India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന മ്യൂസിയം സി.ഐയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. ബഷീറിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ കൂടി വന്‍ തിരിച്ചടി നേരിട്ടതോടെയാണ് കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന […]

India Kerala

പി.എസ്.സി തട്ടിപ്പ്; ഉദ്യോഗാർഥികൾ ആശങ്കയില്‍

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികൾ പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലാണ് റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലാണവർ. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്. ഭൂരിഭാഗം പേരും പ്രായപരിധി കഴിയാനായവർ. ആദ്യ 100 റാങ്ക് വരെയാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കുമോ എന്നാണ് […]

India Kerala

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ്; കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ സ്തംഭിക്കും

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. അയോഗ്യരാക്കപ്പെട്ടവരോ ഉദ്യോഗാര്‍ഥികളോ കോടതിയെ സമീപിച്ചാല്‍ ദീര്‍ഘമായ നിയമനടപടികളിലേക്കും അത് വഴി തുറക്കും. എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ ആ റാങ്ക് ലിസ്റ്റുള്‍പ്പെടെ 7 റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളാണ് മരവിപ്പിച്ചത്. ഓരോ റാങ്ക് ലിസ്റ്റിലെയും ആദ്യ നൂറു റാങ്കുകാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പി.എസ്.സി […]

India

കനത്ത മഴയില്‍ തകര്‍ന്ന് കണ്ണൂരും പാലക്കാടും

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറളം വനത്തിലും കേളകം അടക്കാത്തോട്ടിലും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും യെല്ലോ അലർട്ട് തുടരുകയാണ്.മഴ ശക്തമായ ഇരിട്ടി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. അടക്കാത്തോട് മുട്ടുമാറ്റിയിൽ ആന മതിൽ വീണ്ടും തകർന്നു. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ […]

India National

സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോധി റോഡ് ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. സുഷമക്ക് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നേരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ […]

India National

ഡോക്ടര്‍മാരുടെ സമരം മാറ്റി

മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ ഐ.എം.എ നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. ഇന്ന് രാവിലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എയുടെ ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. മെഡിക്കല്‍ ബില്ലിലെ 32ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കണം വ്യാജ ഡോക്ടര്‍മാരെ രാജ്യത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്മാറണം തുടങ്ങിയവയായിരുന്നു ഐ.എം.എ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പരിഹരിക്കാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ […]

India Kerala

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വീഴ്ച്ചകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിന്റെ കുടുംബത്തിന് സഹായമുണ്ടാകുമെന്നും വീഴ്ച്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത […]

India Kerala

പെരിയ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ആയ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിച്ചു. പെരിയ ഇരട്ടകൊലപാതക കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും […]

India National

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് കൈവരിക്കേണ്ട ലക്ഷ്യം ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ആക്കി കുറച്ചു റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ സമ്പദ് രംഗത്തിന് ഊര്‍ജ്ജം നല്‍കുകയാണ് ലക്ഷ്യം. വാഹനവിപണിയില്‍ […]

India National

സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം. വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി ,രാഷ്ട്രപതി, ആഭ്യന്തരമന്ത്രി ,കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. വൈകിട്ട് 3 ന് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം. മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ റോഡിലെ ഫ്ലാറ്റിൽ ഇന്നലെ […]