India Kerala

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

India National

രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീര്‍, ബി.ജെ.പി സര്‍ക്കാര്‍ അത് വെട്ടിമാറ്റി: ഗുലാംനബി ആസാദ്

കശ്മീര്‍ വിഭജന ബില്ലിനെതിരെ പൊട്ടിത്തെറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീരെന്നും ബി.ജെ.പി സര്‍ക്കാര്‍ ആ ശിരസ് വെട്ടിമാറ്റിയെന്നും ഗുലാം നബി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തെ ബി.ജെ.പി തമസ്കരിച്ചു. കശ്മീരിന് ഈ ഗതിയുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്‌പെന്‍ഷന്‍

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡിലാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേഗത്തില്‍ […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതവും മാധ്യമ സമ്മർദവുമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേ സമയം ശ്രീറാമിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വിശദീകരിക്കുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. […]

India Kerala

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഇ.പി ജയരാജന്‍

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. എത്ര ഉന്നതനായാലും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും നിലപാടറിയിച്ചു. ഐ.എ.എസ് ഐ.പി.എസ് […]

India Kerala

ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

ശ്രീരാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. രക്ത പരിശോധന ഫലം അനുകൂലമായി എന്നത് കൊണ്ട് മാത്രം പ്രതി രക്ഷപ്പെടില്ല. മദ്യപിച്ചെന്ന ഡോക്ടറുടെയും സാക്ഷിയുടെയും മൊഴി പ്രധാനമാണ്. ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

India National

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

കശ്മീരിന്റെ പ്രത്യേക് പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല. പാര്‍ലമെന്റ് ഉറപ്പ് നല്‍കുന്ന അവകാശമാണ്…മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

India National

ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി; എന്താണ് ആര്‍ട്ടിക്കിള്‍ 370?

ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം […]

India National

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചു. ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെയാണ് വിഭജനം. എന്നാല്‍ ജമ്മുകശ്മീറിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം രാജ്യത്തെ അറിയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് […]

India National

നിങ്ങള്‍ ഒറ്റയ്ക്കല്ല; കശ്മീര്‍ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എം.പി. ഒമര്‍ അബ്ദുല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയും കശ്മീരിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ സജ്ജാദ് ലോണ്‍ എന്നിവര്‍ വീട്ടുതടങ്കലിലാണ്.ഒമര്‍ അബ്ദുള്ള […]