യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ കന്റോൻമെന്റ് പൊലീസാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. ഫ്രണ്ട് ഷീറ്റ് അടക്കം 16 സെറ്റ് ബുക്ക് ലെറ്റുകളാണ് ലഭിച്ചത്. ഇവയിൽ ഉത്തരമെഴുതിയും എഴുതാത്തവയുമുണ്ട്. ചട്ടപ്രകാരം പരീക്ഷാ സമയത്ത് ഹാളിൽ വിതരണം ചെയ്യേണ്ടവയാണിവ. […]
India
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. ഇന്നലെ ശിവരഞ്ജിത്ത്, നസിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവുമായെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം […]
വൈദ്യുതി നിയന്ത്രണം ആലോചിക്കാന്‍ കെ.എസ്.ഇ.ബി യോഗം ഇന്ന്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. മണ്‍സൂണ്‍ ലഭ്യത കുറയുകയും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം മഴ ലഭിച്ചതിനാല്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് യോഗം.
എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്
വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്. ചെറുന്നിയൂര്‍ പഞ്ചായത്തിന്‍റെ അനുമതി വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പ്ലാനില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തി. പഞ്ചായത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 2015 മാർച്ചിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി തേടാനായി എസ്.ആർ മെഡിക്കൽ കോളജ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് കെട്ടിട നിർമ്മാണ അനുമതി പത്രത്തില്‍ ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിലെ […]
സ്വച്ഛ് ഭാരത്: സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി ഹേമ മാലിനിയുടെ തൂത്തുവാരല്‍
പാര്‍ലമെന്റിന്റെ പരിസരത്ത് ബി.ജെ.പി എം.പി ഹേമാ മാലിനിയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഉള്‍പ്പെടെയുള്ളവര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. ചുറ്റും കൂടിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ നിന്നായിരുന്നു ഇവരുടെ തൂത്തുവാരല്‍. എന്നാല്‍ നേരെ ചൊവ്വെ ചൂല് പിടിക്കാന്‍ പോലും അറിയാതെ, തൂത്തുവാരാന്‍ ഒരു കടലാസ് കഷ്ണം പോലും കിട്ടാതെ വിഷമിക്കുന്ന ഹേമ മാലിനിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ഫോട്ടോ എടുക്കാന്‍ വേണ്ടി ചൂല് പിടിച്ച് കഷ്ടപ്പെടുകയാണ് ഹേമ […]
വ്യാജ ഒപ്പിട്ട് നാലര കോടി രൂപ തട്ടി; പരാതിയുമായി സെവാഗിന്റെ ഭാര്യ
ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ. തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍ നിന്നും തന്റെ ബിസിനസ് പങ്കാളികള്‍ നാലര കോടി രൂപ വായ്പ എടുത്തു എന്നും പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും സെവാഗിന്റെ ഭാര്യ ആരതി സെവാഗ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ആരോപണ വിധേയര്‍ വായ്പാ സ്ഥാപനത്തെ സമീപിച്ചതെന്നും തന്റെ വ്യാജ ഒപ്പ് കാണിച്ച് നാലര കോടി […]
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് […]
യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനും എസ്.എഫ്.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.സി വാങ്ങിയ വിദ്യാര്‍ഥിനി
യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പളിന്റെ പ്രവർത്തനം ദയനീയമാണെന്ന് കോളജിലെ മുൻവിദ്യാർഥിനി നിഖില. എസ്.എഫ്.ഐയുടെ ഭീഷണിക്കെതിരെ പരാതി നൽകിയിട്ടും പ്രിൻസിപ്പല്‍ നടപടിയെടുത്തില്ലെന്നും നിഖില ആരോപിച്ചു. യൂണിവേഴ്സിറ്റി കോളജിലെ ഇപ്പോഴത്തെ സംഘർഷത്തിന് ഒരുപരിധിവരെ ഉത്തരവാദി പ്രിൻസിപ്പലാണ്. എസ്.എഫ്.ഐ എന്ത് അക്രമം കാണിച്ചാലും പ്രിൻസിപ്പല്‍ നടപടിയെടുക്കില്ല. ഏറെ പ്രതീക്ഷയോടെ യൂണിവേഴ്സിറ്റി കോളജിൽ പഠനത്തിനെത്തിയ താൻ നേതിട്ടത് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയും അതിക്രമവുമാണ്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യശ്രമം നടത്തിയ നിഖില പിന്നീട് കോളജിൽ നിന്ന് ടിസി വാങ്ങി പോവുകയായിരുന്നു. അതേസമയം, യൂണിവേഴ്സിറ്റി […]
വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ടടിച്ച് കൊന്നു
വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക തൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണനാണ്(69) ഭാര്യ ആര്‍. ജ്യോതിയെ(65) കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍ ജ്യോതിയോട് വീട് വില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ട് പണം തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായിരുന്ന രാമകൃഷ്ണന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ജ്യോതി വീട്ടമ്മയാണ്. എന്നാല്‍ രാമകൃഷ്ണന്റെ ആവശ്യത്തെ ജ്യോതി എതിര്‍ത്തു. ജൂലൈ 7ന് വീണ്ടും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ദേഷ്യം പൂണ്ട രാമകൃഷ്ണന്‍ ചുറ്റിക കൊണ്ട് ജ്യോതിയുടെ തലയില്‍ തുടര്‍ച്ചയായി […]
കര്‍ണാടക പ്രതിസന്ധി; അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോണ്‍ഗ്രസ്,ബി.ജെ.പി ക്യാമ്പും സജീവം, എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍
കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ സംരക്ഷിയ്ക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വെപ്പിച്ച്, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് […]











