സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇൻഡോനേഷ്യന്‍ നേവി പിടിച്ച കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഇത് വരെ മോചിപ്പിക്കാനായില്ല. കഴിഞ്ഞ ആറ് മാസത്തോളമായി ഇന്തോനേഷ്യന്‍ നേവിയുടെ പിടിയിലാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കപ്പലില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി വീഡിയോ സന്ദേശം അയച്ചു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് മലയാളകളുള്‍പ്പെടെ 23 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ കഴിഞ്ഞ ആറ് മാസത്തോളമായി ഇൻഡോനേഷ്യയിൽ പിടിച്ചു വച്ചിരിക്കുകയാണെന്നും മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുമാണ് വീഡിയോ സന്ദേശം. ആഴ്ച്ചകള്‍ക്കു മുമ്പും കുടുങ്ങി കിടക്കുന്നതായി അറിയിച്ച് മൂസക്കുഞ്ഞി വീഡിയോ സന്ദേശം അയച്ചിരുന്നു. വീഡിയോ […]
India
കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. രാത്രി വൈകിയും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍ ഭരണപക്ഷം ഇതിന് തയാറായിരുന്നില്ല. പിന്നീട് വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന് അറിയിച്ച ശേഷം സഭ പിരിയുകയായിരുന്നു. അതേസമയം സഭയില്‍ ഹാജരാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത […]
ബാല പീഡകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കുന്നതിന് നിയമപ്രാബല്യം നല്‍കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭയും പരിഗണിക്കും. പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതാണ് പോക്സോ നിയമ ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകള്‍. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത […]
മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക് അറുതിയായില്ല
അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുന്നു.ഔദ്യോഗിക കണക്ക് പ്രകാരം അസമിൽ മാത്രം മരണ സംഖ്യ 66 ആയി. ബിഹാറിൽ 102 പേർ മരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് കൂടി ചേർത്താൽ ആകെ 177 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. അസമിൽ ബ്രഹ്മ പുത്ര അടക്കമുള്ള പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. 3024 ഗ്രാമങ്ങളിലായി 44 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കസിരംഗ ദേശീയ പാര്‍ക്കിൽ 16 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 187 […]
ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്രം ഇടപെടുന്നു
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാളെ ജിബ്രാൾട്ടറിലെത്തും. കപ്പലിലെ ജീവനക്കാരെ ഹൈക്കമ്മീഷണർ കാണും. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജീവനക്കാരോട് ജിബ്രാൾട്ടർ പോർട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് അല്ലാതെ ഫോണിൽ സംസാരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആഗസ്ത് 19 വരെ കപ്പൽ കസ്റ്റഡിയിൽ വെക്കാൻ ജിബ്രാൾട്ടർ സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് […]
കശ്മീര്‍ മധ്യസ്ഥത; പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ മധ്യസ്ഥത തേടിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോദി സര്‍ക്കാരിന് വിമര്‍ശനം. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന കാലങ്ങളായുള്ള നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയോ എന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ട എന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നിലപാട്. എന്നാല്‍ പാകിസ്താന്റെ നിലപാട് തിരിച്ചായിരുന്നു, ട്രംപിന്റെ വെളിപ്പെടുത്തലില്‍ നിന്ന് പുറത്തുവരുന്നത് പ്രധാനമന്ത്രി നരേന്ദ്ര […]
ഇടുക്കിയില്‍ വീണ്ടും കര്‍ഷ ആത്മഹത്യ
ഇടുക്കി പൂപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുള്ളം തണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് മരിച്ചത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് മുള്ളം തണ്ട് സ്വദേശി കാക്കുന്നേല്‍ സന്തോഷ് ആത്മഹത്യ ചെയ്തത്. തോക്ക് നിലത്ത് കുത്തി കഴുത്തില്‍ വച്ച് കാഞ്ചി വലിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വെടിയുണ്ട വലത് കണ്ണ് തുളച്ച് തലച്ചോറും തകര്‍ത്തു. ഭാര്യയും മകനും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് സംഭവം. ഒച്ച […]
കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി
കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് (ജൂലെെ 23) വിദ്യാഭ്യാസ അവധി. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും, സി.ബി.എസ്.ഇ, ഐ.സി.എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല. സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. കൂടാതെ, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. […]
കനത്ത മഴ; കാസര്‍കോട് ജില്ലയില്‍ വ്യാപക കൃഷിനാശം
കാസര്‍കോട് ജില്ലയില്‍ നഗരപ്രദേശങ്ങളിലടക്കം അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലവര്‍ഷം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയില്‍ മഴ ശക്തി പ്രാപിച്ചത് . അന്നത്തെ തുടര്‍ച്ചയായ മഴയില്‍ തന്നെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത കൃഷി നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 12 ലക്ഷം രൂപയുടെ കൃഷി നശിച്ചു. 34 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. കാലവര്‍ഷം […]
ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. മലപ്പുറം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാലാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തീവ്രമായ മഴ പ്രവചിക്കപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. […]












