India National

സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി രാഹുല്‍

സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സാം പിത്രോദ പരിധികൾ ലംഘിച്ചു. പരാമർശത്തിൽ പിത്രോദ മാപ്പു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിത്രോദയുടെ പരാമർശം ബി.ജെ.പി ആയുധമാക്കിയതോടെയാണ് കോൺഗ്രസ് നീക്കം. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സംഭവിച്ചത് സംഭവിച്ചുവെന്ന് അര്‍ഥം വരുന്ന ഹുവ തോ ഹുവ എന്ന പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദനയായതോടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ […]

India Kerala

ആലുവ സ്റ്റാന്‍ഡിനുള്ളില്‍ അപകടങ്ങള്‍ പതിവാകുന്നു; നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസുകള്‍

ബസുകളുടെ അനധികൃത പ്രവേശനവും മത്സര ഓട്ടവും ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെ കുരുതിക്കളമാക്കുന്നു. ആറു മാസത്തിനിടയില്‍ ബസ്റ്റാന്‍ഡിനുള്ളില്‍ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ആലുവ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഇന്നലെ നടന്ന അപകടത്തില്‍ ചൂര്‍ണിക്കര സ്വദേശിനി തങ്കമണി കൊല്ലപ്പെട്ടതോടെയാണ് ബസ് സ്റ്റാന്‍ഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും ഉയരുന്നത്. അനധികൃത പ്രവേശന കവാടം പല തവണ അടച്ചിട്ടും സ്വകാര്യ ബസുകള്‍ ഇതേ മാര്‍ഗത്തിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതും അമിത വേഗതയില്‍ […]

India Kerala

കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി

കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്പന്‍മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്. കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നുളള സുന്ദരി, ആഗ്സ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകളെയാണ് ഇതിനായി മുത്തങ്ങയിലെത്തിച്ചത്. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. ആറുമാസക്കാലം ഇത് തുടരും. […]

India Kerala

തൃശൂര്‍ പൂരം; ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും, സാമ്പിള്‍ വെടിക്കെട്ട് രാത്രി 7ന്

തൃശൂര്‍ പൂര ലഹരിയില്‍ ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. തൃശൂരില്‍ പൂരാവേശം. പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് രാത്രി ഏഴിന് തിരി കൊളുത്തും. തൃശൂരിന് ഇനി പൂരക്കാലം. പൂരം പ്രേമികളുടെ കണ്ണും കാതും ഇനി നാലു നാള്‍ പൂരനഗരിയിലേക്ക്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശം ഇന്ന് വൈകിട്ട് മുന്നിന് ആരംഭിക്കും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. നാളെ വൈകീട്ട് […]

India Kerala

ചെന്നിത്തല ഹൈക്കോടതിയിലേക്ക്

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിതരണം ചെയ്ത മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം. പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

India National

‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട്തിരിഞ്ഞു കൊത്തിയിരിക്കുകയാണ് പുതിയ കവര്‍ സ്റ്റോറിയിലൂടെ. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ് […]

India Kerala

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു; ‘റൂം ഫോർ റിവർ’ പദ്ധതി സന്ദർശിച്ചു

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. പ്രളയത്തെ മറികടക്കാനുളള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. യു.എൻ പുനർനിർമ്മാണ സമ്മേളനത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പങ്കെടുക്കും. വെളളപ്പൊക്കത്തെ മറികടക്കാനായി ഡച്ച് സർക്കാർ ആവിഷ്കരിച്ച റൂം ഫോർ റിവർ പദ്ധതിയാണ് യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിച്ചത്. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ […]

India National

റഫാൽ: നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്

റഫാൽ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. പുനപ്പരിശോധന ഹര്‍ജിയിൽ ഇന്ന് നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാർക്കും കേന്ദ്രത്തിനും ഓരോ മണിക്കൂർ വീതം വാദത്തിന് അനുവദിച്ചു. നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സർക്കാർ നൽകിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സർക്കാരിന് തന്നെ തെറ്റുതിരുത്തൽ അപേക്ഷ നൽകേണ്ടി വന്നു. കരാർ റദ്ദാക്കണമെന്നല്ല, ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ‌മറച്ചുവെച്ച വിവരങ്ങൾ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി […]

India Kerala

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാം

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. പൊതുതാല്പര്യം എന്ന് പറഞ്ഞു ഭാവിയിൽ ഇത് അംഗീകരിക്കരുത്, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം, അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന ഉറപ്പ്‌ ആന ഉടമകൾ നിന്നും രേഖാമൂലം വാങ്ങണം എന്നും നിയമോപദേശത്തില്‍ പറയുന്നു. നാട്ടാന പരിപാലന നിയമം പാലിക്കണമെന്നും ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പാക്കണമെന്നും നിയമോപദേശം നല്‍കിയിട്ടുണ്ട്.

India Kerala

പള്ളി തര്‍ക്കം; കുരിശിന്റെ വഴി മാര്‍ച്ച് പൊലീസ് തടഞ്ഞു

പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തുന്നു. കുരിശിന്റെ വഴി എന്ന പേരിലാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. ലോഗോസ് ജംഗ്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പള്ളി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിച്ച് കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് ഇവര്‍ തയ്യാറുമല്ല. ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമാധാന നീക്കമെന്ന പേരില്‍ […]