി
ഫീറ്റസ് ഇൻ ഫീറ്റു എന്ന അത്യപൂർവ്വ രോഗാവസ്ഥ മലപ്പുറത്തെ 5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തി. ഒരു കുട്ടിയുടെ വയറ്റിൽ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വഴി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. നവജാത ശിശുവിന്റെ വയറിനകത്തുള്ളള്ള തടിപ്പ് എന്താണെന്നറിനായാണ് മലപ്പുറത്തെ ദമ്പതിമാര്‍ 5 ദിവസം പ്രായമുള്ള കുഞ്ഞുമായി കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് കൺസൽട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. ഹരി പി.എസ് നടത്തിയ 3D സ്‌കാനിങ്ങിലാണ് അത്യപൂർവ്വമായ ഫീറ്റസ് ഇന്‍ […]
കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം. ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ് കള്ളവോട്ടു ചെയ്യല്‍. കളളവോട്ട് തെളിഞ്ഞാല്‍ ജാമൃമില്ലാ വകുപ്പ് പ്രകാരം കേസ്. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ വോട്ട് കള്ളമായി ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും വരിക. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 171 […]
കെവിന്‍ വധക്കേസ്: 28ആം സാക്ഷി അബിൻ കൂറുമാറി
കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28ആം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്കെതിരെ ഇയാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് വിചാരണക്കിടയില്‍ അബിന്‍ പറഞ്ഞത്. പൊലീസിനെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയായ വിഷ്ണുവിന്റെ സുഹൃത്താണ് അബിന്‍. ഷാനു, ഷിനു, മനു, റിറ്റു എന്നിവരെയും അറിയാം. കൃത്യം നടത്തുന്നതിന് വേണ്ടി പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് വരുന്ന […]












