India National

‘ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു’

ഒന്നിന് പിറകെ ഒന്നായുള്ള കേസുകൾ കാരണം കോടതി കയറി ഇറങ്ങുന്നതിനിടെ, ആർ.എസ്.എസ്-ബി.ജെ.പിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി. തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിനാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി അറിയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്‍.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു. ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി […]

India Kerala

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്. ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ […]

India Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

India Kerala

നടന്‍ ദേവന്റെ ഭാര്യ അന്തരിച്ചു

നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും. മകള്‍ ലക്ഷ്മി, മരുമകന്‍ സുനില്‍. പരസ്യസംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍.

India Kerala

ബി.എസ്.എൻ.എൽ കരാറുകാരുടെ കുടിശ്ശിക; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ബി.എസ്.എൻ.എല്ലിലെ കരാറുകാർക്കുള്ള ബിൽ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കരാറുകാർ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബി.എസ്.എൻ.എൽ അനുവദിക്കാത്തതുമൂലം ഇവർക്ക് കീഴിലുള്ള തൊഴിലാളികളുടെ വേതനവും മുടങ്ങിയതായി കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എല്ലിലെ കരാറുകാർക്ക് കുടിശ്ശിക വരുത്തിയ വാർത്ത മീഡിയവൺ ആണ് ആദ്യം പുറത്തുവിട്ടത്. ചുവപ്പുനാടയിൽ കുടുങ്ങിയ ജീവിതങ്ങൾ എന്ന വാർത്താ പരമ്പരയിലൂടെയാണ് ബി.എസ്.എൻ.എല്ലിലെ കരാറുകാരുടെ പ്രശ്നം മീഡിയവൺ പുറത്തു കൊണ്ടുവന്നത്. അൻപതോളം കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക 60 കോടിയായിരുന്നു. മകളുടെ കല്യാണം രണ്ടു […]

India Kerala

മത്തി ലഭ്യത വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

രാജ്യത്ത് മത്തി വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കേരളത്തിൽ 39 ശതമാനം ആണ് മത്തിയുടെ കുറവ്. രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ കേരളത്തില്‍ സമുദ്രോൽപാദനത്തിൽ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2018ൽ ഇന്ത്യയിലാകെ മുൻ വർഷത്തെക്കാളും 54 ശതമാനം മത്തിയാണ് കുറഞ്ഞത്. 77093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ആണ് ഈ കുറവിന് കാരണം. മത്തിയിൽ കുറവ് ഉണ്ടായെങ്കിലും. അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. 142 ശതമാനമാണ് […]

India Kerala

നെട്ടൂര്‍ കൊലപാതകം; ഒന്നാം പ്രതി നിപിന് അര്‍ജുനോട് തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

കൊച്ചിയില്‍ യുവാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് ഒന്നാം പ്രതി നിപിന് കൊല്ലപ്പെട്ട അര്‍ജുനോട് തോന്നിയ പകയെന്ന് പൊലീസ്. കൊലപാതക സമയത്ത് പ്രതികള്‍ എല്ലാവരും ലഹരി മരുന്നുപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മാസങ്ങളായി നടന്ന ആസൂത്രണത്തിനൊടുവിലാണ് അര്‍ജുനെ സുഹൃത്തുകളായ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേ,ണ സംഘം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി നിപിന്റെ സഹോദരന്‍ എബിന്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതും അതിനെ തുടര്‍ന്ന് പ്രതിക്കുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് […]

India Kerala

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ തന്നെ അടച്ചുപൂട്ടി. ഉമറും അഖില്‍ ചന്ദ്രനും അടക്കം ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തു ചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെയാണ് ഇന്ന് കാമ്പസില്‍ സംഘര്‍ഷം […]

India Kerala

പാലാരിവട്ടം പാലം മുഴുവന്‍ പൊളിക്കേണ്ടെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം 30 ശതമാനം പൊളിക്കേണ്ടി വരുമെന്ന് ഇ ശ്രീധരന്‍. കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യും. പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

India National

ആൾക്കൂട്ട കൊലകൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് യു.പി നിയമ കമ്മീഷൻ

ലഖ്‌നൗ: പശുവിന്റെ പേരിലടക്കമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ശുപാർശയുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ. ആൾക്കൂട്ടകൊലകൾ സംബന്ധിച്ച റിപ്പോർട്ടും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ മിത്തൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു. 128 പേജുള്ള റിപ്പോർട്ട് ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആൾക്കൂട്ട കൊലകളെപ്പറ്റി വിശദമായി വിവരിക്കുകയും ഇത് തടയുന്നതിനുള്ള നിയമം സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾക്ക് ആൾക്കൂട്ട […]