India Kerala Uncategorized

കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍‌ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]

India Kerala

കനത്ത മഴയില്‍ നിലമ്പൂര്‍ വെള്ളത്തിനടിയിലായി

കനത്ത മഴയിൽ നിലമ്പൂർ നഗരം വെള്ളത്തിനടിയിലായി. നെടുങ്കയം, മാഞ്ചീരി,കരുവാരക്കുണ്ട് പ്രദേശങ്ങളിൽ ഉരുൾപൊട്ടി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലാഭരണകൂടം അതി ജാഗ്രത നിർദേശം നൽകി. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും, നെടുങ്കയം ഉൾ വനത്തിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലും ആണ് നിലമ്പൂർ നഗരത്തെ വെള്ളത്തിനടിയിൽ ആക്കിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും തറനില പൂര്‍ണമായി വെള്ളത്തിനടിയിലായി. പലയിടത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. ഒറ്റപ്പെട്ടവരെ പൊലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചാലിയാർ കരുളായി പഞ്ചായത്തുകളെയാണ് മഴ […]

India Kerala

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു ;വളപട്ടണം, മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയത്ത് മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്ബയിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും […]

India Kerala

കനത്ത മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാവിലെ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര […]

India National

വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി; മൂന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി. വാഹന വിപണിയില്‍ ജോലി ചെയ്തിരുന്ന മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഈ വര്‍ഷം ഏപ്രിലിന് ശേഷം തൊഴില്‍ നഷ്ടമായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളില്‍ ആറ് ശതമാനത്തോളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിര്‍മ്മാതാക്കളും ഫാക്ടറികള്‍ […]

India National

ബി.ജെ.പിക്കെതിരായ പ്രതിഷേധ വേദിയായി കലൈഞ്ജര്‍ അനുസ്മരണം; രാഹുൽ എത്തിയില്ല

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഒന്നാം ചരമവാർഷികാചരണം പ്രതിഷേധ സംഗമമായി. ജമ്മു കശ്മീർ വിഷയത്തിലെ പ്രതിപക്ഷ എതിർപ്പ് വേദിയിൽ പ്രകടമായിരുന്നു. പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ചടങ്ങിന് എത്തിയില്ല. കലൈഞ്ജറുടെ ചരമ വാർഷികം, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ വേദിയാക്കുകയായിരുന്നു ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ ലക്ഷ്യം. ഒരു പരിധി വരെ അത് സാധിച്ചെങ്കിലും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു എന്നിവരുടെ അസാന്നിധ്യം ചർച്ചയായി. ഭരണപരമായ അസൗകര്യങ്ങളുണ്ടെന്ന് പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. […]

India National

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് മുതിർന്ന നേതാക്കൾ

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഒറ്റ സ്വരത്തിൽ മുതിർന്ന നേതാക്കൾ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള പാക് തീരുമാനത്തോടായിരുന്നു നേതാക്കളുടെ പ്രതികരണം. നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള നീക്കം നല്ലതല്ലെന്നും നേതാക്കൾ വ്യക്തമാക്കി. ജമ്മു കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പൂർണമായും ഇല്ലാതാക്കാനാണ് പാകിത്സാന്റെ ഒരുക്കം. ഇതിന്റെ ആദ്യപടിയാണ് പാക് സുരക്ഷാ കൗൺസിലിലെ തീരുമാനങ്ങൾ. അതേസമയം ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇടപെടേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. നയതന്ത്രബന്ധം ഇല്ലാതാക്കുന്നത് പാകിസ്താന് തന്നെയാണ് തിരിച്ചടിയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് […]

India National

ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു; മൊബൈല്‍ – ഇന്റര്‍നൈറ്റ് സേവനവും റോഡ് ഗതാഗതവും ഇന്ന് പുനഃസ്ഥാപിച്ചേക്കും

ജമ്മു കശ്മീരില്‍ നാലാം ദിവസവും സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്. നേരത്തെ വിച്ഛേദിച്ച ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കാനും പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടരുന്നതിന് നിർദേശം നൽകിയതായും ഗവർണർ അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ഒരോ മേഖലയിലുമുള്ള സന്ദര്‍ശനം തുടരുകയാണ് . കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗർ സന്ദര്‍ശിക്കും. തുടര്‍ന്ന് പി.സി.സി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ പ്രമേയവും പുനഃസംഘടന ബില്ലും പാസാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച അര്‍ധരാത്രിയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ […]

India Kerala

കനത്ത മഴ തുടരുന്നു; അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു, കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി. ആളപായമില്ല. താമരശ്ശേരി ചുരത്തിലും മാവൂരിലും മരം വീണ് ഗതാഗത തടസമുണ്ടായി. വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലപ്പുറത്തും കണ്ണൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇടുക്കി മൂലമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍‍ വ്യാപകമായി കടപുഴകി വീണു. ചുരുളിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം ഗാന്ധിനഗർ റോഡിൽ ഓട്ടോക്ക് മുകളിൽ മരം ഒടിഞ്ഞ് […]

India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം. പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്‍റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ […]