സ്‌കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്ന് കണ്ടെത്തൽ. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ അധ്യാപകൻ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകനും സഹപ്രവർത്തകനും അടക്കം 4 പേർക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു. ( teacher trapped in fake pocso case ) കണ്ണൂരിലെ കടമ്പൂർ ഹൈസ്‌കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പി.ജി സുധി. കഴിഞ്ഞ വർഷം […]
India
കൊല്ലത്ത് റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ […]
മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി; മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.
തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് അപകടം; രണ്ട് മരണം
തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) നാണ് പരുക്കേറ്റത്. ( thiruvalla kacherippady bullet accident 2 dead ) കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി […]
കെഎസ്ഇബിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്
വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക.ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമാണുള്ളത്. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ […]
വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്
വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ( sexual assault case against vlogger mallu traveller ) ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി […]
ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്
തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളില്‍ […]
നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി
നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി. നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ […]
മന്ത്രിസഭാ പുനഃസംഘടന നംവബറിൽ : വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan about cabinet reshuffle 24 exclusive ) കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ […]
മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; ആവശ്യവുമായി മുന്നണികള്‍
മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം […]












