ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു. 2013ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്‍രിവാളിനോട് പരാജയപ്പെട്ടതോടു കൂടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് […]
India
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; പ്രിയങ്ക ഗാന്ധി സമരം അവസാനിപ്പിച്ചു
ഉത്തര്‍ പ്രദേശിലെ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ ഇന്നലെ മുതല്‍ നടത്തിവന്ന പ്രതിഷേധം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. സൊന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ യു.പി പൊലീസ് പ്രിയങ്കയെ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാന്‍ എത്തി. കുറച്ചു പേരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്. ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളെയും കാണാന്‍ തിരിച്ച് വരുമെന്ന് […]
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം; ക്ലിഫ്ഹൗസിലേക്ക് കെ.എസ്.യു മാര്‍ച്ച്
യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‍യു പ്രവര്‍ത്തര്‍ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വനിതാ പ്രതിഷേധക്കാര്‍ക്കു നേരെ പുരുഷ പൊലീസിന്‍റെ അതിക്രമമുണ്ടായതായി പരാതിയുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഒരു വനിതാ പൊലീസ് മാത്രമാണെത്തിയത്.
മഴ ശക്തി പ്രാപിക്കുന്നു, മുന്നറിയിപ്പുമായി അധികൃതർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മഴ കനത്തതോടെ പൊതുജന സുരക്ഷക്കായി വിവിധ ജില്ലകളിൽ റെഡ് അലേർട്ട് (അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇന്ന് (ജൂലൈ 20) കാസർഗോഡ്, ജൂലൈ 21 ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും […]
കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും രൂക്ഷമായ കടലാക്രമണം,വീടുകള്‍ തകര്‍ന്നു
സംസ്ഥാനത്ത് പലഭാഗത്തും രൂക്ഷമായ കടലാക്രമണം. ആലപ്പുഴയിലും പൊന്നാനിയിലും തൃശൂരും നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കാസര്‍കോട് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മണിയാര്‍ ഡാമും അരുവിക്കര ഡാമും തുറന്നു. കോട്ടയത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. മഴ കനത്തതോടെ സംസ്ഥാനത്ത് കടലാക്രമണവും രൂക്ഷമാവുകയാണ്. പൊന്നാനിയിൽ കടലാക്രമണത്തിൽ പതിനഞ്ചു വീടുകൾ ഭാഗീകമായി തകർന്നു. തിരൂരിൽ അഞ്ചു വീടുകൾക്ക് നാശ നഷ്ടമുണ്ടായി. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കല്‍ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. […]
രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയിൽ അധികൃതരില്‍ നിന്നും രാജ്‌കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷൻ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്‌കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്‌കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി.
ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ
ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തോഴിലാളികൾക്കും സ്വന്തമായി വള്ളങ്ങൾ ഇല്ല. തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവീടുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
‘’ട്രയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത്, വഴിയിൽ മല,മൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ’’
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു മൂത്രശങ്ക കലശലായപ്പോള്‍ ട്രയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിച്ച സംഭവം. ട്രയിനിന്റെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ഉൽഹാസ് നഗർ – വിതൽവാടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചായിരുന്നു ലോക്കോപൈലറ്റ്‍ ഇതു ചെയ്തത് . അപ്രതീക്ഷിതമായ ട്രയിൻ നിർത്തുകയും ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആരോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു. സംഭവത്തെ അനുകൂലിച്ചു […]
സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രിയങ്ക
സോന്‍ഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രിയങ്ക ഗാന്ധി. പ്രിയങ്കയെ കാണാന്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ എത്തിയ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പൊലീസ് തടഞ്ഞു. സോന്‍ഭദ്ര സന്ദര്‍ശനത്തിനായി വാരണാസി വിമാനത്താവളത്തിലെത്തിയതൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തിനും പൊലീസ് അനുമതി നിഷേധിച്ചു. സംഭവം അന്വേഷിക്കുന്ന പട്ടിക വര്‍ഗ കമ്മീഷന്‍ സംഘം ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും. സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് പ്രിയങ്ക ഗാന്ധി. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥകളും തള്ളി. പൊലീസ് […]
ക്ലാസ് ഇലക്ഷനില്‍ പരാജയപ്പെട്ടു; തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു
ക്ലാസ് ലീഡറാകാന്‍ മത്സരിച്ച് പരാജയപ്പെട്ടതിന്‍റെ പേരില്‍ തെലങ്കാനയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഭേങ്കിറിലാണ് സംഭവം. ചരണ്‍ എന്ന എട്ടാം ക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. രാമണ്ണാപേട്ട് എന്ന സ്ഥലത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്ന് ഭോങ്കര്‍ ഡി.സി.പി […]










