India Kerala

പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

ഇന്നലെ റീ പോളിങ് നടന്ന കണ്ണൂര്‍ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.രാത്രി 12.30 ഓടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ ചുമരിനും കേടുപാടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

India National

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനാണെന്ന കടുത്ത വിമര്‍ശവുമായി മമത ബാനര്‍‍ജിയുടെ ട്വീറ്റ്. ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നുംമമത ട്വീറ്റില്‍ പറയുന്നു. ടിവി ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. എക്സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് പശ്ചിമ ബംഗാള്‍‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ […]

India National

അര്‍ബുദ മരുന്നുകള്‍ക്ക് 90 ശതമാനത്തോളം വില കുറച്ചു

കീമോാതെറാപ്പി ഇന്‍ജെക്ഷന്‍ ഉള്‍പ്പടെ ഒന്‍പത് അര്‍ബുദ ചികില്‍സാ മരുന്നുകളുടെ വില കുറച്ച് എന്‍.പി.പി.എ. വില കൂടുതല്‍ കാരണം സാധാരണക്കാരന് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അധിക ഉപയോഗമുള്ള മരുന്നുകളുടെ നിലവിലുള്ള വിലയില്‍ നിന്ന് 87 ശതമാനത്തോളമാണ് വില കുറച്ചത്. മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് 15ന് പ്രസിദ്ധീകരിച്ച മെമ്മോറാണ്ടത്തിലാണ് വില നിയന്ത്രണം പിറത്തു വിട്ടത്. കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്വതന്ത്ര ബോഡിയാണ് എന്‍.പി.പി.എ.യുടെ തീരുമാനപ്രകാരം നേരത്തേ […]

India Kerala

പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം

പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം. എന്‍.സി.പിക്ക് അവകാശപ്പെട്ട സീറ്റാണ് ഇതെന്നും എന്‍.സി.പിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയില്‍ ചില ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തോമസ് ചാണ്ടി വിഭാഗം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എന്‍.സി.പിയിലെ മറുപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ […]

India Kerala

കൊതുകുജന്യരോഗ ഭീഷണിയില്‍ കേരളം; കൂടുതല്‍ ഡെങ്കിപ്പനി

കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്ക് ഏറെ ഭീഷണിയാണ് കൊതുകുജന്യ രോഗങ്ങള്‍. ഡെങ്കി, മലേറിയ, ചികുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളാണ്. കൊതുക് നിവാരണത്തില്‍ സംസ്ഥാനം പിറകിലാണ്. ഇരുപത് വര്‍‌ഷമായി കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡെങ്കിപ്പനി തന്നെയാണ് കൂടുതല്‍. മലേറിയയും ചികുന്‍ഗുനിയയും കാണുന്നുണ്ട്. നാല് തരം ഡെങ്കി പനികളാണ് സംസ്ഥാനത്ത് കാണുന്നത്. മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഈഡിസ് കൊതുകുകള്‍ ഭീഷണിയായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക. ഒപ്പം രോഗം പിടിപെട്ടവര്‍ കൃത്യസമയത്ത് ചികിത്സ തേടുക. മതിയായ […]

India Kerala

കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ റീപോളിങ്ങില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ്

കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ഏഴ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങില്‍ ആദ്യ പോളിങ്ങിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ കുറവ്. അവസാന കണക്കുകള്‍ അനുസരിച്ച് 83.06 ശതമാനം പേര്‍ റീ പോളിങ്ങില്‍ വോട്ട് രേഖപ്പെടുത്തി. റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്നും കാസര്കോിഡ് ലോക്സഭാ മണ്ഡലത്തിലെ നാലും ബൂത്തുകളിലേക്കാണ് റീ പോളിങ്ങ് നടന്നത്.കണ്ണൂരില്‍ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം നമ്പര്‍ ബൂത്തില്‍ മാത്രമാണ് പോളിങ് ശതമാനം ആദ്യപോളിങ്ങിനടുത്തെത്തിയത്. സര്‍വീസ് വോട്ടുകളടക്കം ഇവിടെ ആദ്യ […]

India National

മൗനിയെന്ന് പരിഹസിച്ച മോദിക്ക് ചുട്ട മറുപടി കൊടുത്ത് മൗനം വെടിഞ്ഞ മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: അധികാരമേറ്റ ശേഷം അന്തിമ ഘട്ടത്തില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നിരസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത് . തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് മോദി പരിഹസിച്ചിരുന്നെന്നും എന്നാല്‍, മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ‘താന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്കും ശേഷവും […]

India Kerala

വെ​ള്ളാ​രം​കു​ന്നി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു

കു​മ​ളി: വെ​ള്ളാ​രം​കു​ന്നി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു. ചോ​ല​ക്ക​ല്‍ കു​മാ​റി​ന്‍റെ കൂ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​വാ​ണ് ചത്തത് . ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെയാണ് സംഭവം . 20 ലി​റ്റ​ര്‍ പാ​ല്‍ ന​ല്‍​കി​യി​രു​ന്ന പ​ശു​വി​ന് 75000 രൂ​പ വി​ല വ​രും.

India Kerala

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍. ‘ഐസക്കിനെന്താ കൊമ്ബുണ്ടോ’ എന്ന വിവാദ പരാമര്‍ശം നടത്തിയത് തിരുവനന്തപുരത്തു നടന്ന ഒരു പൊതുചടങ്ങില്‍ വെച്ചാണ്. അതേസമയം, തന്റെ വിവാദ പ്രസ്താവന ദിവാകരന്‍ നിഷേധിച്ചെങ്കിലും ഇത് ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍. വി.എസിന്റെ ഭരണകാലത്തു സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു തടഞ്ഞു വെക്കുമായിരുന്നെനും മന്ത്രിമാരോട് കടുത്ത വിവേചനമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

India National

ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്ബില്‍നിന്ന് പെട്രോള്‍ ലഭിക്കില്ല

ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഹെല്‍മറ്റ് ധരിക്കാതെ പമ്ബുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. റോഡപകടങ്ങള്‍ കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടമാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പമ്ബിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നേയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഹെല്‍മറ്റില്ലാതെ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്ബിലെ […]