അര്‍ബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടര്‍മാരും അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കവെ, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ […]
India
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡാണ്. ഇതേപോലെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി ബോര്‍ഡ് കൂടിയാല്‍ മതിയായിരുന്നു. ഇതല്ല നടന്നതെന്നും പി.ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.
വീട്ടുമുറ്റത്തെ തൂണ് വീണു നാലു വയസുകാരി മരിച്ചു
പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവൽ അന്നയാണ് മരിച്ചത്. പൊളിച്ചു കൊണ്ടിരിക്കുന്ന വീടിന്‍റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചു കൊണ്ടി രിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.
റോഡ് ഷോയ്ക്കിടെ മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍
ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കുന്നതിന് വേണ്ടി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി. ചൊവാഴ്ച്ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഉടുമ്പന്‍ചോല മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കാട്ടി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും യുഡിഎഫ് ജില്ലാ നേതൃത്വവുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. രഞ്ജിത്ത് എന്നയാള്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ […]
തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയത്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി
കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകനെ തള്ളി വിദ്യാര്‍ത്ഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷ എഴുതിയത്. ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അധ്യാപകന്‍ തന്റെ ഉപരിപഠനം പ്രതിസന്ധിയിലാക്കുയാണ് ചെയ്തതെന്നും വിദ്യാര്‍ഥി പറഞ്ഞു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് പറഞ്ഞിരുന്നത്. . എന്നാല്‍ തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. നന്നായി പഠിച്ച് […]
മോദിയെ പുറത്താക്കാന്‍ വാജ്‍പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അദ്വാനി- വെളിപ്പെടുത്തല്‍
2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‍പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് വാജ്‍പേയിയെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ പിടിവാശി ആയിരുന്നു. ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കിയതോടെയാണ് മോദിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാജ്പേയ് പിന്നോട്ടുപോയതെന്നും സിന്‍ഹ പറയുന്നു. ”ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം […]
കള്ളവോട്ട്; പത്ത് പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂരില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കൂടി കേസെടുത്തു. 9 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയുമാണ് കേസ്. കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സി.പി.എമ്മിനെ വെള്ള പൂശാനാണെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. പൊലീസ് ബാലറ്റ് അട്ടിമറിച്ചതിന് പിന്നിലെ ഡി.ജി.പിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ഉയര്‍ത്തി. പാമ്പുരത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം ബൂത്തില്‍ കള്ളവോട്ട് ചെയ്ത 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ധര്‍മ്മടം 52 ആം ബൂത്തില്‍ കള്ള […]
‘മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ല’
പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനംകാണിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ കമ്മീഷന്‍ നടപടിയെടുത്തില്ല ബിജെപിയുടെ പരാതിയില്‍ കമ്മീഷനയച്ച നോട്ടീസിനുള്ള മറുപടിയിലാണ് രാഹുൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ശാധോളില്‍ ഏപ്രില്‍ 23 ന് രാഹുല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമ ഭേതഗതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നു എന്നായിരുന്നു പരാമര്‍ശം. ഇത് ചട്ടലംഘനം അല്ലെന്നും വനാവകാശ നിയമവുമായി ബന്ധപ്പെട്ട […]
തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
തൃശൂര്‍ മുണ്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു. തിരൂര്‍ പൈനാട്ടില്‍ രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന്‍ അലന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.












