India Kerala

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാത്ത കുട്ടിക്ക് മര്‍ദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ക്രൂരപീഡനം. കുട്ടിയുടെ അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരന് അമ്മയുടെ സുഹൃത്തും ബന്ധുവുമായ ആള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ വയറിന്‍റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]

India National

ഫോണി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

ഫോണി ചുഴലിക്കാറ്റിന്റെ കരുത്ത് കുറയുന്നു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ഫോണി ബംഗ്ലാദേശ് തീരത്തേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോണി ഇന്നലെ അര്‍ധരാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ചത്. ബംഗാളിലെ തെക്കന്‍ ജില്ലകളിലൂടെയാണ് ഫോണി കടന്നുപോകുന്നത്. ഇന്ന് വൈകീട്ടോടെ ബംഗാളിലെത്തുന്ന കാറ്റിന്‍റെ ശക്തി പൂര്‍ണമായും ക്ഷയിക്കുമെന്നാണ് വിലിയിരുത്തല്‍. ഒഡീഷയില്‍ കാറ്റിന്റെ കരുത്ത് രാവിലെ മുതല്‍ കുറഞ്ഞു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ വീശുന്നത്. […]

India National

മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ്, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പാകിസ്താനാണെന്ന പരാമര്‍ശത്തിനും സൈന്യത്തെ പരാമര്‍ശിച്ചുള്ള പ്രസംഗത്തിനുമാണ് അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ നോട്ടീസും നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനകം അഞ്ച് ക്ലീന്‍ ചിറ്റുകളാണ് നല്‍കിയത്. ഇന്നലെ രണ്ട് ക്ലീന്‍ ചിറ്റുകള്‍ നല്‍കി. ഇതോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും രണ്ട് കേസുകളില്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. പശ്ചിമ […]

India National

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ജനങ്ങൾക്കിത് മനസിലായിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പാണ്. കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന നടത്തിയതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയെ പരാജയപ്പെടുത്തലും രാജ്യത്തെ രക്ഷിക്കലുമാണ് പ്രധാന ‌അജണ്ട. മികച്ച ട്രാക് റെക്കോഡാണ് സൈന്യത്തിനുള്ളത്. മോദിക്ക് രാജ്യത്തിനായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹസിച്ച മോദിക്ക് രാഹുല്‍ മറുപടി നല്‍കി. യു.പി.എ കാലത്ത് […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിന്ന് എന്‍.സി.പി പിന്‍വാങ്ങി

പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി എല്‍.ഡി എഫില്‍ തര്‍ക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍നിന്ന് എന്‍.സി.പി പിന്‍വാങ്ങി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ഇന്നലെ പാലായില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ ധാരണയായത്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍.സി.പി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ […]

India Kerala

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പ്രതിസന്ധി; എംപാനല്‍ ഡ്രൈവര്‍മാരുടെ ശമ്പളം മുടങ്ങി

സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. എംപാനല്‍ ഡ്രൈവര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.

India Kerala

തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ

ആലപ്പുഴ തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെക്കുടി ഇനി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പിടിയിലായത്. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നും നാലും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭവനഭേതനം, സംഘം […]

India Kerala

ഡ്രൈവറില്ലാത്തതിനാല്‍ നിരത്തിലിറങ്ങാതെ ആംബുലന്‍സ്; ദുരവസ്ഥ മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍

ഡ്രൈവര്‍ നിയമനം നടക്കാത്തതിനാല്‍ നിരത്തിലിറങ്ങാതെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സ്. തിരുവനന്തപുരം മാറനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മാറനല്ലൂര്‍ പഞ്ചായത്ത് ഡ്രൈവറെ നിയമിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ആക്ഷേപം. ടി.എന്‍ സീമ എം.പിയായിരിക്കെയാണ് മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് നല്‍കിയത്. ആറ് മാസം മുമ്പ് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഡ്രൈവറെ നിയമിക്കാത്തതിനാല്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയില്ല. 21 വാര്‍ഡുകളാണ് മാറനല്ലൂര്‍ പഞ്ചായത്തിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത് വാടകക്ക് വണ്ടിയെടുത്താണ്. ആംബുലന്‍സ് പ്രവര്‍ത്തനം […]

India Kerala

കൊല്ലത്തും കള്ളവോട്ടെന്ന് ആരോപണം; യു.ഡി.എഫ് കമ്മീഷന് പരാതി നല്‍കി

കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് യു.ഡി.എഫ് പരാതി നൽകി. സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നെന്ന് യു.ഡി.എഫ് പരാതി നല്‍കിയത്. കടയ്ക്കൽ, കുമിൾ എന്നീ പഞ്ചായത്തുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നു. പ്രശ്ന ബാധിത ബൂത്തുകളിൽ […]

India Kerala

നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍

കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് പേരില്‍ കൂടി നിപ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് ലേഖനം. കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ […]