India National

നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതി, ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാനും ഉത്തരവിട്ടു. നേരത്തെയും നീരവ് മോദി സമര്‍പ്പിച്ച ജാമ്യ ഹരജികളെല്ലാം കോടതി തള്ളുകയായിരുന്നു. ഇന്ത്യയിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാർച്ച് 19നാണ് സ്കോട്‍ലന്‍ഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ […]

India National

കര്‍ണാടകയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ അയോഗ്യത

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം ആരംഭിച്ച ബി.ജെ.പിയ്ക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ അയോഗ്യത. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്. വിമതരുടെ കാര്യത്തില്‍ തീരുമാനമായ ശേഷം, സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കോണ്‍ഗ്രസിലെ രമേഷ് ജാര്‍ക്കി ഹോളി, മഹേഷ് കുമത്തലി എന്നിവരെ അയോഗ്യരാക്കിയതോടെ മറ്റു വിമതരുടെ മേലുള്ള സമ്മര്‍ദ്ദം കൂടുകയാണ്. തിരികെയെത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യരാക്കുമെന്ന സൂചനയാണ് സ്പീക്കര്‍ ഇന്ന് നല്‍കിയത്. കെ.പി.ജെ.പിയുടെ എം.എല്‍.എ […]

India Kerala

പൂവാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്. അഖിലിന്റെ മൊബൈല്‍‌ ഫോണ്‍ അവസാനം ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഡല്‍ഹിയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ആദര്‍ശിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. പൂവാര്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്തായ അഖിലും ഇയാളുടെ സഹോദരന്‍ രാഹുലും ചേര്‍ന്നെന്നാണ് കൂട്ടുപ്രതി ആദര്‍ശ് നല്‍കിയ മൊഴി. അഖിലിന് മറ്റൊരു വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് യുവതിയും അഖിലും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നും ആദര്‍ശ് മൊഴി […]

India Kerala

അമ്പലവയല്‍ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ

കേരളത്തിൽ വർധിച്ച് വരുന്ന സദാചാര പൊലീസിങ് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അമ്പലവയൽ വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ജോസഫൈൻ പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ. വയനാട് അമ്പലവയലിൽ ദമ്പതികളെ മർദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രതികരണം. വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും ജോസഫൈൻ പറഞ്ഞു. […]

India Kerala

ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേര്‍സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ‍ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ […]

India Kerala

ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് അടൂർ

ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍. ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട പലരും നിയമനടപടികള്‍ക്ക് വിധേയരാകാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതായിരിക്കും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്നത്. ശരിക്കും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മൊത്തം വധശിക്ഷക്ക് വിധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ഇത്തരം പ്രവൃത്തികള്‍ അവസാനിക്കുകയുള്ളൂ. കത്ത് അയച്ചവരാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അവരെ ശത്രുക്കളായി കാണുന്നത് തന്നെ വലിയ വിഡ്ഢിത്തമാണെന്നും അടൂര്‍ പറഞ്ഞു. ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി […]

India Kerala

പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്ന് എല്‍ദോ എബ്രഹാം

പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മര്‍ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ പ്രതികരണം.സമരമുഖത്ത് ഉണ്ടാകുമ്പോഴുള്ള കാര്യത്തെപ്പറ്റിയാണ് കാനം പറഞ്ഞത്. പൊലീസ് നടപടിയെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപലപിച്ചതാണെന്നും എല്‍ദോ മീഡിയവണിനോട് പറഞ്ഞു.

India National

ആര്‍.ടി.ഐ ബില്‍ പ്രതിപക്ഷം രാജ്യസഭയില്‍ കീറിയെറിഞ്ഞു

ആര്‍.ടി.ഐ നിയമ ഭേദഗതിബില്ലിനെ ചൊല്ലി രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം എന്‍.ഡി.എക്ക് പുറത്തുള്ള നാലുപാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായി സൂചന. വൈ.എസ്.ആര്‍.സി.പി എം.പി വിജയ് സായ് റെഡി ബില്ലിനെ പിന്തുണച്ച് സഭയില്‍ സംസാരിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഇത് വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇവരുടെ സേവന […]

India Kerala

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പ്രാഥമിക വിവരം. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

India Kerala

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട. ഫറോകിലും താഴെപടനിലത്തുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഫറോക് സ്വദേശി അബ്‌ദുല്‍ റഷീദ് പൊലീസ് പിടിയില്‍. താഴേപടനിലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന മൂന്ന് യന്ത്രങ്ങള്‍ പിടികൂടി. കള്ളനോട്ട് നിര്‍മാണം നടത്തിയ ഷമീര്‍ എന്നയാള്‍ ഒളിവിലാണ്. 18 ലക്ഷം രൂപയുടെ കള്ള നോട്ടാണ് രണ്ടിടത്ത് നിന്നുമായി പിടികൂടിയത്.