ഒല്ലൂര്‍: ( 20.05.2019) അയല്‍വാസിയുടെ ആറു വയസുള്ള പെണ്‍കുട്ടിയോടൊപ്പം മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ ബാറില്‍ ഞായറാഴ്ച രാത്രി 9.30 മണിയേടെയായിരുന്നു നാടകീയ സംഭവം. ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടത് ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആണ്. പെണ്‍കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോള്‍ അയല്‍വാസിയായ ഹിന്ദിക്കാരന്റെ കൂടെ വന്നതെന്ന മറുപടി ലഭിച്ചു. എന്നാല്‍ അവിടെ എങ്ങും ഹിന്ദിക്കാരനെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് കുട്ടിയെയും കൂട്ടി വീട്ടിലെത്തുകയും, അയല്‍വാസിയെ […]
India
എക്സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍.ഡി.എ; സര്‍വേകള്‍ തള്ളി പ്രതിപക്ഷം
എക്സിറ്റ് പോളുകള്‍ അനൂലമായതോടെ തുടര്‍നീക്കങ്ങള്‍ സജീവമാക്കി എന്‍.ഡി.എ ഇതിന്‍റെ ഭാഗമായി നാളെ കേന്ദ്രമന്ത്രിസഭ യോഗം ചേരും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നാളെ എന്‍.ഡി.എ നേതാക്കള്‍ക്ക് വിരുന്നും ഒരിക്കിയിട്ടുണ്ട്. ഇത്തവണ പശ്ചിമ ബംഗാളില്‍ അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ഇതിനകം പുറത്ത് വന്ന എട്ട് പ്രധാന ഏക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ആറും എന്‍.ഡി.എക്ക് കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിക്കുന്നുണ്ട്. ഇതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണി. ഈ സാഹചര്യത്തിലാണ് എന്‍.ഡി.എ നേതാക്കളെ വിളിച്ച്കൂട്ടി തുടര്‍നീക്കങ്ങള്‍ സജീവമാക്കാന്‍ ബി.ജെ.പി […]
എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? 1998 മുതല്‍ 2014 വരെയുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും യാഥാര്‍ഥ്യവും
എക്സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിക്കാനാകുമോ ? വിശ്വസിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. പക്ഷേ എക്സിറ്റ് പോള്‍ ഏജന്‍സികളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രവചനം യാഥാര്‍ഥ്യത്തോട് അത്ര അടുത്തു നില്‍ക്കുന്നതല്ല എന്നാണ് വസ്തുത. 1998 ലെ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഏജന്‍സികളില്‍ ചിലര്‍ പ്രവചിച്ചത് യാഥാര്‍ഥ്യത്തോട് അരികില്‍ നില്‍ക്കുന്ന ഫലമായിരുന്നു. 2014 ലാണെങ്കില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 250 മുതല്‍ 290 വരെയുള്ള സീറ്റുകള്‍ നേടുമെന്നായിരുന്നു ഭൂരിപക്ഷം ഏജന്‍സികളും പ്രവചിച്ചത്. ടുഡേസ് ചാണക്യ […]
ചികിത്സക്ക് സഹായം തേടി അജിത്; അരയ്ക്ക് താഴേക്ക് തളര്‍ന്നിട്ട് അഞ്ചുവര്‍ഷം
കൊല്ലം ചെന്താപ്പൂര്‍ സ്വദേശിയായ അജിത് അരയ്ക്ക് താഴേക്ക് തളര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. വെല്‍ഡിങ് ജോലിക്കിടെ അടൂരില്‍ വെച്ചാണ് രണ്ടാം നിലയില്‍ നിന്നും താഴെവീണ് അപകടമുണ്ടായത്. ചികിത്സിച്ചാല്‍ എഴുന്നേറ്റ് നടക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് ഈ കുടുംബം. ഭാര്യ വിജയയും മക്കളായ അജിലും ശ്രീബാലയുമടങ്ങുന്ന കുടുംബത്തിന് അജിത് ഏക അത്താണിയായിരുന്നു. കുടുംബത്തിന്റെ ചെലവിന് പുറമെ ജന്മനാ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയ മകന്‍ അജിലിന്റെ ചികിത്സയും അജിതിന് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നിട്ടും എഴുന്നേല്‍ക്കാനോ, ഇരിക്കാനോ സാധിക്കാതെ […]
പ്രഗ്യാ സിങിനെ ബി.ജെ.പി പുറത്താക്കണമെന്ന് നിതീഷ് കുമാര്‍
ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എൻ.ഡി.എ ക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗാന്ധി ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യാ സിങിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വരികയായിരുന്നു നിതീഷ് കുമാർ. ഇത്തരം കാര്യങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിതീഷ്, പ്രഗ്യാ സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. അവർക്കെതിരെ എന്ത് നടപടി എടുത്തു എന്നുള്ളത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഗാന്ധി ഘാതകനെ രാജ്യസ്നേഹിയായി കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 008 മാലേഗാവ് സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെട്ട പ്രഗ്യാ […]
കെവിന്‍ കേസിലെ സാക്ഷിക്ക് മര്‍ദ്ദനം
കെവിന്‍ കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മർദ്ദനം. കേസിലെ ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മർദ്ദിച്ചത്. കേസിലെ മുപ്പത്തിയേഴാം സാക്ഷിയായ രാജേഷ് കോടതിയിൽ ഇന്ന് സാക്ഷിമൊഴി പറയാൻ ഹാജരാകാനിരിക്കെയാണ് മർദ്ദനം. കൊലപാതക ശേഷം പ്രതികൾ സുഹൃത്തായ രാജേഷിനോട് കുറ്റമേറ്റ് പറഞ്ഞിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. നിലവിൽ 7 പ്രതികൾക്ക് ജാമ്യത്തിലാണ്. കൂറ് മാറിയ സാക്ഷികൾക്കെതിരെ നടപടി സ്വകരിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് കടകംപള്ളി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറെപ്പേരെയെല്ലാം കബളിപ്പിക്കാൻ വർഗീയ ഭ്രാന്തന്മാർക്ക് കഴിഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ തെറ്റായി ഒന്നും ചെയ്തില്ലെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍,ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല
പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ക്ക് പരിക്ക്
കോഴിക്കോട് ഊരള്ളൂരില്‍ കുറുക്കന്‍റെ ആക്രമണം. കുറുക്കന്‍റെ കടിയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്. കോഴിക്കോട് അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരില്‍ രാത്രിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്ന് പോയവരേയും കുറുക്കന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. കൂടാതെ വീട്ടിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും കടി കിട്ടി. പലരുടെയും കൈക്കും കാലിനുമാണ് കടിയേറ്റത്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ വിവിധ പ്രദേശത്തുള്ളവര്‍ക്കാണ് കുറുക്കന്‍റെ കടിയേറ്റത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും കുറുക്കന്‍ ആക്രമിച്ചതായി പറയുന്നു. […]
കേരളത്തില്‍ എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂലം; അട്ടിമറി സാധ്യതയെന്ന് എല്‍ഡിഎഫ്, വോട്ട് വിഹിതത്തില്‍ വര്‍ധനയെന്ന് ബിജെപി
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി എക്സിറ്റ് പോള്‍ ഫലം വന്നതോടെ മധ്യകേരളത്തിലെ 6 സീറ്റുകളും യുഡിഎഫിന് അനുകൂലം എന്നാണ് പ്രവചനം. എന്നാല്‍ അട്ടിമറി ഉണ്ടാകുമെന്ന വിശ്വാസമാണ് എല്‍ഡിഎഫ് ക്യാമ്ബ് വച്ചുപുലര്‍ത്തുന്നത്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ബിജെപി ക്യാമ്ബിനെ വിശ്വാസം. മധ്യകേരളത്തിലെ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി പാര്‍ലമെന്റുകള്‍ യുഡിഎഫിന് അനുകൂലമായി എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലൂടെ തിരിച്ചുപിടിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. എഐസിസി ജനറല്‍ […]












