തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചത്.
India
പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതയും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ കാരണം പരിശോധിക്കാനാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. 52 സീറ്റാണ് ആകെ ലഭിച്ചത്.പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങൾക്ക് പോലും അര്‍ഹതയില്ല. പാര്‍ട്ടി അധ്യക്ഷന്‍ പോലും കര്‍മ്മ മണ്ഡലത്തില്‍ തോറ്റു. തൊട്ട് പിന്നാലെ പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി രാജി സന്നദ്ധത […]
നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി
കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ അനുബന്ധ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് […]
പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം
വോട്ടുയര്‍ത്താനായെങ്കിലും പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്തെ തർക്കങ്ങളും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വങ്ങളും പ്രശ്നമായി. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന അധ്യക്ഷനെതിരെ പട നയിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം. പല സ്ഥലത്തും വോട്ടുയർത്താനായെങ്കിലും സീറ്റു നേടാനാകാഞ്ഞതിനെചൊല്ലി ബി.ജെ.പിയിൽ തർക്കം തുടങ്ങി. ലക്ഷ്യം സംസ്ഥാന അധ്യക്ഷനെതിരെ തന്നെ. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയായി വരുന്നതിനെ തുടക്കത്തിൽ എതിർത്തത് സ്ഥാനാർഥിത്വം വൈകിയെന്നാണ് പ്രധാന വിമർശം. ശബരിമല യുവതീ പ്രവേശന പ്രശ്നം കാര്യമായി ഉപയോഗിക്കാനാവാഞ്ഞതും അധ്യക്ഷന്റെ നിലപാടാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ശബരിമല […]
അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്‍ഹാസന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന്‍ സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ‘ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ […]
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും . യോഗത്തില്‍ എന്‍.ഡി.എ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. സുപ്രധാന മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെയാകുമെന്നതും ഘടകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുപ്പതിന് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചനകള്‍. അതിന് മുന്നോടിയായി ഇന്ന് ചേരുന്ന എന്‍.ഡി.എ യോഗം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. വരുംദിവസങ്ങളില്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാനവകുപ്പുകളിലേക്ക് ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ബി.ജെ.പി […]
പി.ജയരാജന്റെ പരാജയം സി.പി.എമ്മിനുള്ളില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉണ്ടായ പരാജയം പി.ജയരാജന് സി.പി.എമ്മിനുളളില്‍ രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയായ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്താനുളള സാധ്യത കുറവാണ്. ഇതോടെ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ തന്നെ ജയരാജന്‍ തുടരാനാണ് സാധ്യത. വ്യക്തിപൂജ വിവാദത്തിന് പിന്നാലെ ജയരാജനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചരടുവലികള്‍ നടത്തിയിരുന്നു. വടകരയില്‍ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് […]
രാജ്മോഹന്‍ ഉണ്ണിത്താന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിരവധി ആളുകളാണ് ഉണ്ണിത്താനെ സ്വീകരിക്കാന്‍ കല്ല്യോട്ട് ഒത്ത്കൂടിയത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസര്‍കോടെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യമെത്തിയത് പെരിയ കല്ല്യോട്ടായിരുന്നു. ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചത്. എം.പിയായി വിജയിച്ചതിന് ശേഷവും ഉണ്ണിത്താന്‍ ആദ്യമെത്തിയതും ഇവിടെ തന്നെ . ഉണ്ണിത്താനെ സ്വീകരിക്കാന്‍ എത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും […]
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ തന്നെയെന്ന് പി.ജെ ജോസഫ്
നിയമസഭ ചേരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും താന്‍ തന്നെ വരുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ്. നിയമസഭാ കക്ഷി നേതാവിന്റെ മരണമുണ്ടായാല്‍ ഡെപ്യൂട്ടി ലീഡറാണ് പകരം ആ സ്ഥാനത്തേക്ക് എത്തുക. അതിനിടെ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പി.ജെ ജോസഫ് തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഫലം കണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമെന്ന മഴ പെയ്‌തൊഴിഞ്ഞിട്ടും കേരളാ […]
സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിച്ചു; മതേതര പാര്‍ട്ടികള്‍ക്ക് തിരിച്ചടി
സഖ്യങ്ങളുണ്ടാക്കാന്‍ സോണിയയും രാഹുലും മമതയും വിളിച്ചു ചേര്‍ത്ത യോഗങ്ങളും ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളും വെറുതെയായപ്പോള്‍ എണ്ണമറ്റ ചോദ്യങ്ങള്‍ കൂടിയാണ് ബാക്കിയാകുന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനായത് വിരലിലെണ്ണാവുന്ന സംഘടനകള്‍ക്ക് മാത്രം. കോണ്‍ഗ്രസിനും നായിഡുവിനു പോലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നേരിടാനായില്ലെന്നതാണ് വിരോധാഭാസം. കഴിഞ്ഞ വര്‍ഷം മെയ് 23ന് ബംഗളൂരുവില്‍ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ ദൃശ്യങ്ങള്‍ മതേതര സംഘടനകളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് മാറുന്നത്. മായാവതിയും മമതയും അരവിന്ദ് […]












