തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്.യു കടന്നുകയറുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.
India
യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍; അംഗീകാരം ലഭിച്ചാല്‍ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളും ഇനി ഭീകരരാകും
വിവാദമായ യു.എ.പി.എ നിയമഭേദഗതി ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല്. ബില്ലിനെതിരെ നേരത്തെ തന്നെ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ലിന് ഇന്ന് അംഗീകാരം ലഭിച്ചാൽ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.എക്ക് അധികാരം ലഭിക്കും. കൂടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍.ഐ.എക്ക് സാധിക്കും. നിലവിലെ […]
അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം
പ്രളയം നാശം വിതച്ച അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം. എന്നാല്‍ വെള്ളക്കെട്ടുകള്‍ക്ക് കാര്യമായ മാറ്റമില്ല. അസമില്‍ മാത്രമായി ഇതുവരെ 64 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതടക്കം വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 175 പിന്നിട്ടു. അസം, ബിഹാര്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. ഇതോടെ അസമില്‍ 8 ജില്ലകളിലെ വെള്ളക്കെട്ട് നേരിയതോതില്‍ കുറഞ്ഞു. ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച ബക്സ, […]
കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും; നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തില്‍ കോൺഗ്രസ്
കർണാടകയിൽ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റെക്കോർഡ് ജൂലെെ 20ന് നെതന്യാഹു കരസ്ഥമാക്കിയിരുന്നു. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചെലവിടുന്ന നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച മാത്രമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ ചരിത്രപസിദ്ധമായ ഇന്ത്യാ സന്ദർശനത്തന് കൃത്യം 16 വയസ്സ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. ഇസ്രായേൽ […]
വിവാദങ്ങള്‍ക്കിടെ യൂണിവേഴ്സിറ്റി കോളേജ് തുറന്നു; കര്‍ശന സുരക്ഷയൊരുക്കി പൊലീസ്
വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു. ശക്തമായ പൊലീസ് കാവലിലാണ് കോളജ് തുറന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. പിടികിട്ടാത്ത പ്രതികള്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടിസ് ഇന്ന് പൊലീസ് പുറത്തിറക്കും. അതേസമയം വധശ്രമക്കേസിലെ പ്രതി പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാര്‍ ഇന്ന് ഗവര്‍ണ്ണറെ കാണും. […]
എറണാകുളം ജില്ലയിലും കനത്ത മഴ; എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
എറണാകുളം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മഴ ശക്തിയായതോടെ എറണാകുളം ജില്ലയിലെ മലേയാര തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലയോര മേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇതിനോടകം തുറന്നു കഴിഞ്ഞു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവിധി വീടുകളില്‍ വെള്ളം കയറിയ സ്ഥിതിയാണുള്ളത്. എടവനക്കാട് മതിലിടിഞ്ഞ് വീണ് തമിഴ്നാട് […]
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് കൊച്ചി സ്വദേശികള്‍;രണ്ട് പേരെക്കുറിച്ചുള്ള വിവരം ലഭ്യമായില്ല
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ കൊച്ചിയില്‍ നിന്നുള്ള ജിവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല. മൂന്ന് പേരില്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വിവരങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ , ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്നാണ് ലഭ്യമാവുന്ന വിവരം. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങല്‍ സെപെഷ്യല്‍ ബ്രാഞ്ച് […]
മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷമായി ,143 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയോടൊപ്പം പടിഞ്ഞാറൻ ദിശയിൽ നിന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് […]
‘കെ.എസ്.യു സമരം നടത്തുന്നത് എന്തിനാണെന്ന് അവര്‍ക്ക് പോലും അറിയില്ല’
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലെ കെ.എസ്.യു സമരത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം എന്തിനെന്ന് സമരക്കാര്‍ക്ക് പോലും അറിയില്ലെന്ന് പിണറായി പരിഹസിച്ചു. കോളേജ് അടപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി. ഫെയിസ്ബുക്ക് ലൈവിലൂടെയാണ് കെ.എസ്.യു സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചത്. എന്തിനാണ് സമരം നടത്തുന്നതെന്ന് അവര്‍ക്ക് അറിയില്ല. യൂണിവേഴ്സിറ്റി കോളേജ് അടപ്പിക്കാനുള്ള ശ്രമവും നടക്കില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. യൂണിവേഴ്‌സിറ്റി കോളജിന്റെ അന്തസ്സ് […]











