പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ. 25ലധികം കൃതികൾ എഴുതിയിട്ടുണ്ട്.സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്. (famous writer dr cr omanakuttan passed away) ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളം എന്ന […]
India
ജ്യോതിയ്ക്ക് ഇഷ്ടപെട്ടത് കളക്ടറുടെ കുപ്പിവള; അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ
വിതത്തിൽ പുത്തൻ പ്രതീക്ഷകളുമായി പത്തനംതിട്ട സ്വദേശി ജ്യോതി. ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ നേരിട്ടെത്തി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞാണ് കളക്ടർ ദിവ്യ അവരെ കാണാനെത്തിയത്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചുപോയിട്ടും തന്നാലാകുന്ന പോലെ കൂലിപ്പണി ചെയ്താണ് ഗിരിജ സഹോദരിയെ നോക്കുന്നത്. സ്വന്തം കാര്യങ്ങൾ പോലും വേറെ ഒരാളുടെ സഹായമില്ലാതെ ജ്യോതിക്ക് ചെയ്യാൻ […]
നിപ വ്യാപനം; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു
നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയ്കും അവധി ബാധകം നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. […]
ബാരാമുള്ള ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു
വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗ മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സൈനിക നടപടി. ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു അതിർത്തി കടക്കാനുള്ള ഇവരുടെ ശ്രമം. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റിൽ വെടിവയ്പ്പ് തുടരുന്നതിനാൽ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും പ്രദേശത്ത് തെരച്ചിൽ […]
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും വന്ദേ മെട്രോയും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ
രാജ്യത്ത് ദീർഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പർ ട്രെയിനുകളും, ഒപ്പം വന്ദേ മെട്രോകളും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) യിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. വന്ദേ മെട്രോയിൽ 12 കോച്ചുകളായിരിക്കും ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടാണ് വന്ദേ മെട്രോകൾ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവർഷം ജനുവരി – ഫെബ്രുവരിയോടെ സർവീസും […]
കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കിൽ മാറേണ്ടത് മുഖ്യമന്ത്രി: വി മുരളീധരൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീമമായ തട്ടിപ്പിൽ എ.സി മൊയ്തീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ, സിപിഐഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ഉന്നതരെ രക്ഷിക്കാൻ പാവങ്ങളെ ബലിയാടാക്കുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ സമ്മതിക്കുന്നു. സിപിഐഎമ്മിലെ മുതിർന്ന നേതാവിനെ രക്ഷിക്കാൻ ഭരണസമിതിയിലെ പാവപ്പെട്ടവരെ ബലിയാടാക്കുന്നുവെന്ന് ഡയറക്ടർ ബോർഡ് അംഗം തന്നെ […]
അലന്‍സിയറുടെ വിവാദ പ്രസ്താവന: ചിന്തിച്ച് കാര്യങ്ങള്‍ പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. (V Sivankutty against alancier) എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും അദ്ദേഹം […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; വിശദമായ പരിശോധനയ്ക്ക് ബിജെപി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ബിജെപി. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഏകോപനവും ഫണ്ട് കണ്ടെത്തലുമുൾപ്പടെ പാളിയെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസവും നിഴലിച്ചതായാണ് വിലയിരുത്തൽ. യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ […]
‘കെൽട്രോൺ ഉത്പന്നങ്ങൾക്കായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നു, ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയം’; അഭിമാനമെന്ന് മന്ത്രി പി രാജീവ്
രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി.(P Rajeev Praises Keltron activities) ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് […]
കേസിനെ കുറിച്ചറിയാത്ത ജൂനിയറിനെ ഹിയറിംഗിന് അയച്ചു; അഭിഭാഷകന് 2,000 രൂപ പിഴ ചുമത്തി കോടതി
കേസിനെ കുറിച്ചറിയാത്ത ജൂനിയറിനെ കേസ് മാറ്റിവയ്ക്കാൻ കോടതിയിലേക്ക് അയച്ച അഭിഭാഷകന് 2,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. കക്ഷികളെ പ്രതിനിധീകരിക്കാനും സുപ്രീം കോടതിയിൽ കേസുകൾ ഫയൽ ചെയ്യാനും അധികാരമുള്ള ഒരു അഭിഭാഷകനാണ് അഡ്വക്കേറ്റ് ഓൺ റെക്കോർഡ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ ജൂനിയർ അഭിഭാഷകൻ ഹാജരാകുകയും പ്രധാന അഭിഭാഷകൻ ഇല്ലാത്തതിനാൽ കേസ് മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. “നിങ്ങൾക്ക് ഞങ്ങളെ ഇതുപോലെ നിസ്സാരമായി കാണാനാകില്ല. കോടതിയുടെ പ്രവർത്തനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ […]












