തെരഞ്ഞെടുപ്പ് കാലത്തെ ഇടവേളക്ക് ശേഷം ഡീസല്‍ വില ദിനം പ്രതി വര്‍ധിച്ച് തുടങ്ങിയതോടെ നിലനില്‍പ്പിനായി ബസുടമകള്‍ പുതിയ വഴികള്‍ തേടുന്നു. ആളു കുറഞ്ഞ സമയങ്ങളില്‍ ട്രിപ്പുകള്‍ ഒഴിവാക്കിയും ജീവനക്കാരെ വെട്ടിക്കുറച്ചുമൊക്കെയാണ് ബസ് വ്യവസായം പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്. അടുത്ത മാസം മുതല്‍ ഇന്‍ഷുറന്‍സ് തുക കൂടുമെന്നതിനാല്‍ യാത്രാ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനൊരുങ്ങുകയാണ് ബസുടമകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില കുറക്കാന്‍ പൊതു മേഖലാ എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ച മെയ് 19 മുതല്‍ […]
India
അട്ടപ്പാടിയില്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍
അട്ടപ്പാടിയിലെ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു . റെജി മാത്യൂ എന്നയാളെ അഗളി പൊലീസാണ് പിടികൂടിയത്. വ്യാപാരിയുടെ പണം തട്ടിയെടുക്കാൻ വെടി വെക്കുകയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഗൂളിക്കടവിലെ ഉദയൻ എന്ന പച്ചക്കറി വ്യാപാരിക്കു നേരെ വെടിവെപ്പുണ്ടായത്. പച്ചക്കറി വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോകും വഴി പുലർച്ചെ മൂന്നരയോടെ വാഹനത്തിനു നേരെ വെടിവെപ്പ് ഉണ്ടായി.വാഹനത്തിന്റെ മുൻവശം തുളഞ്ഞ് ഉദയന്റെ കാലിൽ വെടിയുണ്ട തുളച്ച് കയറി. തകരപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉദയന് ശത്രുക്കളില്ലാത്തതിനാൽ പ്രതിയെ […]
നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. കെ.എം മാണിക്ക് കേരള നിയമസഭ ആദരമര്‍പ്പിച്ചു. പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നാല് എം.എൽ.എ.മാർ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽതന്നെ രാജിവയ്ക്കും. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ ഊര്‍ജ്ജത്തിലായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിന്റെ ഭരണത്തിന് ഏറ്റ തിരച്ചടിയാണ് തെരഞ്ഞെടുപ്പ് […]
‘ചുഞ്ചു നായർ എന്ന വൻമരം വീണു’; ഫേസ്ബുക്കില്‍ വൈറലായൊരു ‘നായര്‍’ പൂച്ച
ചുഞ്ചു നായർ എന്ന പൂച്ചയുടെ വിയോഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രന്‍ഡിങ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ ജാതിവാലിനെ അതിരൂക്ഷമായി ട്രോളിയും വിമര്‍ശിച്ചുമാണ് പത്രകട്ടിങ് സമാനതകളില്ലാതെ ഫേസ്ബുക്കില്‍ നിറഞ്ഞോടുന്നത്. വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല്‍ ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൌരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം […]
കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന എന്ന മോൻസ് ജോസഫിന്റെ ആവശ്യത്തില്‍ തര്‍ക്കം തുടരുന്നു. മോൻസ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് തെറ്റിധാരണയുണ്ടാക്കിയതായി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ആലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയതെന്നും റോഷി ആരോപിച്ചു. കത്ത് നൽകുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും മോന്‍സ് ജോസഫിന്റെ നടപടി ശരിയായില്ലെന്നും ജോസ് കെ.മാണിയും പ്രതികരിച്ചു. അതേസമയം കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ മാനദണ്ഡം സീനിയോറിറ്റിയാണെന്ന സൂചന നല്‍കി പി.ജെ ജോസഫ്, ലയനസമയത്ത് മുതിര്‍ന്ന നേതാവെന്ന പരിഗണന […]
രാജീവ് കുമാറിനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും. കൊല്‍ക്കത്ത സി.ബി.ഐ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് രാജീവ് കുമാറിന് സി.ബി.ഐ നോട്ടീസ് നല്‍കി. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള രാജീവ് കുമാറിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ ഇന്നലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ രാജീവ് കുമാറിന്റെ വസതിയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിനായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. ചിട്ടി […]
ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും
ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന. ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് പരിശോധന നടത്തുക. 40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് […]
ശബരിമല തോൽവിയെ ബാധിച്ചില്ലെന്ന് വീണ ജോര്‍ജ്ജ്
ശബരിമല വിഷയം പത്തനംതിട്ടയിലെ എല്‍.ഡി.എഫ് തോൽവിയെ ബാധിച്ചില്ലെന്ന് വീണ ജോര്‍ജ്. യു. ഡി. എഫ് സ്ഥാനാർത്ഥിയുടെ ഭുരിപക്ഷം കുറക്കാനായി. മോദി വിരുദ്ധതയുടെ പേരിലാണ് ആറൻമുളയിലെ ഉൾപ്പടെ വോട്ടുകൾ യു .ഡി .എഫിന് ലഭിച്ചതെന്ന് വീണ ജോർജ്. ശബരിമല വിഷയത്തിൽ ഉൾപ്പടെ തനിക്ക് മേൽ നടന്ന കുപ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ വില പോയില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജ്. ഒരു ഘട്ടത്തിൽ താൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നു പോലും പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ, യു.ഡി.ഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെന്നും മികച്ച […]
ആലുവ ഇടയാര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്
ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലീസ്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പിടിയിലായി. സ്വര്‍ണവുമായി എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കടക്കം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷ് കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളടക്കം കണ്ടെത്തുകയും ചെയ്തു. […]
വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം
മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടം. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തലേ ദിവസമായാരുന്നു അക്രമം. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയാണ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സോണിയില്‍ ഈ മാസം 22നാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. മുസ്‍ലിം കുടുംബം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ശേഷം ബീഫ് കയ്യില്‍ സൂക്ഷിച്ചു എന്നാരോപിച്ച് മര്‍ദ്ധിക്കുകയായിരുന്നു. രണ്ട് […]












