India Kerala

എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാർച്ച് 18ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് […]

India Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയശതമാനം

തിരുവനന്തപുരം: ഈ കൊല്ലത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്‌.എല്‍.സി. ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹരായി .എല്ലാ വിഷയത്തിലും 37,334 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭ്യമായി .എസ്.എസ്.എല്‍.സി. പരീക്ഷ 434729 വിദ്യാര്‍ഥികള്‍ ആണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി എഴുതിയത് . 14 പ്രവൃത്തിദിവസം കൊണ്ട് പരീക്ഷ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയും ചെയ്തു .ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ മോഡറേഷന്‍ നല്‍കിയില്ല . . ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ […]

India National

വിവാഹ ചടങ്ങില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചതിന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ഒരേ പന്തലിലുരുന്ന് ആഹാരം കഴിച്ചതിന് താഴ്ന്ന ജാതിക്കാരനെന്നാരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ തേരി ഗര്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 26 ന് രാത്രിയിലാണ് സംഭവം. തേരി ഗര്‍വാളിലെ ബാസന്‍ സ്വദേശിയായ ജിതേന്ദ്ര ദാസ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം കൊല്ലപ്പെട്ട യുവാവും കുടുംബവും ശ്രീകോട്ടിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ വിവാഹത്തിന് പോയതായിരുന്നു. തുടര്‍ന്ന് ജിതേന്ദ്ര ദാസ് തനിക്കുള്ള ഭക്ഷണവുമെടുത്ത് അടുത്ത് കണ്ട ഒരു […]

India National

12 വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും നടന്നു. താലൂക്ക് മണ്ഡലത്തിന്റെ ഭാഗമായ നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ലെ കുപ്രസിദ്ധമായ ആക്രമണത്തിന് ശേഷം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലും നന്ദിഗ്രാമില്‍ ഇല്ലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമിന് 25 കീലോമീറ്ററോളം അകലെ നന്ദകുമാറില്‍ സി.പി.എം പ്രകടനം നടത്തിയിരുന്നു. ചരിത്രം എന്ന് പറയുന്നത് വെറുതെയല്ല, അഞ്ച് വര്‍ഷം മുമ്പ് ഇതേ നന്ദിഗ്രാമില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുമ്പോള്‍ പാര്‍ട്ടി ഓഫീസോ ചുവന്ന കൊടിയോ ഈ പ്രദേശത്തിന്റെ വ്യാപ്തിയിലൊരിടത്തും ഇല്ലായിരുന്നു. മൂന്ന് […]

India Kerala Uncategorized

ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

India Kerala

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍‌ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.

India Kerala

റമദാൻ വ്രതത്തിന് തുടക്കമായി

മാസപ്പിറ കണ്ടതോടെ സംസ്ഥാനത്ത് റമദാൻ വ്രതത്തിന് തുടക്കമായി. മനസും ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങാനുള്ള രാപ്പകലുകളുടെ ഒരു മാസക്കാലമാണ് ഇനി വിശ്വാസികള്‍ക്ക്. മനസും പ്രവര്‍ത്തിയും ദൈവത്തിലര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യമാസമായ റമദാനിലേക്ക് കടന്നു. ഇനിയുള്ള മുപ്പതു ദിനങ്ങള്‍ ഖുര്‍ആന്‍ പാരായണം, രാത്രി നമസ്കാരം, പ്രാര്‍ത്ഥനകള്‍ എന്നിവയിലൂടെ വിശ്വാസികള്‍ ആത്മ വിശുദ്ധി തേടും. പകല്‍ സമയങ്ങളില്‍ അന്നപാനിയങ്ങള്‍ വെടിഞ്ഞും ദുഷ്ചിന്തകളെ അകറ്റി നിര്‍ത്തിയും വിശ്വാസി സമൂഹം സ്വയംനിയന്ത്രണം ശീലിക്കും. ദാനധര്‍മങ്ങളുടേയും ക്ഷമയുടെയും പാത സ്വീകരിച്ച് വിശ്വാസികള്‍ നാഥനിലേക്ക് കൂടുതൽ അടുക്കും. […]

India National Uncategorized

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. അമേഠിയിലെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്

India National

‘ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എനിക്ക് അഡ്മിഷന്‍ നിഷേധിച്ചു’- മുസ്‍ലിം പെണ്‍കുട്ടിയുടെ അനുഭവ കുറിപ്പ്

ഞാന്‍ ഫാത്തിമ ഫസീല, 16 വയസ്സുള്ള ഞാന്‍ മംഗലാപുരം സെന്‍റ് ആഗ്നസ് പി.യു കോളേജ് വിദ്യാര്‍ത്ഥിനിയാണ്, ഞാന്‍ എന്‍റെ രണ്ടാം വര്‍ഷ അഡ്മിഷനു പോയപ്പോള്‍ ഹിജാബ് ധരിച്ചെന്നു പറഞ്ഞ് ഒഫീഷ്യല്‍ ലെറ്റര്‍ പോലും തരാതെ എന്‍റെ അഡ്മിഷന്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. മൂന്നു ദിവസം കോളേജില്‍ പോയി ചോദിച്ചെങ്കിലും ലെറ്റര്‍ തരാന്‍ അവര്‍ തയ്യാറായില്ല, ടി.സി തരാമെന്നായിരുന്നു അവരുടെ മറുപടി ( അഡ്മിഷന്‍ തരാത്തതിന്‍റെ കാരണം കാണിച്ചിട്ടുള്ള ലെറ്റര്‍ തരില്ലെന്ന് പറഞ്ഞു). ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എന്‍റെ അഡ്മിഷന്‍ […]

India National

റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

തെരഞ്ഞെടുപ്പ് ചൂടിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് റഫാൽ പുനഃപരിശോധന ഹരജി പരിഗണിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച […]