കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവർ അന്യസംസ്ഥാനതൊഴിലാളികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.
India
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാര്‍ക്ക് മോചനം
ഇറാന്‍ പിടിച്ചടുത്ത എണ്ണക്കപ്പലിലെ 12 ഇന്ത്യക്കാരില്‍ 9 പേരെ മോചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഈമാസം ആദ്യ വാരം പിടിച്ച ‘എം.ടി.റിയ’ എന്ന കപ്പലിലുണ്ടായിരുന്നവരെയാണ് മോചിപ്പിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്‌റ്റെനോ എംപരോയിലെ മലയാളികള്‍ അടങ്ങുന്ന 18 പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലുള്ള 24 ഇന്ത്യക്കാരും മോചനം കാത്ത് […]
പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം
പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം. ചര്‍ച്ചയില്ലാതെ പരമാവധി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നാണ് വിമര്‍ശം. ബില്ലുകള്‍ പാര്‍ലമെന്ററി ഉപസമിതികള്‍ക്ക് വിടാത്തതിനെതിരെ സി.പി.ഐ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കത്തയച്ചു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നലെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആഗസ്ത് ഏഴ് വരെ നീട്ടുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ഇന്നലെ സഭയെ അറിയിച്ചു. മുത്തലാക്ക് ബില്ല്, യു.എ.പി.എ, ആര്‍.ടി.ഐ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കം 33 സുപ്രധാന ബില്ലുകളാണ് […]
ഹൈടെക് പരിശോധന സംവിധാനങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ്
ഹൈടെക് പരിശോധന സംവിധാനങ്ങളൊരുക്കാനൊരുങ്ങി കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് . വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്ത് മാസത്തോടെ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്. എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി, തുടങ്ങിയ സംവിധാനങ്ങളാണ് ഡിജിറ്റൽ ഇമേജിങ് സെന്ററിലുള്ളത്. കോടി രൂപ മുതൽ മുടക്കിൽ ജർമൻ കമ്പനി യായ സീമെൻസിന്റെ 1.5 ടെസ്‌ല വൈഡ് ബോർ മാഗ്‌നറ്റോം സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ […]
ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഇടുക്കിയെ പിന്നോട്ടടിച്ചു
പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഡാം തുറന്ന് വെള്ളം കുത്തിയൊലിച്ചുണ്ടായ നാശങ്ങളുമാണ് കാര്‍ഷിക ജില്ലയായ ഇടുക്കിയെ പിന്നോട്ടടിച്ചത്. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുള്‍പ്പെടെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലാണ്. ഇടുക്കി ജില്ലയില്‍ മാത്രം പ്രളയം തൂത്തെറിഞ്ഞത് 57 ജീവനുകളാണ്. പ്രളയദിനങ്ങളില്‍ ഇടുക്കി ഡാമില്‍ നിന്ന് പൊടുന്നനെ വെള്ളം അമിതമായി തുറന്നുവിട്ടതോടെ ചെറുതോണി പട്ടണം മുതല്‍ ലോവര്‍ പെരിയാര്‍ വരെ പല ജീവിതങ്ങളും വഴിമുട്ടി. 287 ഉരുള്‍പൊട്ടലുകളും രണ്ടായിരത്തിലധികം മണ്ണിടിച്ചിലും കാര്‍ഷിക ഭൂമിയെ താറുമാറാക്കിയതോടൊപ്പം 57 പേരുടെ ജീവനുകളാണ് മണ്ണിനടിയിലാക്കിയത്. 986 […]
ആറ്റൂര്‍ രവിവര്‍മ്മയുടെ സംസ്കാരം നാളെ
ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും വിവര്‍ത്തകനുമായിരുന്ന ആറ്റൂര്‍ രവി വര്‍മയുടെ സംസ്കാരം നാളെ നടക്കും. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകള്‍. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. അമേരിക്കയിലുള്ള ആറ്റൂരിന്റെ മകന്‍ എത്തുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങുകള്‍ നാളേക്ക് മാറ്റിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
എറണാകുളം ലാത്തിച്ചാര്‍ജ്ജ്; കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഞാറക്കല്‍ സി.ഐക്കെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.ഐ
സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ തടഞ്ഞ ഞാറക്കല്‍ സി.ഐക്കെതിരായ സമരപരിപാടികള്‍ ശക്തമാക്കാന്‍ സി.പി.ഐ ജില്ലാനേതൃത്വം. സി.ഐക്കെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് ജില്ലാനേതൃത്വം കത്ത് നല്‍കി. അതേസമയം ഐജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും. കലക്ടര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണ പരിധിയില്‍ സി.പി.ഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് മാത്രം […]
തലശേരിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയടക്കാനും ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തിരുവങ്ങാട് സ്വദേശികളായ എം.അഖിലേഷ്, എം.ലിജേഷ്, എം.കലേഷ്, കെ.വിനീഷ്, പി.കെ.ഷൈജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടും ഏഴും പ്രതികളായ കെ.വിജേഷ്, സി.ഷബിന്‍ എന്നിവരെ വെറുതെ വിട്ടു. 2008ലാണ് തലശേരിയിലെ വീട്ടില്‍ വച്ച് കെ.വി.സുരേന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന […]
അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം
സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജയ് ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് അടൂരിന് പിന്തുണയുമായി സി.പി.എം രംഗത്ത് […]
കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്
കാസര്‍കോട് സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.












