India Kerala

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഖിലെന്ന പ്രവര്‍ത്തകന് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. എസ്.എഫ്.ഐ നേതാവ് നസീമാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇയാള്‍ നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതികൂടിയാണ്. കാമ്പസില്‍ വിദ്യാര്‍ഥി നേതാക്കള്‍ കത്തിയുമായി വിലസുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി റോഡ് […]

India National

കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. രാജിയിൽ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിം കോടതി കൈ […]

India National

വനിതാ ബോക്സിങ് താരത്തെ അപമാനിച്ച യുവാവിന്റെ അവസ്ഥ…

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് വനിതാ ബോക്സിങ് താരം. അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിഴക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്. യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ നിഷയുടെ അമ്മയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പൊലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. പൊലീസ് […]

India National

ടിക്ക്‌ ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തടാകത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ(24) എന്ന യുവാവാണ് മരിച്ചത്. ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റക്ക് നൃത്തം ചെയ്തു. ഈ സമയത്ത് കാല്‍ വഴുതി നരസിംഹ ആഴത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും […]

India National

‘തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി ഒറ്റ ദിവസം; ഒറിജിനല്‍ പാസ്പോര്‍ട്ടിന് വെറും 11 ദിവസം’; പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്

തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒറ്റ ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയില്‍ പറഞ്ഞു. പതിനൊന്ന് ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും പാസ്പോര്‍ട്ടിനെ സ്വയം ശാക്തീകരണത്തിന്റെ ഒരു ആയുധമായാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിയും താമസിപ്പിക്കലും ഒഴിവാക്കി പാസ്പോര്‍ട്ട് പെട്ടെന്ന് തന്നെ പുറത്തിറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 731പൊലീസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചതായും […]

India Kerala

കേരള ബാങ്കിൽ ലയനം: എതിര്‍പ്പ് ശക്തമാക്കി മലപ്പുറത്തെ യു.ഡി.എഫ് നേതാക്കള്‍

ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ. ഈ മാസം 18ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നിർദേശം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലും സമാന രീതിയിൽ പ്രമേയം വോട്ട് ചെയ്ത് തള്ളിയിരുന്നു. മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി […]

India Kerala

പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനപ്പരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റിലെ താമസക്കാര്‍. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടതോടെ സമ്പദ്യത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി മെയ് എട്ടിനാണ് വിധിച്ചത്. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. റിവ്യൂ […]

India National

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫീസ് ആരംഭിച്ചു. തെലങ്കാന, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നാടകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബി.ജെ.പി ഒരുങ്ങിയതാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍. നീക്കം പാളിയെങ്കിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കമല്‍നാഥിന്റെ നീക്കം. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കമല്‍ നാഥിന്റെ ഓഫീസ് ബന്ധപ്പെടുന്നുണ്ട്. 230 അംഗ […]

India National

കര്‍ണാടക പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍; വിമത എം.എല്‍.എമാരുടെയും സ്പീക്കറിന്റെയും ഹരജികള്‍ പരിഗണിക്കും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹരജികള്‍ കോടതി പരിഗണിക്കും. ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം. ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം. ഈ ഹരജിയില്‍ കോടതി പ്രസ്താവിച്ച […]

India Kerala

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് സുധാകരന്‍

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.വികസനത്തിന് വേണ്ടി തയ്യാറാക്കിയ വിശദ പദ്ധതി രേഖ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം അടക്കം നടത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപദ്ധതി വേഗത്തില്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി […]