India Kerala

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിപ്പ് നല്കിയതോടെ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നാണ് ഇനി കാണേണ്ടത്. രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. അതേസമയം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയും യു.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാകില്ലെങ്കിലും ഔദ്യോഗിക പക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷനിലെ […]

India Kerala

മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.കാസര്‍കോട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും ഇപ്പോളും വെള്ളം കയറിയ നിലയിലാണ് . മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ബദിയടുക്ക – പെര്‍ള റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് […]

India Kerala

ഹാള്‍ ടിക്കറ്റ് തടഞ്ഞ് എസ്.ആര്‍ മെഡിക്കല്‍ കോളേജ്; പ്രതികാര നടപടിയെന്ന് വിദ്യാര്‍ഥികള്‍

മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി വ്യാജരോഗികളെ എത്തിച്ച് വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. 10 വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് തടഞ്ഞു വെച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പത്ത് പേര്‍ക്കാണ് കോളജ് അധികൃതര്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചത്. ഇന്ന് പരീക്ഷ തുടങ്ങിയെങ്കിലും മതിയായ ഹാജരില്ലെന്ന് കാട്ടി ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുകയായിരുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും ക്രമക്കേടുകളും മൂലം […]

India National

മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തു, കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടണം; രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. നിലവിലെ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം ദുര്‍ബലമാണ്, ട്രംപ് പറഞ്ഞത് ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ അത്തരമൊരു അഭ്യര്‍ഥന നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി […]

India Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.‌ പ്രിന്‍സിപ്പല്‍ ഒഴികെയുള്ളവരെ അതാത് സ്കൂളിലെ പരീക്ഷാ ചുമതലകളില്‍ നിയമിക്കുന്നത് വിലക്കി. പകരം രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ മറ്റ് സ്കൂളുകളില്‍ നിന്ന് നിയമിക്കും. അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്ന തസ്തിക ഇനിയുണ്ടാകില്ല. നീലേശ്വരം സ്കൂളിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് നാളെ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ മുതല്‍ ബാധകമാണ്. അതേസമയം പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം പ്രതിസന്ധി […]

India National

വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നതെന്ന് സോണിയാ ഗാന്ധി

കേന്ദ്ര സര്‍‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

India National

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ജോലികളും ഇനി നാട്ടുകാര്‍ക്ക്… നിയമം പാസാക്കി

രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയില്‍ പ്രാദേശിക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ തൊഴിലിടങ്ങളിലും ആന്ധ്രാക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമം വൈ.എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പാസാക്കി. സ്വകാര്യ തൊഴില്‍ ഇടങ്ങളില്‍ 75 ശതമാനം ജോലികളും ആന്ധ്രാപ്രദേശുകാര്‍ക്ക് സംവരണം ചെയ്യുന്ന നിയമമാണ് സര്‍ക്കാര്‍ പാസാക്കിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള യാതൊരു പരിരക്ഷകളും ലഭിക്കില്ല. നിയമപ്രകാരം യോഗ്യതയുള്ള ആന്ധ്രാപ്രദേശുകാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി […]

India National

രാഹുല്‍ ഗാന്ധി തന്നെയാണ് ക്യാപ്റ്റന്‍, ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും അശോക് ഗെലോട്ട്

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്യാപ്റ്റനെന്നും പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഭാവിയിലും രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ നായകന്‍. ബി.ജെ.പിയേയും പ്രധാനമന്ത്രി മോദിയേയും നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. തെറ്റായ പ്രചരണങ്ങളിലൂടെ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മതത്തിന്റെ പേരില്‍ അദ്ദേഹം രാഷ്ട്രീയം കളിച്ചു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉയരത്തിലാണ്. […]

India Kerala

സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നു. ഈ മാസം മാത്രം വിവിധ പകര്‍ച്ചവ്യാധികള്‍ കാരണം 26 പേരാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപനി എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 110 പേര്‍ക്ക് എച്ച്1 എന്‍1, 527 പേര്‍ക്ക് ഡെങ്കിപ്പനി എന്നിവ പിടിപെട്ടു. ഡെങ്കിയേക്കാള്‍ എച്ച്1 എന്‍1 കേസുകള്‍ കുറവാണ്. എന്നാല്‍ […]

India Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗം

കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്‍കി. നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് […]