Kerala

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

HEAD LINES Kerala

ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസ് പിന്‍വലിക്കാന്‍ പൊലീസ്

തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ കേസെടുത്തത്. തൃശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് […]

Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.

National

‘ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നു’: അമിത് ഷാ

ഹിന്ദി ഒരു ജനകീയ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയും. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ […]

Kerala

അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരൻ വിജിലൻസിന് മുന്നിൽ ഹാജരായി

അനധിക‍ൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.(k sudhakaran appeared before vigilance) കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂ​രി​ലെ ചിറക്കൽ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് […]

National

ബീഹാർ ബോട്ടപകടം: 18 സ്കൂൾ കുട്ടികളെ കാണാതായി

ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേർന്ന് മധുപൂർ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ […]

HEAD LINES Kerala

‘നന്ദകുമാർ വിവാദ ദല്ലാൾ, വിവാഹ ദല്ലാളല്ല’; കെ മുരളീധരൻ

സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ എംപി. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ […]

Kerala

സോളാര്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്ന് എ ഗ്രൂപ്പ്; യുഡിഎഫിന് ഭയമില്ലെന്ന് വി ഡി സതീശന്‍

സോളാര്‍ വിവാദത്തിന്റെ എ ഗ്രൂപ്പിന്റെ നിലപാടുകള്‍ പിടിവള്ളിയാക്കി സിപിഐഎം. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. അന്വേഷണം വന്നാല്‍ യുഡിഎഫിന് തന്നെ തിരിച്ചടിയാകുമെന്ന ഭയമാണ് പുതിയ നിലപാടിന് പിന്നിലെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എല്‍ഡിഎഫ് പ്രതിരോധത്തില്‍ ആയിരുന്നു. എന്നാല്‍ വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ പ്രസ്താവന യുഡിഎഫിനെയും പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ ആയുധമാക്കുകയാണ് എല്‍ഡിഎഫ്. അന്വേഷണം നടന്നാല്‍ ആഭ്യന്തര കലാപം […]

HEAD LINES National

‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ശ്രമിക്കുന്നു; നരേന്ദ്രമോദി

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്‌മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മ വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കലിടാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി.(Narendra modi says ‘INDIA’ wants to finish sanatana dharma) എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേതാവില്ല. സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത് സനാതന ധർമ്മമാണ്. […]

Kerala

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രി

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുള്ളത്. 2016 മുതല്‍ 2023 ആഗസ്റ്റ് വരെ 17 പേരാണ് […]