India Kerala

യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് ഇന്ന്

യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് യോഗം ഇന്ന് കൊച്ചി, പുത്തന്‍ കുരിശ് പാത്രിയാക്കീസ് സെന്ററില്‍ ചേരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്ക് ശ്രേഷ്ഠ കത്തോലിക ബാവക്ക് പകരക്കാരനെ കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയിലാണ് പ്രത്യേക സിനഡ് ചേരുന്നത്. സഭാ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ സിനഡ് ചേരുന്നത്. അല്‍മായ ട്രസ്റ്റിമാരും വൈദികരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ […]

India National

സൂറത്ത് തീപിടിത്തം; ട്യൂഷൻ സെന്റര്‍ ഉടമ അറസ്റ്റില്‍

സൂറത്ത് തക്ഷശില കോംപ്ലക്സ് തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂറത്തിലെ സർത്താനയിലുള്ള തക്ഷശില കോംപ്ലക്സിലാണ് ഇന്നലെ വൈകുന്നേരം തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് […]

India Kerala

വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സിറോ മലബാര്‍സഭ

സിറോ മലബാര്‍സഭ വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത. വ്യാജരേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കില്ല. അറസ്റ്റിലായ ആദിത്യനെ മര്‍ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി കൊടുപ്പിച്ചത്. അതിരൂപത ഇറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും വിമര്‍ശമുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിച്ചേക്കും.

India Kerala

തോല്‍വിക്ക് കാരണം രാഹുല്‍ അല്ലെന്ന് ഉമ്മൻചാണ്ടി

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ്‌ മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

India National

അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി

അലീഗഡ് യൂണിവേഴ്സിറ്റിൽ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് രണ്ടാമതും അലിഗഡിൽ തെരഞ്ഞെടുക്കപ്പെട്ട എം.പി സതീഷ്ഗൗതം. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എ.ബി.വി.പി ആവശ്യത്തിന് പിന്തുണ അറിയിക്കുന്നതായും ബി.ജെ.പി നേതാവ് പറഞ്ഞു. ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സർവകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്താനിലേക്ക് അയക്കുമെന്ന മുൻ നിലപാടിൽ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമതും തനിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും സതീഷ് ഗൌതം പറഞ്ഞു. […]

India National

രാഹുലിന്റെ രാജി സന്നദ്ധത നിരസിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോൺഗ്രസ് പ്രവത്തക സമിതി. രാജി വെക്കാനുള്ള രാഹുലിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാണ് സി.ഡബ്ല്യു.സി പ്രതികരിച്ചത്. പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തക സമിതിയി യോഗത്തിലും ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയ സമിതിയിലെ മുതിർന്ന നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ […]

India Kerala

ശബരിമല: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടിൽ പിന്നോട്ടില്ലെന്ന സൂചന നൽകി സി.പി.എം. കോടതി നിർദേശങ്ങൾ പൂർണ്ണമനസോടെ നടപ്പാക്കാൻ സജ്ജമായ സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നെ് കോടിയേരി ബാലകൃഷ്ണനും നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ഐസക്കും വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്നായിരുന്നു സി.പി.എം സെക്രട്ടറിയേറ്റിൻറെ വിലയിരുത്തൽ. എന്നാൽ തിരിച്ചടി നേരിട്ടെങ്കിലും കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് സർക്കാരും സി.പി.എം നേതൃത്വവും നൽകുന്നത്. ശബരിമലയുടെ […]

India Kerala

സുഹൃത്തുക്കൾ തമ്മില്‍ വാക്കു തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

India Kerala

പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം. ശബരിമലയിലെ നിർണ്ണായക നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതോടെ സർക്കാറിന് മുന്നിലുളള വഴികൾ ഇനി പ്രതിബന്ധങ്ങൾ നിറഞ്ഞതാവും. ഒപ്പം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മാണമെന്ന കടമ്പയും. നൂറ്റാണ്ടിലെ പ്രളയം, നിപ, ശബരിമല മുമ്പ് ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയായിരന്നു പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷം. പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അതിന്റെ ആഘാതം […]

India National

ചേരണ്ടത് പോലെ ചേര്‍ന്നപ്പോള്‍ തമിഴകത്ത് വിജയം കൊയ്ത് സി.പി.എം

കേരളത്തില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂരില്‍ സി.പി.എം മികച്ച വിജയമാണ് നേടിയത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി.ആര്‍ നടരാജന്‍ വിജയിച്ചത്. ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണ് കോയമ്പത്തൂരില്‍ നടന്നത്. രാജ്യത്തുതന്നെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കേരളത്തില്‍ അടിപതറിയപ്പോള്‍ തമിഴ്നാട്ടില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സി.പി.എം വിജയിച്ചു. സി.പി.ഐ രണ്ട് മണ്ഡലങ്ങളിലും വിജയം കൈവരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 34,197 വോട്ട് മാത്രം നേടി അഞ്ചാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ […]