പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാക്കുപിഴകള്‍ പലപ്പോഴും വലിയ വാര്‍ത്തയായിട്ടുണ്ട്. മോദി, ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതും കൊച്ചിയെ കറാച്ചിയാക്കിയതുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതുപോലൊന്ന് വീണ്ടും പിണഞ്ഞുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കഴിഞ്ഞ ദവിസം മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മോദി നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പുസ്തക പ്രകാശ ചടങ്ങിനിടെയാണ് താന്‍ ആദ്യമായി ചന്ദ്രശേഖറിനെ കാണുന്നത് 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണെന്ന് മോദി പറഞ്ഞത്. അങ്ങനെ […]
India
പ്രമുഖരുടെ കത്ത് മോദിയെ മോശമായി ചിത്രീകരിക്കാന്‍; മറുപടിക്കത്തുമായി കങ്കണ ഉള്‍പ്പെടെ 62 പേര്‍
രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശമെന്ന് മറുപടിക്കത്തില്‍ പറയുന്നു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പ് വെച്ചത്. നടി കങ്കണ റണാവത്ത്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, നര്‍ത്തകി സോനാൽ മാൻസിങ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, നടന്‍ മനോജ് ജോഷി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചത്. […]
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട്
രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍, ബി.എസ്. യദ്യൂരിയപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയിലേയ്ക്ക്. ഇന്ന് വൈകിട്ട് ആറിനും ആറേ കാലിനും ഇടയ്ക്കാണ് സത്യപ്രതിജ്ഞ. ഇന്ന് മറ്റാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. വിമതരുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ എം.എല്‍.എമാരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴും ആശങ്കയുണ്ട്. ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവകാശവാദവുമായി യദ്യൂരിയപ്പയും നേതാക്കളും ഗവര്‍ണര്‍ വാജു ഭായി വാലയെ സമീപിച്ചത്. അനുമതി ലഭിച്ചയുടന്‍ സമയം പ്രഖ്യാപിച്ചു. […]
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഠന നിലവാരമില്ലാത്തവര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമെതെത്തുന്നുണ്ട്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കടുവയെ തല്ലിക്കൊന്ന് യു.പിയിലെ ആൾക്കൂട്ടം; വീഡിയോ വൈറൽ
ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കടുവയെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഫിലിബിത് ടൈഗർ റിസർവിന് സമീപം അഞ്ചുവയസ്സുള്ള പെൺകടുവയെയാണ് ഗ്രാമീണർ വടികളും കല്ലുകളും മറ്റമുപയോഗിച്ച് തല്ലിക്കൊന്നത്. വാരിയെല്ല് തകരുകയും ശരീരത്തിൽ മാരകമായി പരിക്കേൽക്കുകയും ചെയ്ത് മരണത്തിന് കീഴടങ്ങിയ കടുവയുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. 31 ഗ്രാമീണർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഗ്രാമീണനെ ആക്രമിച്ചതിനാലാണ് കടുവയെ കൊന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്കൊപ്പമുള്ള ശബ്ദം പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ […]
പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം
എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞത്. ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. കാനത്തിനെതിരായി പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പ്രശ്നം സങ്കീര്‍ണമാക്കാൻ പാർട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എയെ പൊലീസ് തിരഞ്ഞു പിടിച്ചു തല്ലിയതാണെന്ന് […]
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും പണം ചോദിച്ച് വ്യോമസേന
പ്രളയരക്ഷപ്രവർത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന.രക്ഷ പ്രവർത്തനത്തിന് ചെലവായ 113 കോടി രൂപ നൽകണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ചത്. വ്യോമസേന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രതിരോധമന്ത്രിക്ക് കത്തയച്ചു. പ്രളയദുരന്തമുണ്ടായ ആഗസ്ത് 15 മുതൽ നാല് ദിവസമാണ് വ്യോമസേന സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. ഈ സമയത്ത് ഉപയോഗിച്ച വിമാനത്തിനും ഹെലിക്കോപ്റ്ററിനുമുൾപ്പടെ ചെലവായ തുക തിരിച്ചടക്കണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്. 113 കോടി രൂപയുടെ […]
കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം; ഇന്ന് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് യെദ്യൂരപ്പ
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു. എന്നാല്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്.
കാർഗിൽ വിജയത്തിന് രണ്ട് പതിറ്റാണ്ട്
കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. വിവരം സൈന്യത്തെ അറിയിച്ചു. അപ്പോഴേക്കും മഞ്ഞിനെ മറ പറ്റി പലഭാഗത്തും നിയന്ത്രണ രേഖ ലംഘിച്ച് […]
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്ന് വിവരം
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്ന് വിവരം. കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നേക്കും. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും ഒറ്റ പേരിലേക്ക് എത്താനായിട്ടില്ല. നേതാക്കളില്‍ ഒരു വിഭാഗം പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ത്തിയെങ്കിലും പ്രിയങ്ക തയ്യാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പ്രിയങ്കക്കും. നിലവില്‍ ഏഴ് പേരുകളാണ് […]












