തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനയുടമകള്‍ വിമര്‍ശിച്ചു. വനം വകുപ്പ് ആനയുടമകളെ ദ്രോഹിക്കുകയാണെന്നാണ് ആരോപണം. ആനകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് കൂച്ചുവിലങ്ങ് ഇടുകയാണെന്നും ആനയുടമകള്‍ ആരോപിച്ചു. 2007 മുതല്‍ ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നു. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ […]
India
ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. റവന്യു രേഖകള്‍ ഉള്‍പ്പെടെ അബുവിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പൊലീസ് രേഖകള്‍ പിടിച്ചെടുത്തു. അതേസമയം, ഒളിവില്‍ കഴിയുന്ന അബുവിനായുളള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി ചൂര്‍ണിക്കര വ്യാജരേഖ കേസ് ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി റവന്യു രേഖകള്‍ പിടിച്ചെടുത്തു. ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി […]
ഒന്നായാല്‍ ഒന്നിച്ച്..! ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ജൂണ്‍ മൂന്നിന് അധ്യയനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ മൂന്നിന് ആരംഭിക്കും. ഇതോടെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് ഇത്തവണ അധ്യയനം ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് വെള്ളിയാഴ്ച മുതല്‍ അപേക്ഷ നല്‍കാം. ട്രയല്‍ അലോട്ട്മെന്റ് 20 ന് ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് 24 ന് നടക്കും. ജൂണ്‍ മൂന്നാം തീയതി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മുംബൈയില്‍നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റണ്‍വേ 27ല്‍ ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനാല്‍ ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി; ത്രിലോക്പൂരില്‍ സംഘര്‍ഷാവസ്ഥ
ന്യൂഡല്‍ഹി: കിഴക്കന്‍ ഡെല്‍ഹിയിലെ ത്രിലോക്പൂരില്‍ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് പശുക്കള്‍ ചത്തുകിടക്കുന്നതായി പോലീസിന് അറിയിപ്പ് ലഭിച്ചു. സ്ഥലത്ത് എത്തിയ പോലീസ് അവയെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രണ്ടുപേരെ പ്രദേശത്ത്നിന്ന് കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
അവസാന നിമിഷം ബി.ജെ.പിക്ക് ആത്മവിശ്വാസക്കുറവോ? ചരിത്രം ആവര്‍ത്തിക്കില്ലെന്ന സൂചനയുമായി നേതാക്കള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്ബോള്‍ പഴയ ആത്മവിശ്വസമില്ലെന്ന് വിലയിരുത്തല്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ സഹകരണമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ് വിവിധ നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബി.ജെ.പിയിലെ ആര്‍.എസ്.എസ് നോമിനിയായി അറിയപ്പെടുന്ന റാം മാധവ് നടത്തിയ പ്രസ്‌താവന […]
പ്ളസ്‌ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 84.33 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ്‌ടു ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 84.33 ആണ്. 3,11,375 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോടാണ്. പത്തനംതിട്ടയാണ് പിന്നില്‍.
ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ അസാധാരണ രാഷ്ട്രീയ നീക്കങ്ങള്‍ക്കു പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്നാണു സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയെ എതിര്‍ക്കുന്ന 21 രാഷ്ട്രീയ പാര്‍ട്ടികള്‍ കത്തു നല്‍കിയേക്കും.
‘സത്യം കേള്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ് എന്തിനാണ് അസ്വസ്ഥരാകുന്നത്?’; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം കേള്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ് എന്തിനാണ് അസ്വസ്ഥരാകുന്നത്. രാജീവ് ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന സത്യമല്ലെന്ന് കോണ്‍ഗ്രസിലെ ഒരാള്‍ പോലും പറഞ്ഞിട്ടില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. ‘രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നതെന്ന് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ച് കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌താല്‍ ഈ കോണ്‍ഗ്രസ് ‘എക്കോസിസ്‌റ്റം’ ഒന്നിച്ച് കയ്യടിക്കും. പക്ഷേ, അതേ രാഹുലിന്റെ പിതാവിനെക്കുറിച്ച് സത്യം പറഞ്ഞുകേട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയന്ത്രണം […]
ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി; റീ പോളിങ് മെയ് 12-ന്
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. ലോക്സഭാ തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മണ്ഡലത്തിന്‍റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ […]












