India National

അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനം

മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി. അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനമാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മായാവതി പറഞ്ഞു. രാഷ്ട്രിയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. രാജസ്ഥാനില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.

India Kerala

തെരഞ്ഞെടുപ്പ് അവലോകനത്തിനായി യു.ഡി.എഫ് യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യാനും തുടർ പരിപാടികൾ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിൻറെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും. വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യു.ഡി.എഫ് യോഗം […]

India Kerala

ചെയർമാൻ സ്ഥാനത്തിനായി മാണി – ജോസഫ് വിഭാഗങ്ങള്‍ നീക്കം ശക്തമാക്കി

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനായി മാണി വിഭാഗവും ജോസഫ് വിഭാഗവും നീക്കങ്ങൾ ശക്തമാക്കി. പാർട്ടി കമ്മിറ്റികളിലെ ഭൂരിപക്ഷം തെളിയിച്ചു ചെയർമാൻ സ്ഥാനം സ്വന്തമാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പാർലമെൻററി പാർട്ടിയിലെ ഭൂരിപക്ഷവും യു.ഡി.എഫ് ഇടപെടലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പ് ശ്രമങ്ങളും പരാജയപ്പെടുകയാണ്. ലോക്സഭാ സീറ്റും രാജ്യസഭ സീറ്റും കിട്ടാതിരുന്നത് ഉയർത്തിക്കാട്ടിയാണ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ജോസ് കെ മാണിയെ […]

India Kerala

പാലക്കാട് പ്ലസ് ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവിട്ടില്ല

പാലക്കാട് എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം ഇത് വരെ വന്നില്ല. പരീക്ഷ ഫലം തടഞ്ഞു വെച്ചതോടെ ഉപരി പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികൾ. പ്ലസ്ടു ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ 12 വിദ്യാര്‍ത്ഥികളുടെ ഫലം ഇതു വരെ വന്നില്ല. പരീക്ഷാഫലം തടഞ്ഞുവെച്ചതിന് കൃത്യമായ മറുപടി പോലും ലഭിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികൾ ആശങ്കയിലാണ്. ഉപരിപഠനവും, […]

India Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. 25 കിലോ സ്വർണം ഡി.ആര്‍.ഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

India Kerala

സ്ത്രീയുടെ ക്വട്ടേഷൻ; ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ ടാക്സി ഡ്രൈവറായ വനിത യാണ് യുവാവിനെ മർദ്ദിക്കാന്‍ ക്വട്ടേഷൻ നൽകിയതായി പരാതിയിൽ പറയുന്നത്. വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിന് സമീപം വിളിച്ച് വരുത്തി. അപകടം മനസിലായ ഫൈസൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോൽ […]

India Kerala

ചട്ടം ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനം നടത്താന്‍ നീക്കം

ചട്ടങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കേന്ദ്ര മാനവവിഭവശേഷി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചട്ടങ്ങളും മറികടന്നാണ് വിജ്ഞാപനം. ഏഴ് അധ്യാപകേതര തസ്തികകളില്‍ നിയമനം നടത്താനാണ് വിജ്ഞാപനം ഇറക്കിയത്. അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സിവില്‍, സെക്യൂരിറ്റി ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, നഴ്സിങ് ഓഫീസര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഹിന്ദി ട്രാന്‍സിലേറ്റര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ മെയ് 10നാണ് വിജ്ഞാപനമിറക്കിയത്. ആഗസ്റ്റ് […]

India National

കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; പുതിയ സഖ്യകക്ഷികളെ കണ്ടെത്താന്‍ നീക്കം സജീവം

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവകാലം അതിന്‍റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി […]

India Kerala

തൃശൂര്‍ പൂരം ഇന്ന്: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരനഗരിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് പൂരപ്രേമികള്‍. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൃശൂരിലെ എല്ലാ വഴികളും ഇന്ന് പൂര നഗരിയിലേക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പൂരമെന്ന ലക്ഷ്യവുമായി. ഇതിനോടകം നഗരത്തിലെത്തിയത് ആയിരങ്ങള്‍. ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് […]

India Kerala

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.