മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓർമ്മ പുതുക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരും വീർഭൂമിയിൽ സനന്ദർശനം നടത്തി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ചത്.
India
തിരുവനന്തപുരത്ത് വന്‍ തീപിടുത്തം
തിരുവനന്തപുരത്ത് തീപിടിത്തം. തിരുവനന്തപുരം തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമിക്കുന്നു. ചെല്ലം അംബര്‍ല എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞു; നമോ ടിവി അപ്രത്യക്ഷമായി
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിച്ചിരുന്ന നമോ ടിവി പ്രേക്ഷകരുടെ സെറ്റ് അപ്പ് ബോക്‌സുകളില്‍ നിന്ന് അപ്രത്യക്ഷമായി. 2019 ലോക്സഭാ ഇലക്ഷന് മുമ്പ് മാര്‍ച്ച് 26നാണ് നമോ ടിവി പ്രവര്‍ത്തനം ആരംഭിച്ചത്. മോദിയുടെ അഭിമുഖങ്ങളും റാലികളും സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്ന നമോ ടിവിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ ഡി.റ്റി.എച്ച് സേവനദാതാക്കള്‍ സൗജന്യമായി നമോ ടിവി ലഭ്യമാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് പരാതി […]
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ പ്രഗ്യാസിങ് ഠാക്കൂര്‍ മൗനവ്രതത്തില്‍
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മൗനവ്രതത്തിലെന്ന് പ്രഗ്യാസിങ് ഠാക്കൂര്‍. ട്വീറ്റിലൂടെയാണ് പ്രഗ്യാസിങ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പ്രഗ്യാസിങ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ പ്രഗ്യാസിങ് ആ സന്ദേശത്തില്‍ തന്നെയാണ് മൗനവ്രതത്തിലാണെന്ന കാര്യം പറഞ്ഞിരിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാസിങ് ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഇനി മൂന്ന് ദിവസം ഞാന്‍ […]
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതായി ആരോപണം. ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്‍റെ മകന്‍ അനന്തകൃഷ്ണന്‍ സൈക്കിളില്‍ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റത്. ദേവി ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടി അവശനായി. ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]
വോട്ടെണ്ണല്‍ മറ്റന്നാള്‍; സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ
വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ. ഇതിനായി 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. 2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ […]
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായെന്ന കടകംപള്ളിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഘടകമായെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ്പോൾ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. ശബരിമലയുടെ പേരില്‍ കുറേപ്പേരെ കബളിപ്പിക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ദേവസ്വം മന്ത്രിയുടെ […]
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി ബി.ജെ.പി
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ബി.ജെ.പി. എത്രയും വേഗം നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേലിന് നല്‍കിയ കത്തിലെ ആവശ്യം. നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി നീക്കം. കുതിരക്കച്ചവടമല്ല ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോഴും ഭരണപക്ഷത്ത് നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. […]
ബംഗാളിലെ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് ബി.ജെ.പി
പശ്ചിമ ബംഗാളില്‍ നിരവധി ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ്, കര്‍ണാടക, ചത്തിസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന് പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ബി.ജെ.പി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. വോട്ടെണ്ണല്‍ സമയത്ത് ക്രമക്കേടുണ്ടാവാതിരിക്കാന്‍ ഇ.വി.എം സ്ട്രോങ് റൂമുകളില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം
എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മമത ബാനര്‍ജിയുമായി നായിഡു ഇന്ന് കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാലുണ്ടാകുന്ന സാധ്യത മുന്നില്‍ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്നാണ് നായിഡു ആവശ്യപ്പെടുന്നത്. ഇതിനിടെ നിലവിലെ സാഹചര്യങ്ങള്‍ മായാവതിയും അഖിലേഷ് യാദവും ചര്‍ച്ച ചെയ്തു. പ്രതിപക്ഷ ഐക്യനിരക്കായി ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാരത്തണ്‍ […]












