കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 5 വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കിയതായി മന്‍മോഹന്‍ സിങ് പറഞ്ഞു. മോദിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ജനം തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് മന്‍മോഹന്‍ സിങ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക്, വിശേഷിച്ച് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. മോദി ഭരണം സാമ്പത്തിക വ്യവസ്ഥിതി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെയെന്ന് […]
India
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു
ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശ് തീരത്തേക്ക് ഫോണി പ്രവേശിച്ചത്. ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും ദുരന്തത്തില്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.ഭൂരിഭാഗം മരണവും മരങ്ങള്‍ കടപുഴകി വീണതുകൊണ്ട് സംഭവിച്ചതാണ്. ഒഡീഷയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പതിനഞ്ച് ദിവസം പാചകം ചെയ്ത ഭക്ഷണം നല്‍കുമെന്ന് […]
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്നറിയാം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്നറിയാം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക. ഓൺലൈനിലൂടെയാണ് ഫലം അറിയാൻ സൌകര്യം ഒരുക്കിയിരിക്കുന്നത്. നാലര ലക്ഷം വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇത്തവണ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ കൈറ്റിന്റെ വെബ്‌സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ ‘സഫലം […]
13 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക്
13 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ബുധനാഴ്ച യൂറോപ്പിലേക്ക് തിരിക്കും. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികനായി മുഖ്യമന്ത്രി പങ്കെടുക്കും. ലണ്ടനില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാണ് പിണറായി വിജയന്‍. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മെയ് 9ന് നെതര്‍ലാന്‍സിലെ പരിപാടികളോടെയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. നെതര്‍ലാന്‍സിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ വിന്‍റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പ്രളയ ദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍സ് നടപ്പാക്കിയ “റൂം […]
തമിഴ്നാട്ടില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു
തമിഴ്നാട് കോതയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. വിഷ്ണു, അരുണ്‍ മോഹന്‍, ശാന്തനു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തിരുവനന്തപുരം പാറശ്ശാല സ്വദേശികളാണ്.
ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സാധ്യത പരിഗണിച്ച് 6, 7 തിയതികളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി
റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി. സംസ്ഥാനത്തെ പള്ളികളിലെല്ലാം റമദാനിലെ ആരാധനകള്‍ക്ക് തയ്യാറായി. ഇന്ന് ചന്ദ്രപിറവി കണ്ടാല്‍ നാളെയാകും റമദാന്‍ വ്രതാരംഭം. നാട്ടിലെ പള്ളികളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. റമദാനിനെ വരവേല്‍ക്കാനായി. അറ്റകുറ്റപണി കഴിഞ്ഞ പുത്തന്‍ ഭാവത്തിലാണ് പള്ളികളെല്ലാം. ഇനിയുള്ള ഒരുമാസം വിശ്വാസികളുടെ നിറ സാന്നിധ്യമായിരിക്കും പള്ളികളില്‍. അഞ്ചു നേരത്തെ നമസ്കാരവും തറാവീഹ് നമസ്കാരവും മതപഠന ക്ലാസുകളും പ്രാര്‍ഥനയും എല്ലാമായി പള്ളികള്‍ സജീവമാകും. ശഅ്ബാന്‍ 29 തികയുന്ന ഇന്ന് മാസപ്പിറവി ഉണ്ടാകുന്നോ എന്ന് നോക്കും. ചന്ദ്രപ്പിറ കണ്ടാല്‍ നാളെ […]
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം ഫയലില്‍
പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം പത്താം തീയതി പ്രതിയോട് കോടതിയില്‍ ഹാജരാകാനും സമന്‍സ് അയച്ചിട്ടുണ്ട്. പാലാ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയുടേതാണ് ഉത്തരവ്. ബലാത്സംഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ […]
തൃശൂര്‍ പൂരം മുന്‍ വര്‍ഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരം മുന്‍ വര്‍ഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആചാര പ്രകാരം ആര്‍ഭാടമായി തന്നെ തൃശൂര്‍ പൂരം നടത്തും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും പൂരത്തിനെത്തുന്നവര്‍ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ടും കഴിഞ്ഞ തവണത്തേതുപോലെ തന്നെ നടത്തും. സുരക്ഷയ്ക്കായി കൂടുതല്‍ സിസിടിവികള്‍ സ്ഥാപികുമെന്നും കൂടുതല്‍ പോലീസുകാരെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും വിന്യസികുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പൊലീസിന് നല്‍കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് പെൺകുട്ടികളുടെ വിശ്രമ മുറിയിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.












