തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് […]
India
കര്‍ണാടക; വിശ്വാസ വോട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു
കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടിന് മേലുള്ള ചർച്ച തുടരുന്നു. വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്നത് സംബന്ധിധിച്ച് ഇനിയും വ്യക്തതയില്ല. ചർച്ച പൂർത്തീകരിച്ച് ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന് ബി.ജെ.പി രാവിലെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച വോട്ട് തേടാമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചത്.
ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു. ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ പര്യവേഷണം. ചന്ദ്രനെ ചുറ്റുന്ന […]
നെടുങ്കണ്ടം കസ്റ്റഡി മരണം പെെശാചികമെന്ന് സര്‍ക്കാര്‍ കോടതിയില്‍
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഹെെക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണം പൈശാചികമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംഭവിക്കാൻ പാടില്ലത്തതാണന്നും ഗൗരവതരമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ വിശദീകരണം. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവൻ രേഖകളും ഹരജിക്കാർക്ക് വിട്ടു നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും […]
റാങ്ക് ലിസ്റ്റിലെ പ്രതികള്‍; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ടു
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ എത്തിയത്. അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കനത്ത മഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ നാല് മരണം
സംസ്ഥാനത്തെ കനത്ത മഴ തുടരുന്നു. കോഴിക്കോട് , കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമായത്. കാസര്‍കോട് പരപ്പ കനകപ്പള്ളിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് റൂമിന്റെ […]
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. ഗള്‍ഫ് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ഈ മാസം നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇതിലെ ജീവനക്കാരുടെ വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. മൂന്ന് […]
‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍
അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ബോപ്പാല്‍ എം.പി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍. തന്‍റെ ഏരിയയിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുകായിരുന്നു എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്‍റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും […]
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം
വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു. കര്‍ശനം സുരക്ഷയുടെ പശ്ചാത്തലത്തിലാണ് കോളേജ് വീണ്ടും തുറന്നത്. ഇതിനിടെ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പി.എസ്.സി ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും
നിപ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് […]












