India Kerala

എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ കുറിപ്പ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്ന് രാവിലെയാണ് കോളേജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കുട്ടിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് […]

India Kerala

കെവിന്‍ കൊലപാതക കേസില്‍ നിര്‍ണായക തെളിവ് കോടതിയില്‍

കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന് കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താമെന്ന് ഒന്നാം പ്രതി ഷാനു, പിതാവ് ചാക്കോയ്ക്ക് കൈമാറിയ വാട്സ് ആപ്പ് സന്ദേശം കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി. പ്രധാന പ്രതികളായ ഷാനുവിന്റെയും ചാക്കോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന മഹസര്‍ സാക്ഷിയുടെ വിസ്താരത്തിനിടെയാണ് കേസിലെ നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകം നടത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. ഷാനു […]

India National

പശുവിന്റെ പേരില്‍ വീണ്ടും ആള്‍കൂട്ടകൊലപാതകം; ബിഹാറില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

പശുവിന്റെ പേരില്‍ ആള്‍കൂട്ടാക്രമണത്തിന് ഇരയായി ബിഹാറില്‍ വീണ്ടും കൊലപാതകം. 44 കാരനായ മഹേശ് യാദവ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രണ്ട് സഹായികളോടൊപ്പം ഇദ്ദേഹത്തെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി തല്ലികൊന്നത്. സഹായികളായ രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് റോബേര്‍ട്ട്‌സ്ഗഞ്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൊലപാതകത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ ബിഹാറിലെ പല സ്ഥലങ്ങളിലായി ഇത്തരത്തില്‍ നിരവധി കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിംബ്രാണി ഗ്രാമത്തിലെ 55 കാരനായ […]

India Kerala

ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ നീക്കം; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള പദ്ധതികള്‍ക്ക് പോലും എതിര് നില്‍ക്കുകയാണെന്നും എ പത്മകുമാര്‍ ആരോപിച്ചു.

India Kerala

എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി

1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.

India Kerala

ബുര്‍ഖ നിരോധനത്തിനെതിരെ മുസ്‍ലിം വനിതാ നേതാക്കള്‍

ബുർഖ നിരോധനത്തിനെതിരായ എം.ഇ.എസ് സർക്കുലറിനെതിരെ വിമർശനവുമായി മുസ്‍ലിം വനിതാ സംഘടനാ നേതാക്കൾ. മതവിശ്വാസം സംരക്ഷിക്കാൻ സ്വാതന്ത്രമുള്ള രാജ്യത്ത്, അതിനെതിരെ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും, ഇതില്‍ ഒരു വിഭാഗത്തിന്റെ വസ്ത്രധാരണം മാത്രം പ്രശ്നവത്ക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും എം.എസ്.എഫ് ഹരിത, ജി.ഐ.ഒ നേതാക്കൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. എം.ഇ.എസിന്റെ നീക്കം തീർത്തും ആണധികാരത്തിന്റെ അമിത പ്രയോഗമാണെന്ന് അവർ കുറിക്കുന്നു. വസ്ത്രം ഉരിയാനുള്ള നിരവധി സമരങ്ങൾക്ക് ലഭിച്ച പിന്തുണ വസ്ത്രമുടുക്കാനും ലഭിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ്ണരൂപം: മുഖം മറച്ച രാജസ്ഥാനി […]

India National

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നത്. നാളെ അഞ്ച് മണിയോടെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. ഇതിന് പുറമെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ […]

India Kerala

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണക്ക് സ്റ്റേ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാർഡ് രേഖയാണോ തൊണ്ടി മുതൽ ആണോ എന്നതിൽ നിലപാട് അറിയിക്കാന്‍ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതില്‍ തീരുമാനമാകും വരെയാണ് വിചാരണ സ്റ്റേ ചെയ്തത്. മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ രേഖയോ എന്നതില്‍ തീര്‍പ്പാകും വരെ വിചാരണ പാടില്ലെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കും.

India National

ഫോണി; ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം

ഫോണി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖൊരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലെ ദുരിതാശ്വപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനാവിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 13 നാവികസേന യുദ്ധവിമാനങ്ങളും നാല് കപ്പലുകളുമാണ് ദുരിത്വാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. മരുന്ന്, ഭക്ഷണം, കുടിവെള്ളം അടക്കമുള്ളവ ദുരിതബാധിതപ്രദേശങ്ങളില്‍ ലഭ്യമാക്കും. തീരസംരക്ഷണസേനയുടെ 34 സംഘത്തെയാണ് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരസേനയുടെ 81 സംഘത്തെയും ഫോണി ദുരിതം വിതക്കുന്നയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. വ്യോമ […]

India National

പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ

പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ. ദിബ്രുഹാ എം.എല്‍.എ പ്രശാന്ത ഫുകനാണ് ഈ വിവാദ പ്രസ്ഥാവന നടത്തിയത്. മുസ്‍ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും ആയതിനാല്‍ അവരെ പരിഗണിക്കേണ്ട കാര്യമില്ലെന്നും എം.എല്‍.എ പറഞ്ഞു. ‘അസമിലെ 90 ശതമാനം മുസ്‍ലിംകളും നമുക്ക് വോട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് പാല് നല്‍കാത്ത ഈ പശുക്കള്‍ക്ക് നാം കാലിത്തീറ്റ നല്‍കുന്നത്.?’ എന്നതായിരുന്നു എം.എല്‍.എയുടെ പ്രസ്ഥാവന. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു പറ്റം അഭിഭാഷകര്‍ രംഗത്തു വന്നിരുന്നു. സംസ്ഥാനത്തെ സ്പീക്കറോ […]