എറണാകുളം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിയമോപദേശം തേടുമെന്ന് നഗരസഭാ കൗണ്‍സില്‍. ഫ്ലാറ്റ് ആര് പൊളിച്ചു നീക്കണമെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉപദേശവും തേടും. സംസ്ഥാന സര്‍ക്കാരാണോ, മരട് നഗരസഭയാണോ പൊളിച്ച് നീക്കേണ്ടത് എന്ന കാര്യമാണ് പ്രധാനമായും ആരായുക. കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. […]
India
‘നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നു’
നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടു. മാലേഗാവ് സ്‌ഫോടനക്കേസില്‍ പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്. എന്നാല്‍ പുതിയ വീഡിയോയില്‍ ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന രംഗങ്ങളാണുള്ളത്. സംഘപരിവാര്‍ വിമര്‍ശകനായ യൂ ട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ് പ്രഗ്യക്ക് ബോംബെ ഹൈക്കോടതി […]
വിജയം ഉറപ്പായിരുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി വരാണസിയില്‍
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി വരാണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ബി.ജെ.പി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തു. താന്‍ ആദ്യം ബി.ജെ.പി പ്രവര്‍ത്തകന്‍ ആണെന്നും ശേഷമാണ് പ്രധാനമന്ത്രി എന്നും മോദി എന്നും പറഞ്ഞു. ജന്മനാടായ ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെയാണ് നരേന്ദ്രമോദി വരാണാസിയില്‍ എത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം പിന്നീട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ജനങ്ങളെ […]
കെ.എം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ
അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട […]
തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വിവിധ അക്രമ സംഭവങ്ങളിലായി ഇതിനകം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദന്‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗനാസിലെ ബാട്പര നിയമസഭ മണ്ഡലത്തില്‍ മെയ് 19ന് ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷം അക്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്‍റെ ഒടുവിലത്തെ ഇരയാണ് ചന്ദന്‍ ഷോ. ഇവിടെ […]
വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പിബിയില്‍ വിമര്‍ശം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ കുറവു വന്നതായും എന്നാല്‍ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും കേരളഘടകം പിബിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും.
കൊച്ചിയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം
കൊച്ചി ബ്രോഡ് വേയിലെ വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം . നൂൽ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയർ സൌമിനി ജയിന്‍ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടു കൂടിയാണ് കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബ്രോഡ് വേയിൽ തീപിടിത്തം ഉണ്ടായത്. നൂൽ മൊത്തവ്യാപാര സ്ഥാപനത്തിലുണ്ടായ തീ തൊട്ടടുത്ത മൂന്ന് സ്ഥാപനങ്ങളിലേക്ക് പടർന്നു. […]
ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂർത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിക്കും. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത് സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ട്രറും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിക്കുന്നത്. ആകെ 10413 ഉരുപ്പടികളാണ് […]
ചരമദിനത്തില്‍ നെഹ്റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും നെഹ്റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’; രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. മോഡേണ്‍ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എപ്പോഴും ഓര്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി […]
തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്
നിയമസഭകക്ഷി നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്. നിയമസഭയില്‍ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നല്‍കിയതോടെ മറുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി. ഇരിപ്പിടം ആവശ്യപ്പെട്ട് കത്ത് നൽകിയത് സ്വാഭാവിക നടപടിയെന്നാണ് പി.ജെ ജോസഫിന്റെ വിശദീകരണം. നേതാക്കളെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു. കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പാർലമെന്ററി പാർട്ടി നേതാവിന്റെ സീറ്റ് പി.ജെ ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നൽകിയതോടെയാണ് […]












