മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
India
കോഴിക്കോട് കനത്തമഴ, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം. ഇതുവരെ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. […]
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ്
പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മുകശ്മീര്‍. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നും അവര്‍ ഭീകരവാദികളല്ലെന്നും മമത ബാനര്‍ജി പറഞ്ഞു. പ്രത്യേക അധികാരം റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജമ്മുകാശ്മീരില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഉയരുന്ന ആശങ്ക. ബില്‍ പാസാക്കിയതിന് പിന്നാലെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. […]
ജമ്മുകശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടന ബില്ലിലും പ്രധാന ചര്‍ച്ചാ വിഷയം
ജമ്മുകശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനസംഘടന ബില്ലിലും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു. ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി ചര്‍ച്ചനടത്തി. ഇന്നലെ സഭാ നടപടികള്‍ക്കിടെ പ്രമേയം കീറിയ എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സ്പീക്കര്‍ ചേംബറില്‍ വിളിച്ച് ശാസിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ കടന്ന് രാജ്യസഭയില്‍ ജമ്മുകശ്മീര്‍ പ്രമേയവും […]
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണ്. മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശ്രീറാം […]
പി.എസ്.സി പരീക്ഷാതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
പി.എസ്.സി ചെയർമാന്റെ പങ്ക് കൂടി അന്വേഷിക്കുന്ന തരത്തിൽ പി. എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനായി പ്രക്ഷോഭം നടത്താനും നിയമനടപടിയുടെ സാധ്യത തേടാനും കെ.പി.സി.സി തീരുമാനിച്ചു. പി.എസ്.സിയുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. മൂന്ന് ഉദ്യോഗാർത്ഥികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല പരീക്ഷ ക്രമക്കേട്. പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ സഹായിക്കാതെ തട്ടിപ്പ് നടക്കില്ല. അവരുടെ പങ്ക് പുറത്തുവരണം. തടിപ്പ് […]
ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. മുന്‍ പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തിയ വധശ്രമക്കേസ് പ്രതി പി.പി പ്രണവ് ഇപ്പോഴും ഒളിവിലാണ്. വധശ്രമക്കേസ് അന്വേഷണം സി.പി.എം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ അറിയാതെ ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ മോഷ്ടിക്കപ്പെടില്ല എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നും മൂന്ന് അധ്യാപകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പങ്ക് തെളിഞ്ഞാല്‍ ഇവരെ കൂട്ടു […]
രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ല: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ രാഹുല്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. “ജമ്മു കശ്മീരിനെ ഏകപക്ഷീയമായി പിളര്‍ന്നും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടനാ ലംഘനം നടത്തിയും രാജ്യത്ത് ഐക്യമുണ്ടാക്കാനാവില്ല. രാജ്യമെന്നാല്‍ ജനങ്ങളാണ്, ഭൂമിയല്ല. ഈ അധികാരദുര്‍വിനിയോഗം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്”, രാഹുല്‍ ട്വീറ്റ് ചെയ്തു.
ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി
ദുരൂഹ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും എയിംസിലേക്ക് മാറ്റിയത്. ബലാത്സംഗക്കേസ് നാളെ കോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കില്‍ ഇരുവരെയും എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സുരക്ഷിതത്വം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലെത്തിക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്‍റെ നില ഇപ്പോഴും ഗുരുതരമായി […]











