India National

അന്ന് നോട്ട് നിരോധനമായിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370; ഏകാധിപത്യപരമായ നടപടിയെന്ന് കമല്‍ഹാസന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ […]

India Kerala

യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു

യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്‍.സി മരവിപ്പിച്ചു. അന്ന് നടന്ന പരീക്ഷകളിലെ 7 റാങ്ക് ലിസ്റ്റുകളില്‍ ആദ്യ 100 പേരുടെ മൊബൈൽ രേഖകള്‍ പരിശോധിക്കുമെന്നും പി.എസ്‍.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി. എന്നാല്‍ പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷാ കൺട്രോളർ ഉൾപ്പെടെ പി.എസ്.സിയുടെ ഒരു തരത്തിലുമുള്ള ഇടപെടലുമുണ്ടായിട്ടില്ല. പരീക്ഷാ ഹാളിൽ നടക്കുന്ന അപാകത റിപ്പോർട്ട് […]

India Kerala

പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍

പി.എസ്‍.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.

India Kerala

പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ല; ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്ന് ആഭ്യന്തര വിജിലന്‍സ്

പി.എസ്‌.സിക്ക് പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്‍സ്. ചോദ്യപേപ്പറുകള്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

കൊച്ചിയില്‍ കനത്ത മഴ, വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചില്‍

കൊച്ചിയില്‍ രാവിലെ മുതല്‍ കനത്ത മഴ. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വയനാട് കുറിച്യർ മലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേഖലയാണിത്.

India National

ഡല്‍ഹിയില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

ഡല്‍ഹി സാക്കിര്‍ നഗറില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം. അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി. ഏഴ് കാറുകള്‍, ഏട്ട് ബൈക്കുകള്‍ എന്നിവ തീപിടുത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.

India National

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍

കശ്മീര്‍ വിഭജനത്തിന് പിന്നാലെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു, എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം പുലരണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തു.

India National

മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി

ഇന്നലെ അറസ്റ്റ് ചെയ്ത ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി. കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. 370 അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ഇരു നേതാക്കളെയും അറസ്റ്റ് ചെയ്തത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തി , ഉമര്‍ അബ്ദുള്ള അടക്കമുള്ള വിവിധ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. അറസ്റ്റ് […]

India National

ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍

രാജ്യസഭ പാസാക്കിയ ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കയിട്ടുണ്ട് . രാജ്യ സഭയിലെന്ന […]

India Kerala

ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം […]