സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് നടൻ അലൻസിയർ. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട് എന്നും താരം 24നോട് പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ താൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും അലൻസിയർ പറഞ്ഞു. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ […]
India
നിപ വ്യാപനം; വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു
കേരളത്തിലെ നിപ വ്യാപനത്തെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. (nipah karnataka tamilnadu wayanad) നിപ പ്രതിരോധ ക്രമീകരണങ്ങൾക്കായി മന്ത്രി എകെ ശശിധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റിൽ യോഗം നടക്കും. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത വേണമെന്ന് വയനാട് ഡിഎംഒ അറിയിച്ചു. നിലവിൽ ജില്ലയിൽ ആരും സമ്പർക്ക പട്ടികയിൽ ഇല്ല. മുൻകരുതൽ […]
ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരുക്ക്
പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് […]
കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു; കടമക്കുടി ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം
കൊച്ചി കടമക്കുടിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം. കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പൊലീസിനു ലഭിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനു മുന്നോടിയായി ദമ്പതിമാരുടെ ഫോണുകൾ കോടതിയിൽ സമർപ്പിച്ചു. (couple suicide bank confiscation) ഓൺലൈൻ ആപ്പുകളിൽ നിന്ന് മാത്രമല്ല, ബാങ്കിൽ നിന്നും ദമ്പതികൾ വായ്പ എടുത്തിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടുംബം കടക്കെണിയിലായിരുന്നു എന്നാണ് […]
മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു
മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസ് പിന്‍വലിക്കാന്‍ പൊലീസ്
തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ കേസെടുത്തത്. തൃശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് […]
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.
‘ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നു’: അമിത് ഷാ
ഹിന്ദി ഒരു ജനകീയ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയും. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ […]
അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരൻ വിജിലൻസിന് മുന്നിൽ ഹാജരായി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.(k sudhakaran appeared before vigilance) കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂരിലെ ചിറക്കൽ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് […]
ബീഹാർ ബോട്ടപകടം: 18 സ്കൂൾ കുട്ടികളെ കാണാതായി
ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേർന്ന് മധുപൂർ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ […]












