ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മമതയുടെ നിരന്തര വിമര്‍ശനങ്ങളിലാണ് സുഷമയുടെ പ്രതികരണം. മമതയുടെ പ്രസ്താവനകള്‍ എല്ലാം അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് സുഷമ ട്വിറ്ററില്‍ വിമര്‍ശിച്ചു. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയും നിങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. ഇത്തരം വിലകുറഞ്ഞ രീതിയില്‍ സംസാരിക്കുമ്ബോള്‍ നാളെയൊരിക്കല്‍ മോദിയുമായി നിങ്ങള്‍ക്ക് വീണ്ടും സംസാരിക്കേണ്ടിവരും. അപ്പോള്‍ ലജ്ജ തോന്നരുതെന്നും സുഷമ സ്വരാജ് ഓര്‍മ്മിപ്പിച്ചു.
India
ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പ് റദ്ദാക്കി; റീ പോളിങ് നടക്കും
അഗര്‍ത്തല: ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിനിടയില്‍ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കമ്മീഷന്‍ റീ പോളിങ്ങിന് നിര്‍ദേശിച്ചത്.
‘നമ്മുടെ മക്കളെ അയോധ്യയിലേക്ക് പറഞ്ഞയക്കുന്നവരേയല്ല തെരഞ്ഞെടുക്കേണ്ടത്’
തെരഞ്ഞെടുപ്പിൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്നവരെ വേണം പാർലമെന്റിലയക്കാനെന്ന് ആക്ടിവിസ്റ്റുംഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. നമ്മുടെ മക്കളെ അയോധ്യയിലേക്കും കുംഭിലേക്കും പറഞ്ഞയക്കാൻ ആഹ്വാനം ചെയ്യുന്നവരേയല്ല, മറിച്ച് ഓക്സഫോഡിലേക്കും കേംബ്രിഡ്ജിലേക്കും അയക്കാൻ കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്നാണ് മേവാനി ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്. കിഴക്കൻ ഡൽഹിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർഥി അതിഷിക്ക് വേണ്ടിയാണ് ജിഗ്നേഷ് മേവാനി പ്രചാരണം നടത്തിയത്. ഹിന്ദു-മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, പിന്നോക്കക്കാരായ കുട്ടികളെ അയോധ്യയിലേക്ക് പറഞ്ഞയക്കേണ്ട ആവശ്യമുണ്ട്. എന്നാൽ പുതു തലമുറയെ […]
മോദി ദുര്യോധനനെ പോലെ അഹങ്കാരിയെന്ന് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണെന്ന് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധി അധിക്ഷേപിച്ച മോദിക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ അഹങ്കാരത്തിന് രാജ്യം മാപ്പ് നൽകില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അമ്പാലിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് കൊല്ലപ്പെട്ടതെന്ന മോദിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിമർശിക്കാനൊന്നും ഇല്ലാത്തത് കൊണ്ടാണ് അവർ തന്റെ കുടുംബത്തെ അപമാനിക്കുന്നത്. ഇത്തരം അഹങ്കാരികൾക്ക് രാജ്യം മാപ്പ് നൽകിയിട്ടില്ലെന്ന് ചരിത്രം […]
വളാഞ്ചേരി പീഡനം; പ്രതി ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ്
വളാഞ്ചേരി പീഡനക്കേസിലെ പ്രതി ഷംസുദ്ദീനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാണ് എല്‍.ഡി.എഫ് കൌണ്‍സിലറായ ഷംസുദ്ദീന്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു
പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു. നാഷണല്‍ ലോ സ്കൂളിന്റെയും നാഷണല്‍ ലോ അക്കാദമിയുടേയും സ്ഥാപക ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് അംഗങ്ങൾ ഇന്നലെ പാലത്തിൽ പരിശേധന നടത്തിയിരുന്നു. മേല്പാലം അടച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്കാണ് പാലാരിവട്ടത്ത് അനുഭവപ്പെടുന്നത്. വിജിലന്‍സ് എസ്.പി ജെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി അശോക് കുമാറാണ് മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിനെകുറിച്ച് അന്വേഷിക്കുന്നത്. പ്രധാനമായും അഴിമതി നട്ടന്നിട്ടുണ്ടോ എന്നാണ് എറണാകുളം വിജിലൻസ് […]
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
ആന പ്രേമികളുടെ തമ്ബുരാന്‍ ഗജരാജന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു
പാലക്കാട്: ഏറ്റവും കൂടുതല്‍ ആരാധനകരുള്ള പ്രമുഖ ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു.44 വയസ്സായിരുന്നു പാര്‍ത്ഥന്. അസുഖത്തെ തുടര്‍ന്ന് നാല് മാസമായി ചികിത്സയിലായിരുന്നു. വള്ളുവനാട്ടിലെ ഉത്സവങ്ങളിലെ പ്രധാനിയായിരുന്നു പാര്‍ത്ഥന്‍.ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തടിമ്ബേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. കേരളത്തിലെ ആനകളില്‍ ഇളമുറത്തമ്ബുരാന്‍ എന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
എരഞ്ഞോളി മൂസയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി; തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഖബറടക്കി
അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് ജന്മനാടിന്റെ അന്ത്യാജ്ഞലി. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം, ഉച്ചയ്ക്ക് 12 മണിയോടെ മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ വഹിച്ച പങ്ക് വ്യക്തമാക്കുന്നതായിരുന്നു, പൊതുദര്‍ശനത്തിന് എത്തിയ ആള്‍ക്കൂട്ടം. രാവിലെ 9 മണിയോടെ ഭൗതികദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതു ദര്‍ശനം നീണ്ടു. സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ എരഞ്ഞോളി […]












