India Kerala

അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അനധികൃതമായി നിര്‍മാണം സാധൂകരിക്കന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മാസം 9നകം കോളേജ് വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

India Kerala

അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു

മലപ്പുറത്ത് എസ്.ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരീക്കോട് ഭാഗത്ത് കഞ്ചാവ് മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. അതനുസരിച്ച് പല പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മഫ്തിയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെയാണ് നൌഷാദിന് കുത്തേറ്റത്. പ്രതിയെ പിടികൂടുന്നതിനായി നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

India Kerala

നെട്ടൂരില്‍ ചതുപ്പു നിലത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളത്ത് യുവാവിന്റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രംഗത്തെത്തി. കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ എം.വി. അർജുൻ മൃതദേഹം നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്. ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച അർജുനെ കാണാതായതായി വീട്ടുകാർ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. സംശയമുള്ള രണ്ടുപേരുടെ പേരും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് […]

India National

കുമാരസ്വാമി രാജി വച്ചേക്കും; രാവിലെ 11ന് മന്ത്രിസഭായോഗം

കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയ സാഹചര്യത്തില്‍ രാജി വയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസിലെ എം.എല്‍.എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഡി.കെ ശിവകുമാറിനെ മുംബൈയില്‍ എത്തിച്ച്, രാജി വച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരിയകയെന്നതായിരുന്നു സഖ്യ സര്‍ക്കാറിന്റെ ഏക പ്രതീക്ഷ. എന്നാല്‍, ബി.ജെ.പിയുടെ തന്ത്രപരമായ ഇടപെടല്‍ കാരണം ഇതു നടന്നില്ല. മുംബൈയില്‍ […]

India Kerala

കാസർകോട് ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാസർകോട് ജില്ലയില്‍ ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലക്കായി ജലനയം രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായി പ്രവര്‍‌ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയതോടെയാണ് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. കേന്ദ്ര ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര പ്രതിനിധി ജില്ലയില്‍‌ സന്ദര്‍ശനം നടത്തിയിരുന്നു. ജലനയം രൂപീകരിക്കുക എന്നതാണ് പ്രധാനമായും ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കാനായി […]

India Kerala

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. സെപ്തംബര്‍ 31 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഷിക വായ്പ പരിധി ഒന്നര ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷം ആയി ഉയർത്തണമെന്ന് ആര്‍.ബി.ഐ ഗവര്‍ണറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

India Kerala

ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മാർക്ക് മോഡറേഷൻ നാല് മാസത്തിനകം നിര്‍ത്തലാക്കണമെന്ന് കോടതി

ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മാർക്ക് മോഡറേഷൻ നാല് മാസത്തിനകം നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കോടതി ഉത്തരവ്.കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മോഡറേഷന്‍ നല്കുന്നത് മറ്റ് സിലബസുകളിലുളള വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. കേരള സിലബസില്‍ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനത്തോടനുബന്ധിച്ചുള്ള പ്രവർത്തികളുടെ പേരിൽ 40 ശതമാനം മാർക്ക് അധികമായി നൽകുന്നത് മറ്റു സിലബസുകളിലെ വിദ്യാർഥികളോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വണ്‍ […]

India Kerala

വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന വിധി; അപ്പീല്‍ പോകാനുള്ള സാധ്യത തേടാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി മറിക്കടക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. എ.ജിയുടെ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി നടപ്പാക്കേണ്ടി വന്നാല്‍ അധ്യാപകരുടെ പുനര്‍വിന്യാസമടക്കം നിരവധി സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സധ്യത തേടുന്നത്. നിരവധി അധ്യാപക തസ്തിക വര്‍ദ്ധിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സഹാചര്യവും അധ്യാപകരുടെ പുനര്‍വിന്യാസം ഉണ്ടാക്കുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. 25000ത്തില്‍ പരം അധ്യാപകരുടെ പുനര്‍വിന്യാസം സങ്കീര്‍ണതക്കൊപ്പം വലിയ സാമ്പത്തിക […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി എസ്.ഐ കെ.എ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്.പി ആയിരുന്ന കെ.ബി വേണുഗോപാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കസ്റ്റഡി കാലാവധി […]

Association Europe India Pravasi Social Media Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം ജൂലൈ പതിനഞ്ചിന് തൊടുപുഴയിൽ .

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച സ്വപ്നക്കൂടിന്റെ നിർമ്മാണം തടസ്സങ്ങളൊന്നും കൂടാതെ ഭംഗിയായി പൂർത്തിയായി . ജൂലൈ പതിനഞ്ചാം തിയതി രാവിലെ […]