India Kerala

ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹരജി ഇന്ന് തന്നെ പരിഗണിച്ചേക്കും. ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീറാം ഐ.സി.യുവില്‍ തുടരും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള […]

India Kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിൽ; പവന് 27,200 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന് 27,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണത്തിന് 26800 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 44,520 രൂപയാണ്.

India Kerala

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശൂരില്‍ യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി ഭാര്യയുടെ പരാതി. തൃശൂർ ചിയ്യാരം സ്വദേശി നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടു പോയതായാണ് ഭാര്യ പ്രതീക്ഷ പരാതി നല്‍കിയത്. പ്രതീക്ഷക്കും അക്രമികളുടെ മർദ്ദനമേറ്റിട്ടുണ്ട്. നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഒറ്റ ഷോട്ടില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണിത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

India Kerala

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. സമരത്തില്‍ പങ്കെടുത്തതിന് ശേഷം നിരവധി തവണ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭ ലൂസി കളപ്പുരക്ക് നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപിച്ചാണ് നടപടി. പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ […]

India National

ഉന്നാവോ ബലാത്സംഗക്കേസ് ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും

ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ബി.ജെ.പി എം.എല്‍.എയും കൂട്ടാളിയും തിഹാര്‍ ജയിലിലാണുള്ളത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കേസ് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിച്ചിരുന്നുവെങ്കിലും വാദം ആരംഭിച്ചിരുന്നില്ല. കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികളായ ബി.ജെ.പി എം. എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ , കൂട്ടാളി ശശി സിങ് എന്നിവരെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ […]

India National

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവ്, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി….സുഷമാജിക്ക് വിശേഷണങ്ങള്‍ ഏറെയാണ്

ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ നേതാവായിരുന്നു സുഷമാ സ്വരാജ്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായ സുഷമ, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാലിൽ ജനിച്ച സുഷമാ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവാണ്. ഹരിയാനയിലെ പാൽവാലിൽ അറിയപ്പെടുന്ന ആർ.എസ്.എസ് കുടുംബത്തില് ജനിച്ച അവര്‍ ചെറുപ്പം മുതലേ രാഷ്ട്രീയ രംഗത്ത് സജീവമായി. 1970 ൽ എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ചുരുങ്ങിയ […]

India Kerala

കശ്മീര്‍: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ സംസ്ഥാനത്തെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. ഭരണഘടനയോടും ജനാധിപത്യത്തോടും കേന്ദ്ര സർക്കാർ വഞ്ചന കാണിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

India Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് മോചിതനാവും

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് മോചിതനാവും. തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ കാര്യമായ ചികിത്സ വേണമെന്നാണ് വാദം. ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും. ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു.

India Kerala

മത്തിയുടെ ലഭ്യത കുറഞ്ഞു; മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍

മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തി തീന്‍മേശയിലേക്കെത്താന്‍ ഇനി അല്‍പ്പം ബുദ്ധിമുട്ടും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യ […]

India Kerala

സുഷമാ സ്വരാജിന്റ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായും അറിയിച്ചു.