കേരളത്തില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം. ക്ഷാമം ആകുമ്ബോള്‍ സ്വാഭാവികമായും വിലയും കുതിക്കുമല്ലോ. ഇതുതന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയും. ഫാനി ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. കടലിലേയ്ക്ക് മത്സ്യത്തോഴിലാളികള്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കൂടുതല്‍ ആയതിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നതില്‍ വന്‍ കുറവ് അനുഭവപ്പെട്ടിരുന്നു. അതിന്‍റെ കൂടെ ഈ ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നപ്പോള്‍ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ […]
India
‘മോദിക്ക് എവിടെ നിന്നാണ് ഇത്രയധികം പണം?’ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മമത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്‍റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്. വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ […]
ഫോണി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
ഫോണി ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫോണിയുടെ സ്വാധീനം കാരണം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുളില്‍ തീവ്ര ചുഴലിക്കാറ്റാകും. തുടര്‍ന്ന് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് അതി തീവ്രചുഴലിക്കാറ്റാകും. അടുത്തമാസം ഒന്നിന് വൈകുന്നേരത്തോടെ ഫോണി ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. […]
അന്‍വറിന്റെ പരാമര്‍ശത്തെ തള്ളി സി.പി.ഐ
മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ പ്രിയം മുസ്‍ലിം ലീഗിനോടാണെന്ന പി.വി അന്‍വറിന്‍റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ. അന്‍വറിന്‍റെ ആരോപണം അവജ്ഞതയോടെ തള്ളുകയാണ്. അന്‍വര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് സി.പി.ഐ ഉത്തരവാദിയല്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസന്‍ പറഞ്ഞു.
ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യത
നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യതകൾ തീരുമാനിക്കും. 2014 ൽ 195 ൽ 177 സീറ്റും നേടിയ ബി.ജെ.പി. ആ പ്രകടനം ആവർത്തിക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഒഡീഷയിലെ 21 ഉം പശ്ചിമബംഗാളിലെ 42 ഉം ചേർത്ത് 63 സീറ്റുകളിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് മോദി ഷാ അച്ചുതണ്ട് ശ്രമിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇവയിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ പ്രാവശ്യം ആകെ നേടാനായാത് രണ്ട് സീറ്റുകൾ മാത്രമാണ്. […]
കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂരിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് ഇവര്‍. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് […]
കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്
കാസര്‍കോട് മണ്ഡലത്തില്‍ 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് നിവേദനം നല്‍കും. റീ പോളിങ് നടത്തുകയാണെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണം. പല ബൂത്തുകളിലും റിട്ടേണിങ് ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദത്തില്‍ ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയേക്കും.
വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം
വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനാവകാശ രേഖ കൈവശമുണ്ടായിട്ടും കാട്ടിക്കുളത്ത് അരണപ്പാറ മധ്യപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബത്തിന്റെ വീടു പണി വനംവകുപ്പ് തടസ്സപ്പെടുത്തിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസ് കയ്യേറാനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ. അരണപ്പാറ മധ്യ പാടിയിൽ 21 വീടുകളുണ്ട്. മിക്ക വീടുകളുടെയും പണി പൂർത്തിയായിട്ടുമുണ്ട്. കൂട്ടത്തിൽ വനാവകാശ രേഖ കൈവശമുണ്ടായിട്ടും മധ്യപാടിയിലെ ബാലൻറെ വീട് പണിയാണ് വനംവകുപ്പ് തടസ്സപ്പെടുത്തിയത്. നേരത്തെ മല്ലികപാറ കുന്നിൽ താമസിച്ചിരുന്ന ബാലനെയും കുടുംബത്തെയും കാട്ടാന […]
ഗോവയില്‍ പരീക്കറുടെ മകന് സീറ്റില്ല; ബി.ജെ.പിയില്‍ തര്‍ക്കം
ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പരീക്കറുടെ മകന്‍ ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ […]
കുട്ടിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിര
ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ, കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍ […]












