കേന്ദ്ര നിയമം അനുസരിച്ച് സ്കൂള്‍ ഘടനയിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സങ്കീർണമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. ഇരുപത്തി അയ്യായിരത്തോളം അധ്യാപകരെ പുനർവിന്യസിക്കേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്‍കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ എൽ.പി സ്കൂളുകളിൽ തസ്തിക കൂടുകയും ഹൈസ്കൂളുകളിൽ തസ്തിക കുറയുകയും ചെയ്യും. ഇതോടെ ഇവരുടെ പുനർവിന്യാസം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും. എന്നാൽ മാനേജ്മെന്‍റുകള്‍ക്ക് പുതിയ നിയമനങ്ങൾക്ക് അവസരമൊരുങ്ങും. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന സമയത്ത് […]
India
കര്‍ണാടക: ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു
കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു. കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജുവാണ് ഇന്ന് രാജി വെച്ചത്. ചിക്കബല്ലാപൂര്‍ എം.എല്‍.എയണ് രാജി വെച്ച കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജു. അതെ സമയം കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരരാജ് സ്പീക്കറെ കണ്ടു.
ശമ്പളം വേണോ ? ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണം
അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും ക്ലാസ് മുറിയില്‍ നിന്ന് സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഈ സെല്‍ഫി ആധാരമാക്കിയാണ് ഇനി മുതല്‍ അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്തുക. കൃത്യസമയത്ത് അധ്യാപകര്‍ സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് മുമ്പാണ് സെല്‍ഫി അയക്കേണ്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് […]
പശുക്കളുടെ ദുരവസ്ഥ: ഗോശാല ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ദുരിതത്തിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്. ആദ്യ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഭക്ഷണം പോലും നല്‍കാതെയായി. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് […]
എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം
മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധനക്കായി വാടകയ്ക്ക് രോഗികളെ എത്തിച്ചതിലൂടെ വിവാദമായ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം. മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് കോളജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാടകയ്ക്ക് രോഗികളെ എത്തിച്ച സംഭവം പുറത്തെത്തിച്ചതിനാണ് മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. മെഡിക്കല്‍ കൌണ്‍സിലിന്‍രെ പരിശോധന തടസപ്പെടുത്തിയെന്ന ആരോപണമാണ് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ രോഗികളോ ഇല്ലാത്ത മെഡിക്കല്‍ കോളജ് എം.സി.ഐ പരിശോധനയില്‍ […]
വയനാട് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാന്‍ മയക്കുവെടി വെച്ചു
വയനാട് മുത്തങ്ങയിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാനായി മയക്കുവെടി വെച്ചു. കുങ്കി ആനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയാണ്. ഇന്നലെ അര്‍ധരാത്രിയാണ്ചരക്ക് ലോറിയിടിച്ച് കാട്ടാനക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻകുഴി വനമേഖലയിൽ വെച്ച് കാട്ടാനയെ ചരക്കുലോറി ഇടിച്ചിട്ടത്. പരിക്കേറ്റ പിടിയാന കാട്ടിലേക്ക് കടന്നെങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ആനയ്ക്ക് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ ആന ആരോഗ്യം വീണ്ടെടുക്കാൻ […]
സ്കൂളുകളുടെ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി
കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും യു.പി ആറ് […]
ഗാന്ധി ജയന്തിക്ക് 150 കി.മീ പദയാത്ര നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോദി
മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ 150 കിലോ മീറ്റര്‍ പദയാത്ര നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബി.ജെ.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണം. ഈ പദയാത്ര ഗാന്ധി സമാധി ദിനമായ ജനുവരി 30 വരെ തുടരാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതൊരിക്കലും രാഷ്ട്രീയപരമായ കാര്യമില്ലെന്നും ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം കൂടുതല്‍ സമയം […]
സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയിലെ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍
കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി. അതേസമയം മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് […]
ഗോ സംരക്ഷണത്തിന് പ്രതിദിനം 30 രൂപ; പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍
ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. യു.പിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപവീതം നല്‍കാനൊരുങ്ങുകാണ് യോഗി സര്‍ക്കാര്‍. പ്രതിമാസം 900 രൂപ വീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്. ഗോ രക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട […]












